Search This Blog

Sunday, January 31, 2016

കേരള പുലയര്‍ മഹാസഭ സ്ഥാപകദിനം


കേരളത്തിലെ പുലയരുടെ എകീകരണവും
സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച്
കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി
സഭയില്‍ അംഗമായിരുന്ന പി.കെ.ചാത്തന്‍
മാസ്റ്റർ 1970-ൽ സ്ഥാപിച്ച പ്രസ്ഥാനമാണ്
കേരള പുലയര്‍ മഹാസഭ. 1968-ൽ ചാത്തന്‍
മാസ്റ്റര്‍ ഒരേകോപന സമിതി ഉണ്ടാക്കുകയും
കൊച്ചി തിരുവിതാംകൂര് മേഖലകളിലായി
കിടന്നിരുന്ന രണ്ടു പുലയ
സംഘങ്ങളെ ഏകോപിപ്പിച്ചു ഒറ്റ
സംഘടനയായി പ്രവർത്തനം ആരംഭിക്കുകയും
70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും
ചെയ്തു..




Saturday, January 30, 2016

ഡോ.ബി ആര്‍ അബേദ്ക്കര്‍

നല്ല മഞ്ഞുള്ള ഒരു ദിവസം. ഡല്ഹി
നഗരത്തിലൂടെ ഒരു വിദേശ പത്രപ്രവര്ത്തകന്
കാറോടിച്ചു പോവുകയായിരുന്നു. നേരം
വെളുക്കാന് ഇനി മണിക്കൂറുകള് മാത്രമേ
ശേഷിക്കുന്നുള്ളൂ. പാതയോരത്ത് ഒരു ഇരു
നിലമാളികയുടെ മട്ടുപ്പാവില് വെളിച്ചം കണ്ടു
അദ്ദേഹം തന്റെ കാ
ര് നിര്ത്തി നോക്കി. അവിടെ കുറെ
പുസ്തകങ്ങളുടെ നടുവില് ഒരു മനുഷ്യനിരുന്നു
എന്തൊക്കെയോ കുത്തിക്കുറിക്കുന്നു.
നഗരമാകെ ഉറക്കത്തില് ആണ്ടു കിടക്കുന്ന
രാത്രിയുടെ ഈ അന്ത്യയാമത്തിലും ആരാണ്
ഇങ്ങനെ
ഉറക്കമോഴിച്ചിരിക്കുന്നതെന്നറിയാന്
അദ്ദേഹത്തിന് ജിജ്ഞാസ വര്ദ്ധിച്ചു. കാറില്
നിന്നിറങ്ങി അദ്ദേഹം മന്ദിരത്തിനു താഴെ
ചെന്ന് കതകിനു മുട്ടി. വാതില് തുറന്ന
പരിചാരനകനോട് അദ്ദേഹം തന്റെ
ആഗമനോദ്യേശ്യം അറിയിച്ചു. അനുവാദം
കിട്ടി അകത്തു കയറിയ അദ്ദേഹം കണ്ടത്
 ബി ആര് അംബേദ്കറെ ആയിരുന്നു.
അദ്ദേഹത്തിന് അതിശയം തോന്നി. അദ്ദേഹം
പറഞ്ഞു: "മഹാത്മന്, ഞാന് ഇതിനു മുന്പ് രണ്ടു
പേരെ ഇതേ സമയം കാണാന് ശ്രമിച്
ചെന്നപ്പോഴൊക്കെ അവരെ കാണാന്
കഴിഞ്ഞില്ല. അതിലൊരാള് മുഹമ്മദാലി
ജിന്നയായിരുന്നു. മറ്റെയാള് മോഹന്ദാസ്
കരംചന്ദ് ഗാന്ധി ആയിരുന്നു. അന്നേരം ആ
രണ്ടു വ്യക്തികളും അഗാധ നിദ്രയില്
ആയിരുന്നു". ഉള്ളിലെ ജിജ്ഞാസ
അടക്കാനാവാതെ അദ്ദേഹം അംബേദ്കറോഡ്
ചോദിച്ചു, "ഡല്ഹിയിലെ തെരുവീഥികള്
പോലും ഉറക്കതിലാണ്ട് കിടക്കുന്ന ഈ
നേരത്ത് ഗാന്ധിയും ജിന്നയും ഉറക്കത്തിലായ
ഈ നേരത്ത് അങ്ങെന്താണ്
ഉണര്ന്നിരിക്കുന്നത്?". അംബേദ്കര് പറഞ്ഞു:
"ഗാന്ധിയും ജിന്നയും പ്രതിനിധാനം
ചെയ്യുന്നത് ഇന്ത്യയിലെ ഉണര്ന്ന
ജനവിഭാഗങ്ങലെയാണ്. ഞാനാവട്ടെ ഇനിയും
ഉറക്കത്തില് നിന്നും ഉണരാത്ത
ജനവിഭാഗത്തെയാണ് പ്രതിനിധാനം
ചെയ്യുന്നത്, അവര്ക്ക് വേണ്ടി എനിക്ക്
ഉണര്ന്നിരുന്നെ പറ്റൂ."



എല്ലാ സുഹ്യത്തുകള്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍



Sunday, January 10, 2016

കെപിഎംഎസ് 45-മത് സംസ്ഥാന സമ്മേളനം

കേരള  പുലയര്‍ മഹാസഭ  45- മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 2,3 തീയതികളില്‍  എറണാകുളത്ത്



Saturday, January 9, 2016

കെപിഎംഎസ് സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപികരിച്ചു



ആലുവ• കേരള പുലയര്‍ മഹാസഭയുടെ 45 -ാസംസ്ഥാന  സമ്മേളനം ഏപ്രില്‍ 2,3 തീയതികളില്‍ എറണാകുളത്ത് നടത്തപ്പെടുന്നു.സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന ശ്രീ. പി കെ രാജന്‍റെ അധ്യക്ഷതയില്‍ എറണാകുളം  ജീ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു, മഹാസഭ രക്ഷാധികാരി ശ്രീ. പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം  നിര്‍വഹിച്ച യോഗത്തില്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി ബൈജു കലാശാല,ഓര്‍ഗനൈസിംഗ് സെക്രട്ടറി  പി സജീവ് കുമാര്‍,സംസ്ഥാന നേതാക്കളായ  ടി എ വേണു,ശ്രീധരന്‍,പി ജനാര്‍ദനന്‍,ദേവരാജ് പാറശ്ശാല,സുജ സതീഷ്,കെ ടി ധര്‍മ്മജന്‍,പി വി ബാബു,എന്‍ എ കുഞ്ഞപ്പന്‍,രാജഗോപാല്‍,രമേശ് പുന്നക്കാടന്‍,തുടങ്ങിയവര്‍ സംസാരിച്ചു.പി കെ രാജന്‍ ചെയര്‍മാനായും രാജഗോപാല്‍ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം  രൂപീകരിച്ചു.സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിനായ് വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.



കെപിഎംഎസ് തൃപ്പൂണിത്തുറ യൂണിയന്‍ സമ്മേളനം

കേരള പുലയര്‍ മഹാസഭ  തൃപ്പൂണിത്തുറ യൂണിയന്‍   സമ്മേളനം 2016 ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച  ആമയാടി തേവന്‍ നഗര്‍ തൃപ്പൂണിത്തുറയില്‍ നടത്തപ്പെടും


Wednesday, January 6, 2016

കേരള പുലയര്‍ യൂത്ത്‌മൂവ്‌മെന്‍റ്


അറിവും  തൊഴിലും  അന്യമാവുന്ന നവസാമൂഹിക  ക്രമത്തില്‍  വിഷലിപ്തമയ  ജീര്‍ണ്ണതകള്‍ സാമൂഹ്യ  മനസുകളില്‍  വെരുകുമ്പോള്‍  അവയ്ക്കതിരെ  യുവമനസുകളില്‍  യുവജാഗ്രതയുടെ പ്രതിരേധം തീര്‍ത്ത് അടിസ്ഥാന യുവത ഇന്ന് സ്വത്വബോധത്തിന്‍റെ  തിരിച്ചറിവില്‍  സംഘശക്തിയുടെ കരുത്തില്‍  വിപ്ലവകരമായ മുന്നേറ്റ പാതയില്‍ലാണ്.
സമകാലീക സാമൂഹിക 
  പരിസ്ഥിതിയില്‍  അടിസ്ഥാന  യുവതയുടെ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുവാന്‍ ഭൂതകാലം നല്‍കിയ  പ്രചോദനം ഉള്‍ക്കൊണ്ട്  ഭാവിയുടെ വെല്ലുവിളികളെ  അഭിമുഖീകരിക്കുവാന്‍  ഒന്നു ചേര്‍ന്ന ചിന്തകളും ഉള്‍ക്കാഴ്ചയുമായി കരുത്താര്‍ന്ന ചുവടുകളോടെ മുന്നേറുവാന്‍   നീതിയുടെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് വേദി ഉയര്‍ത്തി നമ്മുക്ക് ഒന്നായി അണിചേരാം..


Tuesday, January 5, 2016

നൂറ്റാണ്ടുകളോളം നിലനിന്ന ഉച്ചനീചത്വങ്ങളിലൂടെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് കേവലം ഐക്യത്തിലൂടെ അവസരസമത്വം ഉണ്ടകില്ല - പുന്നല ശ്രീകുമാര്‍




സ്വാഗത സംഘം രൂപീകരണ യോഗം

കേരള പുലയര്‍ മഹാസഭ 45-)മത് സംസ്ഥാന സമ്മേളനത്തിൻറ്റെ സ്വാഗത സംഘം രൂപീകരണ യോഗം കെ.പി.എം.എസ് രക്ഷാധികാരി ശ്രീ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.


ഭൗതിക നേട്ടങ്ങള്ക്ക്‍ വേണ്ടി കെപിഎംഎസ് നവോത്ഥാന മൂല്യങ്ങൾ ബലികഴിക്കില്ല. പുന്നല ശ്രീകുമാര്‍


ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ വളച്ചൊടിക്കുന്നു- പുന്നല ശ്രീകുമാര്.

 ഗുരുദേവ ദര്‍ശനങ്ങള്‍ സ്വന്തം കാര്യത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലഘട്ടമാണിതെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കെ.പി.എം.എസ്. ചന്തിരൂര്‍ ശാഖ നിര്‍മിച്ച അയ്യങ്കാളി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവസമൂഹത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച ശ്രീനാരായണഗുരുവിന്റെ തത്ത്വങ്ങള്‍ വളച്ചൊടിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അഡ്വ. എ.ജയശങ്കര്‍ മഹാത്മാ അയ്യങ്കാളിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ്. ശാഖാ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. ഒ.എം.ഷിനീസ്, അരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ, പഞ്ചായത്ത് അംഗങ്ങളായ സി.കെ.പുഷ്പന്‍, ചന്ദ്രിക സുരേഷ്, ഇ.വി.അംബുജാക്ഷന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഗൗരീശന്‍, സി.സി.ബാബു, മക്കാര്‍ ഹാജി, സുനില്‍കുമാര്‍, സി.എ.മനോജ് എന്നിവര്‍ പ്രസംഗിച്ചു.