Search This Blog

Thursday, April 27, 2017

വിപ്ലവത്തിന്‍റെ തീജ്വാലയായ പി കെ ചാത്തന്‍ മാസ്റ്ററിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍













 






 കേരള നവോത്ഥാന-രാഷ്ടീയ സംസ്കാരിക മണ്ഡലങ്ങളില്‍ ഒരു ജനതയുടെ ശബ്ദം എത്തിക്കാവനും അതേ ശബ്ദം കൊണ്ട് അധികാരത്തില്‍ നിന്ന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും ഒരു തലമുറയക്ക് നേത്യത്വം കൊടുത്ത മഹാപ്രതിഭയായിരുന്നു പി കെ ചാത്തന്‍ മാസ്റ്റര്‍ എന്ന് പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കെപിഎംഎസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ പി കെ ചാത്തന്‍ മാസ്റ്റരുടെ ചരമദിനത്തോടുനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,കെപിഎംസ് സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി കെ രാജന്‍, ബിജെപി സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം,സിപിഐ ജില്ല നിര്‍വാഹക സമിതി അംഗം ടി കെ സുധീഷ്,മുസ്ലീ ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ എ റിയാസു,കെപിഎംഎസ് ജില്ല പ്രസിഡന്‍റ് ശാന്ത ഗോപാലന്‍,സെക്രട്ടറി പി വി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Friday, April 21, 2017

ഈ‬ രക്തനക്ഷത്രം അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിഒൻപത് വര്‍ഷങ്ങള്‍


വിപ്ലവത്തിന്‍റെ തീജ്വാലയണഞ്ഞിട്ട് ഇന്നേക്ക് 29 വര്‍ഷങ്ങള്‍ തികയുകയാണ്......
ഗ്രാമവിശുദ്ധിയില്‍ ജനിക്കുകയും... അസമത്വത്തിന്‍റെ കൈപ്പുനീര്‍ ആവോളം കുടിക്കുകയും.. വിപ്ലവത്തിന്‍റെ തീജ്വാലയായി മാറിയ ഒരു ജന്മം...
പി കെ ചാത്തന്‍ മാസ്റ്റര്‍
ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിന്‍റെ ഉത്തുംഗ ശ്രേണികളില്‍ സ്വഗ്രാമത്തിന്‍റെ വികസനത്തിന് പ്രാധാന്യം കല്‍പ്പിച്ച വൃക്തിത്വം
ഈ മഹാനുഭാവന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കെപിഎംഎസ് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു..
കേരളത്തിന്‍റെ നവോത്ഥാന പാന്ഥാവില്‍ രാഷ്ടീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ ഒരു ജനതയുടെ ശബ്ദം എത്തിക്കുവാനും അതേ ശബ്ദംകൊണ്ട് അധികാരത്തില്‍നിന്ന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങുവാനും ഒരു തലമുറയ്ക്ക് നേത്യത്വം കൊടുത്ത മഹാപ്രതിഭ...
സംഘടിക്കുന്ന എന്നതിന്‍റെ സമരബലത്തെ കൃത്യമായി ദീര്‍ഘ ദര്‍ശനം ചെയ്ത പ്രബുദ്ധത.

ഒരു ജനതയുടെ ആശയും
പ്രത്യാശയുമായി ഇന്നും കത്തിനില്‍ക്കുന്ന പി കെ ചാത്തന്‍മാസ്റ്ററുടെ 29-ാം ചരമവാര്‍ഷിക ദിനമായ 2017 ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ എല്ലാ സുമനസ്സുകളുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിച്ചുകൊള്ളുന്നു....

Tuesday, April 18, 2017

എയ്ഡഡ് കോളേജ് പട്ടികവിഭാഗ സംവരണത്തില്‍ സര്‍ക്കാര്‍ ഇടപെടണം -പുന്നല ശ്രീകുമാര്‍

                                     
                         

എയ്ഡഡ്  കോളേജിലെ സംവരണം  സംരക്ഷിക്കണം -പുന്നല ശ്രീകുമാര്‍ 

തിരുവനന്തപുരം. എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളിലെ പട്ടിക വിഭാഗ സംവരണം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.കേരള പുലയര്‍ യൂത്ത്മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണ അട്ടിമറിക്കെതിരെ സംഘടിപ്പിച്ച സര്‍വ്വകലാശാലധരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കെപിവൈഎം സംസ്ഥാന പ്രസിഡന്‍റ് അനില്‍ ബഞ്ചമിന്‍പറ,ജനറല്‍ സെക്രട്ടറി സുഭഷ് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ രാജന്‍,സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദനന്‍, ഡോ അനില്‍ അമര,വി ശ്രീധരന്‍, ടി എ വേണു, ടി എസ് റജി കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അദ്ധ്യാപക  നിയമനം  പട്ടികസംവരണം  ഉറപ്പാക്കണമെന്ന്,  •കെപിവൈഎം

തിരുവനന്തപുരം.സ്വാകര്യ എയ്ഡഡ് കോളേജകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനത്തില്‍ പട്ടികവിഭാഗങ്ങളുടെ സംവരണം ഉറപ്പാക്കണമെന്നൊവശ്യപ്പെട്ട് പുലയര്‍ യൂത്ത്മൂവ്മെന്‍റ് കേരള സര്‍വ്വകലാശാലാ വി.സി ഡോ പി.കെ രാധാകൃഷ്ണന് നിവേദനം നല്‍കി,എയ്ഡഡ് കോളേജകളിലെ അദ്ധ്യാപകനിയമനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഭരണഘടനപരമായ സംവരണം അനുവദിച്ച്
ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.ഇതിനെതിരെ എന്‍എസ്എസ് സമര്‍പ്പിച്ച അപ്പീലില്‍ ഡിവിഷന്‍ബെഞ്ച് സറ്റേ അനുവദിച്ചെങ്കിലും അന്തിമ ഉത്തരവുണ്ടായിട്ടില്ല,ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിട്ടേ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാവൂ.
എന്ന നിവേദനം കെപിവൈഎം ജനറല്‍ സെക്രട്ടറി സുഭാഷ് എസ് കല്ലട വി.സിക്ക് സമര്‍പ്പിച്ചു.നിയമനങ്ങള്‍ക്ക് അംഗീകരം നല്‍ക്കുന്നത് കോടതി ഉത്തരവിന് വിധേയമായാവണമെന്നണ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശമെന്നം ഇതേക്കുറിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രതേക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വി.സി വൃക്തമാക്കി.നിയമനങ്ങങ
ളുടെ അംഗീകാരം വൈസ് ചാന്‍സലര്‍ അകാരണമായി തടഞുവച്ചിരിക്കുന്നു എന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്,ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം നിയമനത്തിന് അംഗീകരം നല്‍കുമെന്നു വി.സി അറിയിച്ചു.പട്ടികവിഭാഗ സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെപിവൈഎം പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്കു മുന്നില്‍ ധരണയും നടത്തി
എയ്ഡഡ് കോളേജ്  പട്ടികവിഭാഗ സംവരണത്തില്‍  സര്‍ക്കാര്‍  ഇടപെടണം

തിരുവനന്തപുരം•എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളിലെ പട്ടിക വിഭാഗങ്ങ സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.കേരള പുലയര്‍ യൂത്ത്മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ എസ്.സി/എസ്.ടി സംവരണ അട്ടിമറിക്കെതിരായി സംഘടിപ്പിച്ച സര്‍വ്വകലാശാല ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെപിവൈഎം സംസ്ഥാന പ്രസിഡന്‍റ് അനില്‍ ബഞ്ചമിന്‍ പാറ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സുഭാഷ് എസ് കല്ലട,അനില്‍ കാരിക്കോട്,കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,ടി എസ് റജി കുമാര്‍,കടക്കുളം രാജേന്ദ്രന്‍,അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റ് സെക്രട്ടറി വി ശ്രീധരന്‍,ടി എ വേണു,ലൈലാ ചന്ദ്രന്‍,വിനോമ,ദേവരാജ് 
പാറശ്ശാല തുടങ്ങിയവര്‍ സംസാരിച്ചു




എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണ അട്ടിമറി നീക്കങ്ങള്‍ക്കെതിരെ കേരള പുലയര്‍ യൂത്ത്മൂവ്മെന്‍റ് നേത്യത്വത്തില്‍ നടത്തിയ സര്‍വ്വകലാശാല ധരണ്ണ കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു
























Saturday, April 8, 2017

ഇന്ത്യന്‍ തൊഴിലാളി വര്‍ഗ വിമോചകന്‍ ഡോ.ബി.ആര്‍. അംബേദ്ക്കര്‍



ഭാരതരത്നം  ഡോ.ബി ആര്‍   അംബേദ്ക്കറെ ഇന്ത്യന് ഭരണഘടന  ശില്‍പി അധഃസ്ഥിതരുടെ  അനിഷേധ്യനായ  നേതാവ്  എന്നിങ്ങനെയാണ് ചരിത്രകാരന്മാരും  രാഷട്രീയ  പ്രവര്‍ത്തകരുമെല്ലാം  വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍  അധ്വാനിക്കുന്ന  ഇന്ത്യന്  തൊഴിലാളി വര്‍ഗത്തിനുവേണ്ടി  അദ്ദേഹം  നടത്തിയ  ധീരോദാത്തമായ   ഇടപെടുലുകളെപറ്റി  ഇന്ത്യയിലെ  മാധ്യമങ്ങളോ സംഘടിത  തൊഴിലാളി  വര്‍ഗ്ഗ  പ്രസ്ഥാനങ്ങളോ,രാഷ്ടീയ നേതൃത്വങ്ങളോ ഒരു  വരി  പോലും  എഴുതുകയോ വിലയിരുത്തുകയോ നാളിതുവരെ  ഉണ്ടായിട്ടില്ല.  അദ്ദേഹം  നടത്തിയ  പോരാട്ടങ്ങള്‍  ട്രേഡ് യൂണിയന്‍  നേതൃത്വങ്ങളോ  പ്രസ്ഥാനങ്ങളോ  വിലയിരുത്താതെ പോകുന്നത് ചരിത്രത്തോട്  കാണിക്കുന്ന  നീതികേടാണെന്നു  തുടക്കത്തിലെ പറഞു കൊള്ളട്ടെ,പ്രത്യേകിച്ച്  അന്താരാഷ്ട്രാ  തൊഴിലാളി  ദിനം കൊണ്ടാടുന്ന  ഈ  മെയ്  മാസത്തില്‍
ലോകത്തെമ്പാടുമുള്ള  80 -ളം   രാജ്യങ്ങളില്‍  അവധി നല്‍കിയും മറ്റു ചില  രാജ്യങ്ങളില്‍   അനൗദ്ദ്യോഗിക  അവധി നല്‍കിയും  മെയ്‌  1സാര്‍വ്വ  ദേശീയ തൊഴിലാളി  ദിനമായി  ഇന്ത്യയടക്കം ആചരിച്ചു.

എന്നാല്‍  ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ   അവകാശങ്ങള്‍  രക്തരഹിതമായ വിപ്ലവത്തിലൂടെ സാധ്യമാക്കിയ ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗ വിമോചകനായ  ഡോ. ബി ആര്‍  അംബേദ്ക്കറെ ഇന്ത്യന് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍  അനുസ്മരിക്കാത്തതു ഏറെ വിരോധാഭാസം  തന്നെയാണ്,അംബേദ്കര്‍   നല്‍കിയ സേവനങ്ങള് അറിയാത്തവരല്ല ട്രേഡ് യൂണിയന്‍  പ്രസ്ഥാനങ്ങളും  അതിന്‍റെ  നേത്യത്വവും  മറിച്ച്  അദ്ദേഹത്തെ  അംഗീകരിക്കാത്തതിനു  കാരണം ഇത്തരം  പ്രസ്ഥാനങ്ങളിലും  നേതൃത്വങ്ങളിലും  കുടികൊള്ളുന്ന   ജാതിബോധം തന്നെയാണ്
'ഡോ. അംബേദ്ക്കറുടെ  തൊഴില്‍  തത്വശാസ്ത്രം'

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ  കെട്ടിപ്പെടുക്കുന്നതില്‍  തെഴിലാളി  വര്‍ഗത്തിന്‍റെ പ്രാധാന്യവും  മഹത്വവും  ഏറെ മനസിലാക്കിയ  വൃക്തിയായിരുന്നു അംബേദ്ക്കര്‍,നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന  അയിത്തവും  അടിമത്തവുമുള്ള ഇന്ത്യയില്‍  ത്വരിതഗതിയിലുള്ള  വ്യവസായവല്‍ക്കരണം ഒട്ടനവധി  തൊഴില്‍ പ്രശ്നങ്ങള്‍   ഉണ്ടാക്കുമെന്നും ഈ  സങ്കീര്‍ണ്ണതയെ മറിക്കടക്കുന്നതിനുള്ള  സംവിധാനം രാജ്യത്തുണ്ടാകണമെന്ന്  ആഗ്രഹിച്ച  ദാര്‍ശനികനായിരുന്നു  അദ്ദേഹം.ഇത്തരം  സങ്കീര്‍ണ്ണതകളെ  മറിക്കടക്കുന്നതിന്  ബൗദ്ധീക  മായ  പരിഹാരം  കൊണ്ടുമാത്രമേ കഴിയൂ എന്നുറച്ചു വിശ്വാസിച്ചയാളായിരുന്നു അംബേദ്ക്കര്‍,തൊഴില്‍  രംഗത്തു ഒാരോ  ബില്ലവതരിപ്പിക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗത്തെക്കുറിച്ചുള്ള  അദ്ദേഹത്തിന്‍റെ  വീക്ഷണം  മനുഷ്യത്വപരമായിരുന്നു. അദ്ദേഹം  പറയുന്നു  ഒരു  തൊഴിലാളി  പണിയെടുക്കുന്ന  യന്ത്രമല്ല.മനുഷ്യസഹജമായ  സ്നേഹവും  വെറുപ്പും  പ്രകടിപ്പിക്കുന്ന ഒരു  മനുഷ്യ ജീവിയാണലന്‍ അതു കൊണ്ടു തന്നെ  അവനില്‍ ആത്മഭിമാനം ഉയര്‍ത്തിക്കൊണ്ടു  വരാനും  വൃത്തിയോടെയും മോടിയായും  ജോലികഴിഞ്ഞു  വീട്ടിലേക്കു  പോകുവാന്‍ കഴിയുന്ന  സാഹചര്യം  തൊഴില്‍ രംഗത്തു  നിര്‍ബന്ധമായും  വേണം എന്ന് ദാര്‍ശനീകനായിരുന്നു  അംബേദ്കര്‍.
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥ  നിലനില്‍ക്കുന്ന  ഇന്ത്യപോലൊരു രാജ്യത്ത് മുകളിലേക്ക് പോകുന്തോറും  ആഢ്യത്വമേറിയും  താഴേക്ക്  പോകുന്തോറും  മ്ലേഛത്വവുമാണുള്ളത് അതുകൊണ്ടു തന്നെ  ഉന്നത ജാതിയില്‍പ്പെട്ടവര്‍ ശ്രേഷ്ഠന്മാരും  ജാതി വ്യവസ്ഥയ്ക്ക്  വെളിയിലുള്ളവര്‍ അധമന്മമാരുമാണ്,ഈ  ശ്രേണിബദ്ധമായ  വ്യവസ്ഥ തൊഴില്‍ലിന്‍റെ വിവേചനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നു അംബേദ്ക്കര്‍ നിരീക്ഷിച്ചു.
ജാതിവ്യവസ്ഥയുടെ  ഈ  ഭീകരതയെ  മറികടക്കുവാന്‍  ജനാധിപത്യപരമായ  മാര്‍ഗ്ഗത്തിലൂടെ മാത്രമേ  സാധിക്കൂ എന്ന്  അദ്ദേഹം  വശ്വാസിച്ചു.

"1942  മുതല്‍  1946  വരെ  ഡോ.ബി  ആര്‍  അംബേദ്ക്കര്‍  തൊഴില്‍ നിയമ രംഗത്ത് നടത്തിയ  ഇടപെടലുകള്‍"

1.ഇന്ത്യന്  ലേബര്‍ കോണ്‍ഫറന്‍സ്  രൂപികരണം
2.നിലവിലുള്ള  തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട്  ക്ഷേമകരമായ ഒട്ടനവധി പദ്ധതികള്‍ക്കു വേണ്ടിയുള്ള  പുതിയ നിയമങ്ങള്‍  ഉള്‍പ്പെടുത്തല്‍
3.തൊഴില്‍ അനേഷണ കമ്മിറ്റിയുടെ നിയമനം
4.തൊഴില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി  രൂപികരണം
5.തൊഴില്‍  ക്ഷേമ കമ്മിറ്റി രൂപികരണം
6.മിനിമം  വേതനം  ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള  സംവിധാനം  1946 ഏപ്രില്‍  11ന്  പ്രസ്തുത  ബില്‍  അസംബ്ലിയില്‍  അംഗീകരിച്ചു
7ഇന്‍ഡഡ്ട്രിയര്‍ എംപ്ലോയിമെന്‍റിനെ   പറ്റിയുള്ള സാന്‍ഡിംങ്ങ് ഓര്‍ഡറുകള്‍
8.ഇന്ത്യയൊട്ടാകെ എംപ്ലോയിമെന്‍റെ സ്ഥാപിക്കുക
9.ലേബര്‍ സ്റ്റാറ്റിറ്റിക്സ് ആക്റ്റ്
10.പബ്ലിക്ക്  സര്‍വ്വീസ് കമ്മീഷന്‍
11.പ്രെവിന്‍ഷ്യല്‍ സര്‍വ്വീസ്  കമ്മീഷന്‍
12.തൊഴില്‍  വിഭാഗത്തിനു  വേണ്ടിയുള്ള  പ്രത്യേക  സെക്രട്ടേറിയറ്റ്
13.ട്രേഡ്  യൂണിയനുകളുടെ  പൂര്‍ണ്ണ  അംഗീകരം
14.തൊഴിലാളികള്‍ക്ക്  പരിശീലനവും  പ്രമോഷനും
15.തൊഴില്‍ വകുപ്പിലേക്ക്  തൊഴില്‍ ഉപദേശകരുടെ  നിയമനം
16.തൊഴില്‍  വകുപ്പിലേക്ക്  തൊഴില്‍  ഉപദേശകരുടെ  നിയമനം
17.നിര്‍ബന്ധിത  തൊഴില്‍  തടയല്‍
18.അപകടം  മൂലമുണ്ടാകുന്ന  തൊഴില്‍  നഷ്ടപരിഹാര സംരക്ഷണം
19.ക്ഷാമബത്ത
20.പ്രൊവിഡന്‍റ്‌ ഫണ്ട്
21.എംപ്ലോയീസ്  സേറ്റ് ഇന്‍ഷുറന്‍സ്
22.ഫാകടറി  നിയമനം
23.താല്‍ക്കാലിക  ജീവനക്കാരുടെ അവധി നിയമനം
24.തൊഴില്‍  തര്‍ക്ക  പരിഹാര  നിയമങ്ങള്‍
25.തൊഴിലാളികളുടെ  ശബള  പുനനിര്‍ണ്ണയ നിയമം.
   ഇന്ത്യന്  തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമസ്ത മേഖലയിലും  സ്പര്‍ശിച്ചു  കൊണ്ടുള്ള നിയമങ്ങള്‍  തയ്യാറാക്കിയതും  സംരക്ഷണവും ക്ഷേമവും സുരക്ഷയും ഉറപ്പാക്കിയ ഡോ. ബി.ആര്‍. അംബേദ്ക്കറെയാണ് തൊഴിലാളി  വര്‍ഗ സമൂഹങ്ങളും  ട്രേഡ് യൂണിയന്‍   പ്രസ്ഥാനങ്ങളും  വിസ്മരിക്കുന്നത്