Search This Blog

Friday, February 27, 2015

സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു- പുന്നല ശ്രീകുമാര്‍.

ചങ്ങനാശേരി:കേരളത്തില്‍ സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കെ.പി.എം.എസ്. സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ മഹാസഭ ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയന്‍ പ്രസിഡന്റ് പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് ദാനം സി.എഫ്.തോമസ് എം.എല്‍.എ. നടത്തി. ചങ്ങനാഡശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ നജിയ നൗഷാദ്, ബി.ജെ.പി. സംസ്ഥാന ട്രഷറര്‍ എം.ബി.രാജഗോപാല്‍, പി.സജീവ് കുമാര്‍, പി. ജനാര്‍ദനന്‍, അനില്‍ അമര, ടി.വി.സുരേഷ്, ബാബുരാജ് തുരുത്തി, സുദര്‍ശന ബാലകൃഷ്ണന്‍, ജഗദമ്മ രാജപ്പന്‍, വിനോദ് ചെമ്പുംപുറം അനില്‍ വെട്ടിത്തുരുത്ത്, യൂണിയന്‍ സെക്രട്ടറി സി.കെ.ബിജുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ നടത്തിയ പ്രകടനം നടന്നു. .
പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ ചേരും. പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ രാജന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അസി. സെക്രട്ടറി പി.സജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.


 

Tuesday, February 24, 2015

പട്ടകജാതി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിക്കണം : പുന്നല ശ്രീകുമാര്‍


കോലഞ്ചേരി:പട്ടകജാതി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിച്ച് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.കെ.പി.എം.എസ് .കുന്നത്ത്ുനാട് താലൂക്ക് യൂണിയന്‍ സമ്മേളനം കോലഞ്ചേരിയില്‍ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂണിയന്‍ പ്രസിഡന്റ് സി.കെ.വാസുമാസ്്റ്റര്‍ അധ്യക്ഷനായ യോഗത്തില്‍ വി.പി.സജീന്ദ്രന്‍ എം.എല്‍.എ.,ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി,സെക്രട്ടറി സുമേഷ് വാഴക്കുളം,ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍,അസിസ്റ്റന്റ് സെക്രട്ടറി സജീവ്കുമാര്‍,ടി.വി.ശശി,രമേശ് പുന്നേക്കാടന്‍,സോമസുന്ദരന്‍,ജില്ലാപ്രസിഡന്റ് വേണുഗോപാല്‍,വൈസ് പ്രസിഡന്റ് എന്‍.എ കുഞ്ഞപ്പന്‍ ,ഖജാന്‍ജി ഗോപി ചുണ്ടമല സരോജിനി ശങ്കരന്‍,ഷാജി കണ്ണന്‍,സന്തോഷ് മംഗലത്തുനടഎന്നിവര്‍ പ്രസംഗിച്ചു.


 

നവോത്ഥാന പൈതൃകം മറക്കുന്നത് സാംസ്‌കാരിക അപചയം സൃഷ്ടിക്കും-പുന്നല ശ്രീകുമാര്‍

കോതമംഗലം:ആധുനിക കേരളത്തിന്റെ അടിത്തറ നവോത്ഥാന പൈതൃകമാണ്. ഇത് മറന്നു കൊണ്ടുള്ള സാമൂഹിക മാറ്റങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുമെന്ന് കെ.പി.എം.എസ്.സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.കെ.പി.എം.എസ് കോതമംഗലം താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ട് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും വ്യക്തികളും സൃഷ്ടിച്ച സാമൂഹ്യ വിപ്ലവത്തെ വളച്ചൊടിക്കുന്നത് സാംസ്‌കാരിക ജീര്‍ണതയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനെതിരെ സാമൂഹ്യ-പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയരണമെന്ന് പുന്നല ശ്രീകുമാര്‍ ആഹ്വാനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എം.കുഞ്ഞുമോന്‍ അധ്യക്ഷനായി.ടി.യു.കുരുവിള എം.എല്‍.എ. വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ കെ.പി.ബാബു,പ്രതിപക്ഷ നേതാവ് കെ.വി.തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ്,എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് വി.ഗോപാലകൃഷ്ണന്‍ നായര്‍,എസ്.എന്‍.ഡി.പി.യോഗം യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍,ബി.ജെ.പി.സംസ്ഥാന സമിതിയംഗം പി..പി.സജീവ്,കെ.കെ.സോമസുന്ദരന്‍,പി.എ.കുട്ടപ്പന്‍,പി.ടി.സജി,വി.വി.ചോതി,പി.എസ്.സനില്‍,സതി ചെല്ലപ്പന്‍,മനീഷ് വിജയന്‍,ഓമന ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ സെക്രട്ടറി വി.എസ്.സുരേഷ് സ്വാഗതം പറഞ്ഞു.സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും ഉണ്ടായിരുന്നു.