Search This Blog

Sunday, July 30, 2017

ഭൂപരിഷ്കരണത്തിന്റെ തുടർച്ചയുണ്ടാവണം - പുന്നലശ്രീകുമാർ

ഭൂപരിഷ്കരണത്തിന്റെ തുടർച്ചയുണ്ടാവണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നലശ്രീകുമാർ പറഞ്ഞു. 
കേരള പുലയർ മഹാസഭ പത്തനംതിട്ട ജില്ലാ സമ്മേളനഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നത്തെ പാർപ്പിട പ്രശ്നമായി മാത്രം സർക്കാരുകൾ കാണുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി ഭക്ഷ്യസുരക്ഷയും കാർഷിക ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണാവശ്യം ഭാവന നിർമ്മാണത്തേക്കാളുപരി അധ്വാനശേഷിയുള്ള പട്ടികജാതി വിഭാഗങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തുവാൻ കഴിയണം.
ഹരിതകേരളം നടപ്പാക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രസക്തിയേറെയാണ് ഊഹക്കച്ചവടത്തിനായി ഭൂപ്രശ്നത്തെ ഉപയോഗിക്കാതെ ഗൗരവമായി കാണുകയും അധ്വാന ശേഷിയുള്ളവർക്ക് ഭൂമി നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് എൻ സി രാജപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി .ജനാർദ്ദനൻ സഭാ സന്ദേശം നൽകി
ജനറൽ സെക്രട്ടറി പി .കെ .രാജൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥ ഖജാൻജി എൽ .രമേശൻ വ്ദ്യാഭ്യാസ അവാർഡ്ദാനം നടത്തി കെപിഎം എസ് സെക്രട്ടറിയേറ്റ് അംഗം എൻ .ബിജു , കെപിഎം എഫ് ജനറൽ സെക്രട്ടറി സുജസതീഷ്‌, കെപിഎം എസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി .കെ .പൊന്നപ്പൻ ,കെ .വി സുരേഷ്‌കുമാർ, കെപി വൈഎം സംസ്ഥാന പ്രസഡന്റ് അനിൽ ബഞ്ചമിൻപാറ ,ജില്ല സെക്രട്ടറി അജയകുമാർ മക്കപ്പുഴ,പ്രതീപ് കുമാർ ,രാജൻ തോട്ടപ്പുഴ,തുടങ്ങിയവർ പ്രസംഗിച്ചു.



കെപിഎംഎസ് സംസ്ഥാന ഒാഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന്

പുന്നല ശ്രീകുമാറിനെതിരായ കേസ് കോടതി തള്ളി

തിരുവനന്തപുരം• കെപിഎംഎസ് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാനെതിരേ ഒരു വിഭാഗം നല്‍കിയ കേസ് തിരുവനന്തപുരം മുന്‍സിഫ് കോടതി തള്ളി. ജനറല്‍ സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും ഒാഫീസില്‍ കടന്ന് ഭരണം നടത്തുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇതോടെ ഇല്ലാതായി ശ്രീകുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 2010 ലാണ് കേസ് ഫയല്‍ ചെയ്താത്.ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി താല്‍കാലിക വിധിയുണ്ടായിരുന്നു. അഴിമതിയുന്നെയച്ച് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശ്രീകുമാറിനെ നീക്കിയ നടപടി നിലനില്‍ക്കില്ലെന്ന് അന്തിമവിധിയില്‍ പറയുന്നു. സംഘനയുടെ പേരിലുള്ള ഹര്‍ജിക്കാരുടെ അവകാനശവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിധിയിലുണ്ട് 
സഭയുടെ 46-ാം സംസ്ഥാന സമ്മേളനം ഒാഗസ്റ്റ് 12 മുതല്‍ 15 വരെ തൃശ്ശൂരില്‍ നടക്കാനിരിക്കെയുണ്ടായ വിധി സന്തോഷകരമാണെന്ന് പുന്നല ശ്രീകുമാര്‍ പറഞു,സമ്മേളനത്തില്‍ നിര്‍ണായകമായി തീരുമാനങ്ങളുണ്ടാകും പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,ഖജാന്‍ജി എല്‍ രമേശന്‍,വി ശ്രീധരന്‍,ദേവരാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു (27-7-2017 )
കെപിഎംഎസ്  സംസ്ഥാന ഓഫീസ് പുന്നല ശ്രീകുമാര്‍ വിഭാഗത്തിന്

തിരുവനന്തപുരം• ഇരുവിഭാഗങ്ങളള്‍  തമ്മിലുള്ള  തര്‍ക്കത്തെ  തുടര്‍ന്ന് ദീര്‍ഘകാലമായി  അടച്ചിട്ട  നന്താവനത്തെ   കെപിഎംഎസ്  സംസ്ഥാന   ഒാഫീസ്  പുന്നല ശ്രീകുമാര്‍  വിഭാഗത്തിന്  ലഭിച്ചതായി  നേതാക്കള്‍   അറിയിച്ചു.വഞ്ചിയൂര്‍  മുന്‍സിഫ്  കോടതിയുടേതാണ്  വിധി.2010 ല്‍  സംഘടന  പിളര്‍ന്നത്തോടെ  ടി  വി ബാബു  വിഭാഗം നല്‍കിയ  കേസിനെ തുടര്‍ന്ന്  പുന്നല  ശ്രീകുമാര്‍  ജനറല്‍  സെക്രട്ടറി പദം ഉപയോഗിക്കുന്നതിനും  സംസ്ഥാന ഓഫിസില്‍  കടന്ന്  ഭരണം നടത്തുന്നതിനും കോടതി  വിലക്കിയിരുന്നു, ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് അനുകൂലമായ  വിധി 
കെപിഎംഎസ്  സംസ്ഥാന   സമ്മേളനം  ഓഗസ്റ്റ്  12മുതല്‍ 15 വരെ   തൃശ്ശൂരിള്‍  നടക്കുമെന്നും  അതിന്ശേഷം ഓഫീസ് ഏറ്റെടുക്കുന്നതിന് തുടര്‍നടപടി  സ്വീകരിക്കുമെന്നും രക്ഷാധികാരി  പുന്നലശ്രീകുമാര്‍  പറഞ്ഞു,സംസ്ഥാന  ജനറല്‍  സെക്രട്ടറി   പി കെ രാജന്‍,പി ജനാര്‍ദ്ദനന്‍ ,വി  ശ്രീധരന്‍,ദേവരാജ  എന്നിവരും  വാര്‍ത്ത സമ്മേളനത്തില്‍  പങ്കെടുത്തു (28-7-2017)

പുന്നല  ശ്രീകുമറിന്  എതിരായ കേസ്  കോടതി തള്ളി


തിരുവനന്തപുരം • കെപിഎം എസ് ജനറൽ സെക്രട്ടറി ആയിരുന്ന പുന്നലശ്രീകുമാറിനെതിരെ എതിർ വിഭാഗം നൽകിയ കേസ് വഞ്ചിയൂർ മുൻസിഫ് കോടതി തള്ളി. ജനറൽ സെക്രട്ടറിപദം ഉപയോഗിക്കുന്നതിനും ഓഫീസ് ഭരണം നടത്തുന്നതിനും ഏർപ്പെടുത്തിയ നിരോധ ഉത്തരവും ഇതോടെ ഇല്ലാതായി.
അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു പുന്നലശ്രീകുമാറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കിയ നടപടി നിലനിൽക്കുന്നതല്ലെന്നും കെപിഎം എസിന്റെ പേരിലുള്ള ഇളവിനു വാദികൾക്ക് അവകാശമില്ലെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചതായി കെപിഎം എസ് ഭാരവാഹികൾ അറിയിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ സംഘടനയിൽ പ്രവർത്തിക്കുന്നതിനാൽ പ്രത്യേക രാഷ്ട്രീയനിലപാടില്ലെന്നു പുന്നലശ്രീകുമാർ പറഞ്ഞു. കെപിഎം എസിന്റെ 46-മത് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12മുതൽ 15 വരെ തൃശൂരിൽ നടക്കാനിരിക്കെ ഇപ്പോഴുണ്ടായ വിധി പ്രാധാന്യമേറിയതാണെന്നും പുന്നല പറഞ്ഞു
(മലയാള മനോരമ  ( 29-7-2017 )





Thursday, July 27, 2017

കേരള പുലയര്‍ മഹാസഭ 46-മത് സംസ്ഥാന സമ്മേളനം ലോഗോ പ്രചരണ ഒാഡിയോ & വീഡിയോ പ്രകാശനം

കേരള പുലയര്‍ മഹാസഭ 46-മത് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു









കേരള പുലയര്‍ മഹാസഭ 46മത് സംസ്ഥാന സമ്മേളനം തീ സോങ് പ്രശ്സ്ത കവി വള്ളിക്കാവ് മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു





കേരള പുലയര്‍ മഹാസഭ വിവിധ യൂണിയന്‍ ജില്ല സമ്മേളനങ്ങള്‍

എറണാകുളം ജില്ലാ സമ്മേളനം












                   
തിരുവനന്തപുരം ജില്ലാ  സമ്മേളനം
                 





 ആലപ്പുഴ ജില്ലാ  സമ്മേളനം
                     

                   









കോഴിക്കോട്  ജില്ലാ സമ്മേളനം

                   









കൊല്ലം ജില്ലാ  സമ്മേളനം                     
                   













കോട്ടയം ജില്ലാ  സമ്മേളനം  



  
തൃശ്ശൂര്‍ ജില്ലാ സമ്മേളനം





പത്തനംതിട്ട ജില്ലാ സമ്മേളനം
                   










സംസ്ഥാനത്തെ വിവിധ യൂണിയന്‍ സമ്മേളനത്തില്‍ നിന്നും