Search This Blog
Thursday, August 31, 2017
Tuesday, August 29, 2017
ഭൂപരിഷ്കരണനിയമം പുനര്‍വായനയ്ക്ക് വിധേയമാക്കണം
കേരളത്തില്‍ നിലവിലുള്ള ഭൂപരിഷ്കരണ നിയമം പുനര്‍വായനയ്ക്ക് വിധേയമാക്കണമെന്ന് സിപിഎെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെപിഎംഎസ് സംസ്ഥാന സമ്മേളന ഭാഗമായി ഭൂപരിഷ്കരണം തളര്‍ച്ചയും തുടര്‍ച്ചയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നഗരസ്വന്തിന് പരിതിദീര്‍ഘകാലമായുള്ള ആവശ്യമാണ്. തോട്ടങ്ങള്‍ കൈവശം വയ്ക്കുന്നതിന്‍റെ പരിതി അവിടെ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണവുമായി ബന്ധപ്പെടുത്തണം,തോട്ടഭൂമിമുറിച്ചു വില്‍ക്കുന്ന പ്രവണത ഇപ്പോള്‍ കൂടിവരുകയാണ് മുറിച്ചു വില്‍ക്കുന്ന ഭൂമി മിച്ചഭൂമിയാക്കാനുള്ള നടപടിയാണ് വേണ്ടത്. കേരളത്തില്‍ സ്വകാര്യ മേഖലയില്‍ സംവരണം വേണമെന്ന് കെപിഎംഎസ് പ്രമേയം പാസാക്കണം ,എയഡഡ് സ്കൂളികളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും കാനം ആവശ്യപ്പെട്ടു.
ഡോ.രാജേഷ് കോമത്ത് അധ്യക്ഷനായി,സി ആര്‍ നീലകണ്ഠന്‍,കെ എം സലീം കുമാര്‍,വി ശ്രീധരന്, സാബു കാരിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.സമ്മേളന സമാപന ദിവസമായ15 ന് നടക്കുന്ന സെമിനാര്‍ ഉമ്മന്‍ചണ്ടി ഉദ്ഘാടനം ചെയ്യും നിശ്ചയിക്കണമെന്നത്
കെപിഎംഎസ് ഇടതുസംഘടനകളോട് കൂടുതൽ അടുക്കുന്നു
തൃശ്ശൂര്‍ • കോൺഗ്രസ് ബന്ധം നിലനിർത്തിതന്നെ സി പി എം അടക്കമുള്ള ഇടതുസംഘടനകളോട് കെപിഎം എസ് കൂടുതൽ അടുപ്പത്തിലേക്ക്. ബി ജെ പി ക്കെതിരെ ശക്തമായ നിലപാടുള്ള പ്രസ്ഥാനങ്ങൾ എന്ന നിലയിലാണ് ഇടതുപാർട്ടകളോടുള്ള ഈ നയം. തൃശൂരിൽ ചൊവ്വാഴ്ച അവസാനിക്കുന്ന സംസ്ഥാന സമ്മേളനം ഇത്തരമൊരു നയം പ്രഖ്യാപിക്കും. ഇപ്പോൾ രക്ഷാധികാരി സ്ഥാനത്തുള്ള പുന്നലശ്രീകുമാർ ജനറൽ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്താനാണ് സാധ്യത. സി പി എമ്മിന്റെയോ, സി പി ഐ യുടെയോ ഭാഗമാകാനോ അവർക്ക് അടിപ്പെട്ട് നിൽക്കാനോ സംഘടന തയ്യാറല്ല. ആരുടെ കൂടെച്ചെന്നാലും അവർ അടിമ എന്ന സി പി എം സമീപനത്തിനോട് യോജിക്കാനാവില്ലന്നാണ് കെപിഎം എസിന്റെ അഭിപ്രായം. പക്ഷേ ബിജെപി യുടെ നയങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ്സും ഇടതു സംഘടനകളും ശക്തിപ്പെടണം എന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ സിപിഎം സമീപനമാണ് കൂടുതൽ മെച്ചം. ദേശിയ തലത്തിൽ ഈ നിലപാടിന് കോൺഗ്രസ്സും കരുത്താർജ്ജിക്കണം.എന്നാൽ പാർട്ടികളോടുള്ള ഈ അടുപ്പം ആരുടെയെങ്കിലും പോഷക സംഘടന ആകാനല്ല. പണ്ടൊക്കെ ഇടതു പ്രസ്ഥാനങ്ങൾക്ക് വിധേയപ്പെട്ടാണ് നിന്നിരുന്നതെങ്കിൽ ഇനി അങ്ങനെയാകില്ല. സ്വതന്ത്ര ശക്തിയായി തുടരും ജില്ലാസമ്മേളനങ്ങളിൽ ഉയർന്ന ഇത്തരം ആശയങ്ങളുടെ തുടർച്ചയാണ് തൃശൂരിലെ സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകുന്നത്. സിപിഎമ്മിനോട് അടുപ്പമായെങ്കിലും കോൺഗ്രസ് ചെയ്ത മറക്കാനാവില്ലെന്ന് നേതാക്കൾ പറയുന്നു. സഭയ്ക്ക് പിറവന്തൂരിൽ എയ്ഡഡ്ഡ് കോളേജ് അനുവദിച്ചതടക്കം ഉമ്മൻചാണ്ടി സർക്കാർ നൽകിയ സഹായത്തെ നന്ദിയോടെ സഭ ഓർക്കുന്നതായി പ്രവർത്തന റിപ്പോർട്ടിലുണ്ട്. എന്നാൽ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുന്ന അനുഭാവം സംഘടന ഉയർത്തുന്ന ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടുന്നതിൽ ഉപകാര പെടുമെന്നാണ് വിശ്വാസം. ഏഴു വർഷമായി രക്ഷാധികാരിയായി സംഘടനയെ നയിക്കുകയാണ് പുന്നലശ്രീകുമാർ. അദ്ദേഹം ജനറൽ സെക്രട്ടറി ആയാൽ മറ്റ് ഭാരവാഹികൾക്കും മാറ്റമുണ്ടാകും.
Thursday, August 24, 2017
കോര്‍പ്പറേറ്റുകളുടെ വികസനത്തില്‍ പട്ടികജാതിക്കാര്‍ കാഴ്ചക്കാര്‍ •പുന്നല ശ്രീകുമാര്‍
രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വികസനം നടപ്പാക്കുമ്പോള്‍ പട്ടികജാതിക്കാര്‍ക്ക് കാഴ്ചക്കാരാനേ കഴിയുന്നുള്ളൂവെന്ന് കെപിഎംഎസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍
കോര്‍പ്പറേറ്റുകളുടെ പദ്ധതികള്‍ക്ക് സര്‍ക്കാരുകളുടെ ആസ്തിയാണ് ഉപയോഗിക്കുന്നത് പക്ഷേ ഇവിടെ നമ്മുക്ക് ഒന്നും നേടാനാവത്ത സ്ഥിതിയാണ്. കാരണം അവരുടെ മാനദഢങ്ങളില്‍ പട്ടികജാതി ഉള്‍പ്പെടുന്നില്ല.മുമ്പുണ്ടായിരുന്നതിനേക്കാള്‍ സാമൂഹിക അന്തരം കൂട്ടുകയാണിത് അദ്ദേഹം പറഞു, തൃശ്ശൂരില്‍ കെപിഎംഎസ് 46-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി പ്രശ്നം പട്ടികജാതിക്കാരുടെ പൊതുവിഷയമാണ്. എന്നാല്‍ ഇതിനെ പാര്‍പ്പിടപ്രശ്നം മാത്രമാക്കി ചുരുക്കരുത് സാര്‍ക്കാറിന്‍റെ ലൈഫ് മിഷനിലൂടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കാമെന്നാണ് മുഖ്യമന്ത്രി പറയുന്നത് ഫ്ളാറ്റുകളിലേക്ക് ജീവിതം മാറുമ്പോള്‍ ആരോഗ്യം,വിദ്യാഭ്യാസം,വിനോദം,തുടങ്ങിയവയ്ക്ക് മെച്ചപ്പെട്ട സൗകര്യമുള്ള ടൗണ്‍ഷിപ്പുകളാണ് ആവശ്യം.നവകേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനു മുന്നില്‍ 1957ലെ പ്രശ്നങ്ങള്‍ 2017 ലും ഉണ്ടന്ന് ശ്രീകുമാര്‍ പറഞ്ഞു
മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ സംവരണത്തെ എതിര്‍ക്കുന്നവരുടെ കൈയ്യിലെ ആയുധം സ്വകാര്യവത്ക്കരണം ,പൊതുമേഖലയില്‍ മാത്രമായ സംവരണം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു
തൊഴില്‍ദാനത്തിനോ ദാരിദ്രാലഘുകരണത്തിനോ മാത്രമുള്ള പദ്ധതിയല്ല സംവരണം.
സാമൂഹികനീതിയും തുല്യതയും ഉറപ്പിക്കാനാണിത്.ചൊവ്വാഴ്ച സംഘടനയുടെ നയങ്ങളില്‍ തീരുമാനമാകുമെന്നും ശ്രീകുമാര്‍ പറഞു
പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായി,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,വര്‍ക്കിങ് പ്രസിഡന്‍റെ ടി എ വേണു,ഖജാന്‍ജി എല്‍ രമേശന്‍,അയ്യന്‍കാളി കള്‍ച്ചറല്‍ സെക്രട്ടറി വി ശ്രീധരന്‍,മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുജാ സതീഷ്,അ്കമാസ് പ്രിന്‍സിപ്പാള്‍ മൃദുല നായര്‍,ശാന്താ ഗോപാലന്‍,സാബു കാരിശ്ശേരി,ദേവരാജ് പറശ്ശാല തുടങ്ങിയവര്‍ പ്രസംഗിച്ചു
Subscribe to:
Comments (Atom)






















































