Search This Blog

Friday, September 23, 2016

ആഗോള ഓസോണ്‍ഡേ ദിനാചരണം

അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജും കേരള സംസ്ഥാന ശാസ്ത്ര സങ്കേതിക കൗൺസിൽ സംയുക്തമായി സംഘടിപ്പിച്ച ആഗോള ഓസോൺഡേ ദിനാചരണം ലോകസഭ എം പി ശ്രീ കൊടികുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.കോളേജ് മനേജര്‍ പുന്നല ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

Wednesday, September 21, 2016

ഡോ.ബൈജുവിന്‍റെ കുടുംബത്തോട് അവഗണന കെപിഎംഎസ് മാര്‍ച്ച് നടത്തി

ഡോ  ബൈജുവിന്‍റെ കുടുംബത്തോടുള്ള സര്‍ക്കാര്‍   അവഗണന  അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടു  കേരള പുലയര്‍  മഹാസഭ  താലൂക്ക് ഓഫിസിലേക്കു  മാര്‍ച്ച്  നടത്തി. കവലയില്‍  നിന്നാരംഭിച്ച  മാര്‍ച്ച്  താലൂക്ക്  ഓഫിസിനു മുന്നില്‍  പോലീസ് തടഞ്ഞു.തുടര്‍ന്ന്  നേരിയ  സംഘര്‍ഷമുണ്ടായി,ധരണ  കെപിഎംഎസ്  സംസ്ഥാന  സെക്രട്ടറിയേറ്റ് അംഗം  സി.എ പുരുഷോത്തമന്‍  ഉദ്ഘാടനം   ചെയ്തു 
വിഷം  ചേര്‍ന്നിട്ടുണ്ടെന്നറിയാതെ  രോഗികളുടെ  ബന്ധുക്കള്ക്കു  മുന്നില്‍  മരുന്നു കുടിച്ചു കാണിച്ച് ഒന്‍പതു  വര്‍ഷത്തോളം  അബോധവസ്ഥയില്‍ കിടന്ന ശേഷം മരണത്തിനു കീഴടങ്ങിയ ഡോ. ബൈജുവിന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായമെത്തിക്കാത്തത് ദളിത് സമൂഹത്തോടുള്ള  അവഗണയാണെന്നു പുരുഷോത്തമന്‍ പറഞു.ആയുര്‍വേദത്തോടുള്ള  വിശ്വാസ്യത  നഷ്ടപ്പെടാത്തിരിക്കാന്‍  കൂടിയാണ്  സംശയവുമായെത്തിയ രോഗികളുടെ മുന്നില്‍  ബൈജു മരുന്ന് കുടിച്ചു കാണിച്ചത്,പ്രൊബേഷനിലായിരുന്നു ഡോക്ടര്‍  ബൈജുവെന്ന കാരണംകൊണ്ട് അര്‍ഹമായ ആനുകൂല്യങ്ങള്‍ തടയപ്പെട്ടതു മനുഷ്യത്വരഹിതമായ  നിലപാടാണ്.ദളിതഥ സമൂഹത്തിനായി  പ്രസംഗിക്കുന്നവരൊന്നു ബൈജുവിന്‍റെ  മരണംവരെ പ്രതികരിക്കാതിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നു അദ്ദേഹം പറഞു.കെപിഎംഎസ് മൂവാറ്റുപുഴ   യൂണിയന്‍  പ്രസിഡന്‍റ്‌ ടി  ചന്ദ്രന്‍  അധ്യക്ഷനായി,സെക്രട്ടറി  പി കെ ഷാജി,കെപി ഭാസ്കരന്‍,കെ ടി  ധര്‍മ്മജന്‍,എന്നിവര്‍ പ്രസംഗിച്ചു.
കുടുംബത്തിനു സാര്‍ക്കാര്‍  ധനസഹായം  പ്രഖ്യാപിക്കുക കടബാധ്യതകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുക.കുടുംബത്തിലെ  ഒരംഗത്തിനു ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചു ധരണയും

Flex college fund

Wednesday, September 14, 2016

വിമേചന സൂര്യന്‍

അയ്യന്‍കാളിയുടെ ജീവിതം  കേരളത്തിന്‍റെ സാമൂഹ്യ സംസ്കാരിക പരിവര്‍ത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്
സാമൂഹ്യപരിഷ്കരത്താക്കളുടെ മുന്‍നിരയില്‍  മഹത്തായ സ്ഥാനത്തിന് അര്‍ഹനാണ് മഹത്മാ  അയ്യന്‍കാളി,അദ്ദേഹം ജീവിച്ചിരുന്നതും  അതിന് മുമ്പുണ്ടായിരുന്നതുമായ കാലഘട്ടങ്ങളുടെ പ്രതേകതകളെല്ലാം വച്ചുനോക്കിയാല്‍  അയ്യന്‍കാളിയെപ്പോലുള്ള ഒരു മഹാന്‍റെ പിറവി കേരള ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമായിരുന്നുവെന്ന്  കാണാവുന്നതാണ്,അദ്ദേഹത്തെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ ജാതിതിമിരം ബാധിച്ച  ചരിത്രകാരന്‍മാര്‍  സന്‍മനസ്സു കാണിച്ചിട്ടില്ല. അവര്‍  കനല്‍കട്ടയുടെ മീതെ  ചാരം മൂടിവയ്ക്കുകയാണ് ചെയ്തതെന്ന്  ചരിത്രം തെളിയിച്ചു...വിദ്യയുടെ അകമ്പടി  കൂടാതെ,വയലേലകളുടെ നെടുവില്‍നിന്നും  പൊതുജീവിതത്തിന്‍റെ  വിശാലമായ പാതയിലേക്കു കേരള സമൂഹത്തെ  ആകമാനം പിടിച്ചു  കുലുക്കിക്കൊണ്ട്__ആസേതുഹിമാചലം  പ്രതിദ്ധ്വനിക്കുന്ന ശബ്ദത്തിന്‍റെ ഉടമയായി  രംഗപ്രവേശം ചെയ്ത അവതാരപുരുഷനായി,താന്‍  അനുഭവിച്ച സാമൂഹ്യ നെറികേടുകള്‍ക്കെതിരെ വിരല്‍  ചൂണ്ടുവാന്‍ നൈസര്‍ഗ്ഗിക  പ്രേരണയും  താന്‍ ജീവിച്ച  ചുറ്റുപാടുകളുടെ സമ്മര്‍ദ്ദവും  അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നുള്ളതാണ് സത്യം,ശൂദ്രന് വേദാദ്ധ്യായനം പാടില്ലെന്ന സനതാനനീതി  അഭംഗുരം നിലനിറുത്തിയിരുന്ന  പാരമ്പര്യത്തിന്‍റെ  വൈതാളികര്‍ ജഞ്ന സമ്പാദനത്തിനുള്ള പാഠശാലകളില്‍ നിന്നും അന്ത്യജരെ അകറ്റി  നിര്‍ത്തി.വിദ്യായുടെ കൈത്തിരി കാണാന്‍ അയിത്ത ജാതിക്കാരന്‍ അര്‍ഹനല്ലെന്ന് വിദ്യാസമ്പന്നര്‍ വിധിയെഴുതി..മനുസംഹിതയുടെ കിരാതഭൂമിയിലേക്ക്  ജനാധിപത്യത്തിന്‍റെ വെള്ളിവെളിച്ചം വീശികൊണ്ട് ആയിരുന്നു അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍ ആധുനിക  കേരള നിര്‍മ്മിതിയില്‍  നവേത്ഥാന നായകര്‍ വലിയ  പങ്ക് വഹിച്ചിട്ടുണ്ട്, മരുഭൂമിയിലെ തെളിനിരരുവിയായി  ആയിരുന്ന  അയ്യന്‍കാളി.......

Sunday, September 11, 2016

പഞ്ചമി സ്വയം സഹായ സംഘം ഓണം ട്രേഡ് ഫെയര്‍

അധഃസ്ഥിത ജനവിഭാഗത്തിലെ  സ്ത്രീ  സമൂഹത്തിന്‍റെ  സര്‍വ്വതോന്മൂലമായ ശ്ക്തീകരണമാണ് പഞ്ചമിയിലൂടെ  ലക്ഷ്യവെയ്ക്കുന്നത്