Search This Blog

Sunday, January 18, 2015

പട്ടികജാതിക്കാര്‍ സ്വയംപര്യാപ്തത നേടണം- പുന്നല ശ്രീകുമാര്‍



വള്ളികുന്നം:സ്വയംപര്യാപ്തതയിലെത്താന്‍ പട്ടികജാതിസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മഹാസഭയും ഇലിപ്പക്കുളം പഞ്ചമി സ്വയംസഹായസംഘവും വിളവിറക്കിയ നെല്‍ക്കൃഷിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈരിക്കല്‍ പാടശേഖരത്തിലെ തരിശുകിടന്ന രണ്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. യോഗത്തില്‍ ഹരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ജില്ലാ സെക്രട്ടറി സി.ഡി. ബാബു, യൂണിയന്‍ സെക്രട്ടറി സുരേഷ് വെട്ടിക്കോട്, വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. രാജലക്ഷ്മി, കെ.ബി. ബാബുരാജ്, അഡ്വ. വി.ആര്‍. അജയഘോഷ്, ബിനുകുമാര്‍, എന്‍. മോഹന്‍കുമാര്‍, ജി. രാജീവ്കുമാര്‍, മനോജ് കീപ്പള്ളി, കെ.വി. അരവിന്ദാക്ഷന്‍, എസ്.എസ്. അഭിലാഷ്‌കുമാര്‍, കെ.ബി. രാജ്‌മോഹന്‍, കെ. മണിയമ്മ, ശ്രീരംഗം ശ്രീകുമാര്‍, ഗോപിനാഥന്‍ പിള്ള, വിജയന്‍, പി. സുധാകരന്‍, ഗീത, സന്ധ്യ രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.