Search This Blog
Tuesday, March 31, 2015
Wednesday, March 25, 2015
ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുണ്ട്-പുന്നല ശ്രീകുമാർ
തുറവൂര്‍:ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പാറയില്‍ ചെമ്പകശ്ശേരി കാവിലെ പൊങ്കാലയുടെ ഭദ്രദീപ പ്രകാശനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയായിരുന്നു ആത്മീയ രംഗത്തെ മുന്നേറ്റത്തിനു തുടക്കവും ഊര്‍ജവും പകര്‍ന്നത്. എന്നാല്‍ അതിനുശേഷം എടുത്തുപറയത്തക്ക വിപ്ലവം ഒന്നുംതന്നെ ഉണ്ടായില്ല. കലാകാരന് തന്റെ കഴിവുകള്‍ ദൈവസന്നിധിയില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും തടയുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സുനി വി.വളപ്പനൊടിത്തറ അധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേഷ് മണി, തുറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സത്യന്‍, സെക്രട്ടറി വി.വി. നാരായണന്‍, രജിമോന്‍, സുധീഷ്‌ലാല്‍ ഞുണ്ടുമുറി, ഷൈജുമോന്‍ കണ്ടത്തിത്തറ എന്നിവര്‍ സംസാരിച്ചു. കലശാഭിഷേകം, അന്നദാനം, ഉച്ചക്കളം, അന്തിക്കളം, മഹാഗുരുതി എന്നിവയുണ്ടായിരുന്നു.
Sunday, March 22, 2015
നവോത്ഥാനചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ല -പുന്നല ശ്രീകുമാര്
വൈക്കം:വൈക്കം സത്യാഗ്രഹം അടക്കമുള്ള നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടമായിരുന്നു വൈക്കംസത്യാഗ്രഹം. കെ.പി.എം.എസ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാര്‍.
ജില്ലാ പ്രസിഡന്റ് ഡോ. ടി.വി.സുരേഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.സജീവ്കുമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ജനാര്‍ദ്ദനന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, സി.സത്യവതി, ജില്ലാ സെക്രട്ടറി അജിത് കല്ലറ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സാബു കാരിശ്ശേരി, അനില്‍ അമര, സി.ചന്ദ്രന്‍, എം.വി.രാജു, െറജി മൂലക്കര, അനീഷ് വാഴപ്പള്ളി, അനില്‍ കാരിക്കോട്,, മജീഷ് പി.എം, ലതിക സജീവ്, മിനി പ്രകാശ്, ചെല്ലമ്മ ഗോപിനാഥ്, സുദര്‍ശന ബാലകൃഷ്ണന്‍, വിജിനി കൃഷ്ണകുമാര്‍, മധു ഉല്ലല, പി.കെ.അശോകന്‍, ബാബു വടക്കേമുറി, കെ.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, March 1, 2015
സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ നവോത്ഥാന ശക്തികളുടെ ഐക്യനിരയുണ്ടാകണം-പുന്നല ശ്രീകുമാര്
യൂണിയന്‍ പ്രസിഡന്റ് അജോമോന്‍ വള്ളിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. പഴകുളം മധു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത്കുമാര്‍, കെ.എന്‍.അച്യുതന്‍, കെ.വി.സുരേഷ്‌കുമാര്‍, പി.കെ.മോഹനന്‍, കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിയന്‍ പ്രസിഡന്റ് അജോമോന്‍ വള്ളിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. പഴകുളം മധു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത്കുമാര്‍, കെ.എന്‍.അച്യുതന്‍, കെ.വി.സുരേഷ്‌കുമാര്‍, പി.കെ.മോഹനന്‍, കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.



.jpg)
.jpg)















