Search This Blog

Friday, October 17, 2025

ക്ഷേത്രസന്നിധികളിലെ ജനാധിപത്യവൽക്കരണം ദേവസ്വംബോർഡ് ആസ്ഥാനത്തേക്ക് കെപിഎംഎസ്_മാർച്ച്


കോട്ടയം :  സർക്കാർ നിയന്ത്രിത ക്ഷേത്രങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ദേവസ്വം ബോർഡ്‌ ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്താൻ കോട്ടയത്ത്‌ ചേർന്ന കെ.പി.എം.എസ് സംസ്ഥാന നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.

നിയന്ത്രണാതീതമായ ആത്മീയ അധികാരം സൃഷ്ടിക്കുന്ന ആചാരലംഘനവും  അഴിമതിയും ഇന്ന് വെറും രാഷ്ട്രീയ വിവാദം മാത്രമാണ്.

 വിലമതിക്കാനാവാത്ത
 ക്ഷേത്രവസ്തുക്കൾ നിബന്ധനകൾ ലംഘിച്ച് കടത്തികൊണ്ടു പോവുകയും  നഷ്ടപ്പെടുത്തുകയും ചെയ്തതിൽ കരാറുകാരനും ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കും മാത്രമല്ല ഉത്തരവാദിത്വം. ആചാരലംഘനത്തിനും  അഴിമതിക്കും അനുമതി നൽകിയ പൗരോഹിത്യം മൗനം പാലിക്കുകയാണ്. 
ഭക്തരെയും ഭഗവാനെയും പേടിയില്ലാത്ത പൗരോഹിത്യത്തിലെ  ജനാധിപത്യവൽക്കരണം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അറുതി വരുത്താനും അനിവാര്യമാണ്.

ക്ഷേത്രസന്നിധികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടി സർക്കാരും ബോർഡും സ്വീകരിക്കണം. 
അബ്രാഹ്മണ ശാന്തിമാർക്ക് നിയമനം നൽകിയ സംസ്ഥാന സർക്കാർ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിയമനം ഒരു പ്രത്യേക  വിഭാഗത്തിനു വേണ്ടി വിജ്ഞാപനം  ചെയ്യുന്നത് നീതീകരിക്കാനാവില്ല.
 ആത്മീയ മേഖലയിലെ ജനാധിപത്യ വൽക്കരണത്തിനു വേണ്ടി നവംബർ 1-ന് കെ.പി.എം.എസ് ഒരു സമര മുഖം തുറക്കുകയാണ്.
ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുടെ പേരിൽ സെപ്റ്റംബർ 20 -ലെ അയ്യപ്പ സംഗമത്തിലൂടെ രൂപപ്പെടുത്തിയ വികസന പരിപാടികളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്ന്  സംസ്ഥാന നിർവാഹക സമിതി  ആവശ്യപ്പെട്ടു..
നവംബർ 1-ലെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കുള്ള മാർച്ചിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നേതൃനിരയിലുള്ള പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും..



 

Friday, October 10, 2025

ദേവസന്നിധികളിലെ ജനാധിപത്യവൽക്കരണം അനിവാര്യം പുന്നല ശ്രീകുമാർ

കോട്ടയം. ദേവസന്നിധികളിലെ ജനാധിപത്യവൽക്കരണം അനിവാര്യമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
 കെ.പി.എം.എസ്. സംസ്ഥാന ജനറൽ കൗൺസിൽ കോട്ടയം കെ. പി. എസ്. മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കേന്ദ്രങ്ങളിൽ പൗരോഹിത്യം കയ്യാളുന്ന നിയന്ത്രണാതീതമായ ആത്മീയ അധികാരത്തിന്റെ ഫലമാണ് ഇപ്പോൾ ശബരിമലയിൽ കാണുന്നത്. യുവതീ പ്രവേശന വിധിയിൽ ആചാരലംഘനം ആരോപിച്ച് പ്രക്ഷോഭം നടത്തിയവർ ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള ശബരിമല സന്നിധാനത്തെ നിഷ്കർഷകളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണവും നടപടിയും ഉണ്ടാകണം.
 ദുർവ്യാഖ്യാനം ചെയ്യുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന പൗരോഹിത്യത്തെ നിയന്ത്രിക്കാൻ ഇത്തരം മേഖലകളിലെ ജനാധിപത്യവൽക്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ. 

ശാന്തി നിയമനങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി അവസരം നൽകുന്ന നടപടിയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

 വലിയ എതിർപ്പുകൾക്ക് നടുവിലാണ് കെ.പി.എം.എസ്. ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചത് ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുടെ പേരിൽ സർക്കാരും  ദേവസ്വം ബോർഡ് സംഗമം രൂപപ്പെടുത്തിയ വികസന പദ്ധതികളിൽ നിന്ന് പിന്നോക്കം പോകരുത് ഈ പരിശ്രമങ്ങളിൽ സംഘടന പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ കൗൺസിൽ അംഗീകരിച്ച ഔദ്യോഗിക പ്രമേയം:

പട്ടിക വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം

പരിരക്ഷ അർഹിക്കുന്ന ദുർബലരായ പട്ടിക വിഭാഗങ്ങളുടെ ക്ഷേമ വികസന കാര്യങ്ങൾക്കായി വിവിധ പദ്ധതികളിലൂടെ വകയിരുത്തിയ 1370 കോടി രൂപയിൽ നിന്നും 500 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറയ്ക്കേണ്ടതല്ല സമൂ ഹത്തിൽ കൂടുതൽ പരിഗണനയും പിന്തുണയും ആവശ്യമുള്ള ദുർബല വിഭാഗ ങ്ങളുടെ പദ്ധതി വിഹിതം നീതികരിക്കാൻ കഴിയാത്ത സർക്കാരിൻറെ ഈ നടപടി പുന:പരിശോധിക്കണമെന്ന് ഈ ജനറൽ കൗൺസിൽ ആവശ്യപ്പെടുന്നു.

സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എ. സനീഷ് കുമാർ , ഡോ: ആർ. വിജയകുമാർ , പി.വി.ബാബു, എ.പി. ലാൽകുമാർ , പി.എൻ. സുരൻ ,രമ പ്രതാപൻ ,എൻ.ബിജു, അഖിൽ . കെ.ദാമോദരൻ, എം.ടി. മോഹനൻ , മനോജ് കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു.




 

Wednesday, October 1, 2025

അയ്യൻകാളി സ്മാരക കോളേജ് വാർഷികാഘോഷം


അയ്യൻകാളി സ്മാരക കോളേജ് വാർഷികാഘോഷം ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.














Friday, September 19, 2025

'ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ വികസനത്തിനായി കൂടുതൽ സാധ്യത നൽകുന്നത് പുന്നല ശ്രീകുമാർ

ആഗോള അയ്യപ്പ സംഗമത്തിൽ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പങ്കെടുത്തു സംസാരിക്കുന്നു..അയ്യപ്പ സംഗമം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു..







 

Tuesday, June 17, 2025

സമൂഹത്തെ പിന്നോട്ട് നടത്താൻ ശ്രമിച്ചാൽ ചെറുക്കും പുന്നല ശ്രീകുമാർ


വെങ്ങാനൂർ:ഉജ്ജ്വലങ്ങളായ പോരാട്ടങ്ങളിലൂടെ പരിഷ്ക്കരിച്ച സമൂഹത്തെ പിന്നോട്ട് നടത്താനുള്ള ശ്രമത്തെ ചെറുക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെകട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മഹാത്മ അയ്യൻകാളിയുടെ 84-മത് ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അയ്യൻകാളി സ്മാരക യു.പി.സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
         ഉച്ചനീചത്വത്തിന്റെ ഉഗ്രശാസനകൾ ഉയർന്ന നാട്ടിൽ സാമൂഹിക നീതിക്ക് വഴിയൊരുക്കുന്ന ജാതി സെൻസസ് ഉൾപ്പെടെയുള്ള നിയമപരമായ പുതിയ സാധ്യതകളെ വരേണ്യ വിഭാഗം തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. അനർഹമായി കൈവശം വച്ചിരിക്കുന്ന അധികാരത്തിന്റെയും , വിഭവങ്ങളുടേയും കണക്കുകൾ പുറത്ത് വരുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.
        ശരിയായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ തുല്യതയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളാണ് പുതിയ കാലത്തെ അയ്യൻകാളി പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
      സംസ്ഥാന പ്രസിഡന്റ് പി.എ അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു ട്രഷറർ അഡ്വ.എ.സനീഷ്കുമാർ , വർക്കിങ്ങ് പ്രസിഡന്റ് ഡോ: ആർ. വിജയകുമാർ , കൈമനം ദീപുരാജ്, ഡി.ലൈല തുടങ്ങിയവർ സംസാരിച്ചു.

                                                                                               














 

Monday, May 26, 2025

ലഹരിക്കെതിരെ യോദ്ധാക്കളാവുക

കൗമാരത്തിൻ്റെ ഏറ്റവും മനോഹരമായ ഘട്ടത്തെ നരകതുല്യമാക്കുന്ന ലഹരിക്കെതിരെ അവബോധം വളർത്താനും, പ്രതിരോധം തീർക്കാനും ലക്ഷ്യം വച്ചുള്ള കെ.പി.എം.എസ്-ൻ്റെ "വിദ്യാർത്ഥി ക്യാമ്പ് " എറണാകുളത്തു സംഘടിപ്പിച്ചു. "ആശിർ ഭവനിൽ " ശ്രീ. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഇനി മേഖലാ ക്യാമ്പുകളിലേക്കും , പ്രായോഗിക പ്രവർത്തനങ്ങളിലേക്കും...