വൈക്കം•കേരള പുലയര്‍ മഹാസഭ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പാതകജാഥയുടെ ഉദ്ഘാടനവും സംസ്കാരിക സമ്മേളനവും എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യതു.കെപിഎംഎസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് പി ജനാര്‍ദനന്‍ കെപിഎംഎഫ് സംസ്ഥാന ജനാറല്‍ സെക്രട്ടറി സുജ സതീഷിനു പാതക കൈമാറി എം ആര്‍ രാജന്‍ അധ്യക്ഷത വഹിച്ചു.പി കെ രാജന്‍,അജിത്ത് കല്ലറ,എന്‍ അനില്‍ ബിശ്വാസ്,എ സനീഷ് കുമാര്‍,സി ആര്‍ വിനോദ് കുമാര്‍,എന്‍ കെ രാജു,കെ പി റോയി,എ കെ ഷിബു,കെ കെ സന്തോഷ്,ഡോ ടി വി സുരേഷ് കുമാര്‍ ,കാട്ടൂര്‍ മോഹന്‍,സുര ബാല,ശശിധരന്‍,ലൈല ചന്ദ്രന്‍,ലതിക സജീവ്,ശശി അക്കരപ്പാടം,ഉല്ലല മധു എന്നിവര്‍ പ്രസംഗിച്ചു.
Search This Blog
Thursday, March 31, 2016
പാതകജാഥ ഉദ്ഘാടനം ചെയ്തു
Tuesday, March 29, 2016
കെപിഎംഎസ് 45-മത് സംസ്ഥാന സമ്മേളനം
പ്രിയ സുഹൃത്തേ,
കേരള പുലയര്‍ മഹാസഭ 45-മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 2,3 തീയതികളില്‍ കേരളത്തിലെ ഹൈടെക് നഗരമായ എറണാകുളത്ത് ചേരുകയാണ്.മാധ്യമ കൂട്ടായ്മ സംവരണ സെമിനാര്‍ ,ചരിത്ര കയ്യൊപ്പു ചാര്‍ത്തിയ വിപ്ലവ ഭൂമികളില്‍ നിന്നുമുള്ള 3 ജാഥകള്‍ എന്നിവ രണ്ടുനാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമാവുകയാണ്.വൈക്കം സത്യാഗ്രഹഭൂമിയില്‍ നിന്നും പാതകജാഥയും പാലിയും സമരഭൂമിയില്‍ നിന്നും ദീപശീഖ ജാഥയും ഇരിങ്ങാലക്കുട കുട്ടന്‍കുള വിപ്ലവഭൂമിയില്‍ നിന്ന് കൊടിമരജാഥയും സമ്മേളനത്തില്‍ അണിചേരുകയാണ്. ഈ മൂന്ന് ജാഥകള്‍ എറണാകുളത്ത് സംഗമിക്കുമ്പോള്‍ മഹാസഭയുടെ 45-)o മത് സംസ്ഥാന സമ്മേളനത്തിന്‍റെ തിരി തെളിയുകയായി.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ ഭാഗമായ 'കുട്ടന്‍കുളം' പൊതുകുളങ്ങളും പൊതുവഴികളും പൊതു ഇടങ്ങളും നിക്ഷേധിക്കപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര അഭിവാഞ്ജയുടെ വിപ്ലവമായിരുന്നു ഇരിങ്ങാലക്കുട കുട്ടന്‍കുളം മണ്ണില്‍ സൃഷ്ടിക്കപ്പെട്ടത്,തമസ്കരിക്കപ്പെട്ട ഈ ചരിത്രത്തെ നാളെകളുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമാക്കുവാനും സാമൂഹിക രംഗത്ത് ഈ വിപ്ലവത്തെ പ്രതിഷ്ഠിക്കുവാനുമാണ് കെപിഎംഎസ് പരിശ്രമിക്കുന്നത്.
ജീര്‍ണ്ണിച്ച ഒരു സംസ്കാരത്തെ പുനരാനയിക്കാനും ഭരണഘടന പരിരക്ഷയായ സംവരണത്തെ ഇല്ലയ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോള്‍ മതേതരത്വ,ജനാധിപത്യ സാമുദായിക ശക്തികളുടെ കൂട്ടായ്മ അനിവാര്യമായിരിക്കുന്നു.
കെപിഎംഎസ് ന്‍റെ 45-)o മത് സംസ്ഥാന സമ്മേളനം ഈ മതേതരത്വ ജനാധിപത്യ സാമുദായിക കൂട്ടായ്മയുടെ വേദിയാവുകയാണ് ഇതിനു മുന്നോടിയായി. മഹാസഭയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീ ബാബു കുന്നശ്ശേരി നയിക്കുന്ന കൊടിമര ജാഥയാണ് മാര്‍ച്ച് 31-)o തീയതി വൈകീട്ട് 3.30ന് കുട്ടന്‍കുളത്തിന്‍റെ വിപ്ലവമണ്ണില്‍നിന്നും ആരംഭിക്കുകയാണ്.ജാഥയുടെ ഭാഗമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന വിപ്ലവസ്മരണകളുണര്‍ത്തുന്ന ഘോഷയാത്രയും.രാഷ്ടീയ,സാമുദായിക,സംസ്കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുകയാണ്.പ്രൗഢഗംഭീരമായ ഘോഷയാത്രയുടെയും സംസ്കാരിക സമ്മേളനത്തിന്‍റെയും വിജയത്തിന് മതേതരത്വ ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന നല്ലവരായ ഓരോരുത്തരുടെയുംസാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
Monday, March 28, 2016
കെപിഎംഎസ് സംസ്ഥാന സമ്മേളനം ഏപ്രില്‍ ഒന്നു മുതല്‍
കെച്ചി•കെപിഎംഎസ് സംസ്ഥാന സമ്മേളനം ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ എറണാകുളം ടൗണ്‍ ഹാളില്‍ നടത്തും.കൊടിമര പാതക,ദീപശിഖാ ജാഥകള്‍ ഒന്നിനു വൈകിട്ടു നാലിനു സമ്മേളന നഗരിയിലെത്തും.
4.30 വര്‍ക്കിങ് പ്രസിഡന്‍റ് പി ജനാര്‍ദനന്‍ പാതക ഉയര്‍ത്തും അഞ്ചിനു സംസ്കാരിക സമ്മേളനം പ്രഫ എ കെ സാനു ഉദ്ഘാടനം ചെയ്യും.മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കും.
പ്രതിനിധി സമ്മേളനം രണ്ടിനു രാവിലെ 10നു രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും പ്രസിഡന്‍റ് പി കെ രാജന്‍ അധ്യക്ഷത വഹിക്കും വൈകിട്ടു നാലിനു മറൈന്‍ ഡ്രൈവില്‍ സെമിനാര്‍ ' സംവരണ പ്രതീക്ഷയും പ്രതിസന്ധികളും' യുജിസി മുന്‍ ചെയര്‍മാന്‍ ഡോ. സുഖാദെയോ തൊറാട്ട് ഉദ്ഘാടനം ചെയ്യും,മൂന്നിനു രാവിലെ 11നു ടൗണ്‍ ഹാളില്‍ സെമിനാര്‍ 'മാധ്യമലോകം മാറുന്ന കാഴ്ചപ്പാടുകള്‍ ' മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്രഭാന്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും
സംഘടനാ സമ്മേളത്തില്‍ പി കെ രാജന്‍ അധ്യക്ഷത വഹിക്കും.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സമ്മേളനത്തിനു ശേഷം പ്രഖ്യാപിക്കുമെന്നു പുന്നല ശ്രീകുമാര്‍ പറഞ്ഞു.
Sunday, March 27, 2016
Wednesday, March 23, 2016
KPMS 45th State Conference Ernakulam 2016 April 1,2,3
മാന്യരെ,
കെപിഎംഎസ് 45-)o സംസ്ഥാന സമ്മേളനം ഏപ്രില്‍ 1,2,3 തീയതികളില്‍ എറണാകുളത്തു ചേരുകയാണ്.ചരിത്രത്തിന്‍റെ പരിണാമ പ്രക്രയക്ക് ഭൂത-വര്‍ത്തമാനങ്ങളെ സംബന്ധിച്ച നിശിതമായൊരു വിലയിരുത്തലാണ് ഈ സംഗമം. വിവേചനങ്ങളുടെ ശേഷിപ്പുകള് ഒരു ജനതയുടെ വിമോചന വാഞ്ഞഛകളെ ഹനിക്കുമ്പോള്‍ .. രാജ്യത്ത് നിലനില്‍ക്കുന്ന മാറ്റങ്ങളുടെ പ്രധാനപ്പെട്ട പ്രവണതകള്‍ രേഖപ്പെടുത്തുകയും, പുതിയ സാമൂഹ്യ ധാരണകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് മൂന്നു നാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനം. പരിഷ്കരണത്തിനും,സാമൂഹ്യ പരിവര്‍ത്തനത്തിനുമുള്ള ഉള്‍പേ്രരണകള്‍ സൃഷ്ടിക്കുന്ന സമ്മേളനത്തിന്‍റെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Tuesday, March 22, 2016
Thursday, March 17, 2016
കെപിഎംഎസ് നിര്‍ണായക ശക്തിയാകും - പുന്നല ശ്രീകുമാര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിഎംഎസ് നിര്‍ണായക ശക്തിയാകുമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെപിഎംഎസ് 45-)o സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം ഓഫീസ് എറണാകുളം പള്ളിമുക്കിലെ വിശ്വം ടവറില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍ അധ്യക്ഷത വഹിച്ചു,ബൈജു കലാശാല ,പി ജനാര്‍ദ്ദനന്‍,പി സജീവ് കുമാര്‍,സി ബാബു,ടി കെ രാജഗോപാല്‍ ,എന്‍ എ കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Wednesday, March 16, 2016
സംവരണം•നിയമ നിര്‍മാണത്തിനായി സമ്മര്‍ദം ചെലുത്തണം
ശാസ്താംകോട്ട • സംവരണം നിലനിര്‍ത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണത്തിനായി സമ്മര്‍ദം ചെലുത്തുന്നതിനു പിന്നാക്ക സമൂഹം തയ്യാറാവണമെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംവരണം അവസരസമത്വത്തിനും രാഷ്ടീയ തുല്യതയ്ക്കും വേണ്ടിയാണ് .സംവരണം അട്ടിമറിക്കാനുള്ള നിരന്തരശ്രമങ്ങള്‍ നടക്കുന്ന രാജ്യത്തു സംവരണത്തിന് അനുകൂലമായ നിയമ നിര്‍മാണം നടക്കുമെന്ന് ആശിക്കാനാക്കില്ല. ഇക്കാര്യത്തില്‍ കെപിഎംഎസ് ജാഗ്രത പുലര്‍ത്തണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍,ജനറല്‍ സെക്രട്ടറി ബൈജു കലാശാല,അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റ് സെക്രട്ടറി വി ശ്രീധരന്‍,സംസ്ഥാന അസിഃ സെക്രട്ടറി ടി എസ് രജി കുമാര്‍, ജില്ലാ അസിഃ സെക്രട്ടറി വെഞ്ചേമ്പ് സുരേന്ദ്രന്‍,കെ സത്യാനന്ദന്‍,ബി ആര്‍ ശശി,എന്‍ ബിജു, എം ജെ ഉത്തമന്‍,ഡി സത്യവതി,എല്‍ രാജന്‍,എന്‍ അംബുജാക്ഷന്‍,കടവില്‍ സുധാകരന്‍,ബി ആര്‍ ശശി, എന്നിവര്‍ പ്രസംഗിച്ചു.
Tuesday, March 15, 2016
തിരഞ്ഞെടുപ്പ് • കെപിഎംഎസ് നിലപാട് ഏപ്രിലില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് ഏപ്രില്‍ 1ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുമെന്നു കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കാലശാല വ്യക്തമാക്കി.കെപിഎംഎസ് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം,സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍,സജീവ് കുമാര്‍,ടി എ വേണു,കെ വിദ്യാധരന്‍,കെ കെ സന്തോഷ്,സേമസുന്ദരന്‍,ഗോപി ചൂണ്ടമല,കെ ടി ധര്‍മ്മജന്‍ ,ബീന ബിജു,പി വി ബാബു,ബിന്ദു ശങ്കരന്‍,സുജാത വേലായുധന്,എ കെ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജാതി വിവേചനത്തിനെതിരെയും സംവരണ അട്ടിമറി നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ട സാഹചര്യമാണ് •ബൈജു കലാശാല
അടൂര്‍: സര്‍വ്വകലാശാലകളെ വര്‍ഗീയവത്കരിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു.കെപിഎംഎസ് ജില്ലാ സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം,രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജാതി വിവേചനത്തിനെതിരെയും സംവരണ അട്ടിമറി നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ട സാഹചര്യ മാണെന്നും .നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയ നിലപാടുകള്‍ 1,2,3 തീയതികളില്‍ എറണാകുളത്ത് ചേരുന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുമെന്നും .അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്‍റ് കെ എന്‍ അച്യുതന്‍ അധ്യക്ഷത വഹിച്ചു,അഡ്വ സനീഷ് കുമാര്‍,എ പി സുരേഷ് കുമാര്‍, ഇ കെ പൊന്നപ്പന്‍,സി സി ഓമനക്കുട്ടന്‍,സുധീഷ് ഇളംപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു
Saturday, March 12, 2016
നിയമസഭാ തിരഞ്ഞെടുപ്പ് • കെപിഎംഎസ് നിലപാട് സംസ്ഥാന സമ്മേളനത്തില്‍
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തീരുമാനം സ്വാഗതാര്ഹമാണെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍.രണ്ടര പതിറ്റാണ്ടിനു ശേഷമാണു പട്ടിക വിഭാഗങ്ങള്‍ക്കു കേരളത്തില്‍ ഒരു രാഷ്ടീയ പ്രസ്ഥാനം രാജ്യസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള പുലയര്‍ മഹാസഭ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യതു പ്രസംഗിക്കുകയായിരുന്നു. കേരളത്തില്‍ ഒന്‍പതു രാജ്യസഭാ സീറ്റുകള്‍ ഉണ്ടെങ്കിലും സംവരണ നിഷ്കര്‍ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ പട്ടികജാതി വിഭാഗങ്ങളെ തഴയുകയാണു പതിവ്.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെപിഎംഎസ് നിലപാട് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു. ബി എസ് സതീശന്‍ അധ്യക്ഷത വഹിച്ചു,ജീ സുധകരന്‍,ഉദയപുരം അജി,ലാല്‍ജി,എല്‍ രമേശന്‍,സന്തോഷ്,ടി എസ് റജി കുമാര്‍, കുടംകുളം രാജേന്ദ്രന്‍,ആലംകോട് സുരേന്ദ്രന്‍,ദേവരാജ് പാറശാല,അനില്‍ കുമാര്‍ ,ലൈല ചന്ദ്രന്‍,ബിന്ദു സുഗതന്‍,സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു
സര്‍വ്വകലാശാലകളെ വര്‍ഗീയവല്‍ക്കരിക്കരുത്•കെപിഎംഎസ്
സര്‍വ്വകലാശാലകള്‍ക്കു വര്‍ഗീയനിറം പകരാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നു കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല. കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് നിലപാട് അടുത്ത മാസം ഒന്നു മുതല്‍ മൂന്ന് വരെ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞു.ജില്ലാ പ്രസിഡന്‍റ് ഡോ.ടി വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു,വര്‍ക്കിങ് പ്രസിഡന്‍റ് പി ജനാര്‍ദനന്‍,അസി സെക്രട്ടറി പി സജീവ് കുമാര്‍,സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ സന്തോഷ്,അഡ്വ.സനീഷ് കുമാര്‍,സാബു കാരിശ്ശേരി,അനില്‍ അമര,അനില്‍ കാരിക്കോട്,ഗീത രാജു,ലതിക സജീവ്,ശശി കുമാര്‍,സുദര്‍ശന ബാലകൃഷ്ണന്‍,റെജി കുമാര്‍,അജിത്ത് കല്ലറ തുടങ്ങിയവര്‍ പ്രസംഗിച്ചു
ലോക വനിതാദിനം
ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു
സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍, സെക്രട്ടറിയേറ്റ് അംഗം സനീഷ്കുമാര്‍,കെപിഎംഎഫ് ജനറല്‍ സെക്രട്ടറി സുജ സതീഷ് , മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന തുടങ്ങിയവര്‍ സംസാരിച്ചു .
Friday, March 11, 2016
Wednesday, March 9, 2016
45-മത് എറണാകുളം ജില്ലാ സമ്മേളനം
സുഹ്യത്ത്,
സമകാലീനസാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ സമരോത്സുക സാംസ്കാരിക വെല്ലുവിളികള്‍ ഉയര്‍ത്തി സംവരണത്തിന്‍റെ കാവലാളായ്
സാമൂഹ്യനീതിയുടെ നവോത്ഥാനപോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിക്കുന്ന
കെ.പി.എം.എസ്..സംഘശക്തിയുടെ കരുത്തില്‍ പുത്തന്‍ കര്‍മ്മകാണ്ഡങ്ങള്‍ തീര്‍ത്ത് സ്ഥാപനവതകരണത്തിലൂടെ ഇന്ന് വിപ്ലവകരമായ മുന്നേറ്റ പാതയിലാണ്
രാജ്യത്തെ നവോത്ഥാനമുന്നേറ്റങ്ങളെ ത്വരിതപ്പെടുത്തുന്ന സുവ്യക്തമായ
സാമൂഹ്യ-രാഷ്ടീയ -സംസ്കാരിക കാഴ്ചപ്പാടുകളും നിലപാടുകളുമായി ആരിലും മുറിപ്പാടുണര്‍ത്താതെ പൊതുസാമൂഹത്തിന്‍റെ ആദരവും അംഗീകാരങ്ങളുമേറ്റുവാങ്ങി ഇന്ന് കെപിഎംഎസ് കേരളത്തിന്‍റെ സാമൂഹ്യമണ്ഢലത്തില്‍ തലയെടുപ്പോടെ നടന്നു നടന്നു കയറുകയാണ്...
ഈ സാഹചര്യത്തില്‍ മഹാസഭയുടെ 45-മത് എറണാകുളം ജില്ലാ സമ്മേളനം 2016 മാര്‍ച്ച് 14 മൂവാറ്റുപുഴ ഭാരത് ഹോം ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുകയാണ്
ഇക്കുറി എറണാകുളം ജില്ലാ ആഥിത്യമരുളുന്ന കെപിഎംഎസ് 45-)o സംസ്ഥാന സമ്മേളനത്തിന്‍റെ വന്‍വിജയത്തിനായി തയ്യാറെടുക്കുന്നതിനാല്‍ പ്രതിനിധി സമ്മേളനമായി ചിട്ടപ്പെടുത്തിയിരിക്കുകയാണ്.സമ്മേളന വിജയത്തിനായി മുഴുവന്‍ സഭാസഹോദരങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സാന്നിദ്ധ്യ-സഹായ-സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു.
Subscribe to:
Comments (Atom)
















































