Search This Blog

Wednesday, June 26, 2019

തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടുമായി • കെപിഎംഎസ്




തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാടു സ്വീകരിക്കാൻ പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പുലയർ മഹാസഭ (കെപിഎംഎസ്) തീരുമാനം. ജനാധിപത്യ, മതേതര, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യാൻ അംഗങ്ങൾക്കു സ്വതന്ത്രാവകാശം നൽകുന്നതിനു സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

കെപിഎംഎസ് ഇടതുമുന്നണിക്കൊപ്പമാണെന്നു വ്യാഖ്യാനിക്കേണ്ടതില്ല. ആശയങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി ഉൾക്കൊള്ളുന്നതാണു നിലപാട്. നവോത്ഥാനവുമായി ബന്ധപ്പെട്ട് എൽഡിഎഫിനോടല്ല, സംസ്ഥാന സർക്കാരിന്റെ ആശയങ്ങളോടാണു തങ്ങൾ ചേർന്നു നിന്നത്. പല ആശയങ്ങൾക്കായി ഒരേവേദി പങ്കുവയ്ക്കുമ്പോഴും ഒരു മുന്നണിയോടും വിധേയത്വമില്ല. ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം. ശബരിമല വിഷയം രാഷ്ട്രീയവൽകരിക്കാൻ പാടില്ലായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്തു രൂപീകരിച്ച നവോത്ഥാന മുന്നണിയിലെ പ്രമുഖനാണു പുന്നല ശ്രീകുമാർ. എൽഡിഎഫിന്റെ ബ്രാൻഡായി കെപിഎംഎസ് മാറുന്നതു സംഘടനയ്ക്കു ദോഷം ചെയ്യുമെന്ന വിലയിരുത്തൽ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഉണ്ടായി. അതിന്റെ  കൂടി അടിസ്ഥാനത്തിലാണു സ്വതന്ത്ര നിലപാടു തീരുമാനിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. നിലപാടു വിശദീകരിക്കാൻ ഇന്നു മുതൽ 18 വരെ ജില്ലാ നേതൃയോഗങ്ങൾ ചേരും. സ്വകാര്യ, എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കുമെന്നു പ്രസിഡന്റ്് വി. ശ്രീധരൻ പറഞ്ഞു.






സ്വകാര്യമേഖലയില്‍ സംവരണത്തിന് നിയമം വേണം • കെപിഎംഎസ്

സ്വകാര്യമേഖലയിൽ കൂടി സംവരണം വ്യാപിപ്പിച്ച് സമൂഹ നീതി ഉറപ്പുവരുത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു കേരള പുലയർ മഹാസഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു സർക്കാർ ധനം വിനിയോഗിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം ഏർപ്പെടുത്തുവാൻ സർക്കാരും സർവ്വകലാശാലകളും നിയമ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 1991 രാജ്യത്ത് ആരംഭിച്ച സാമ്പത്തിക പരിഷ്കരണ നടപടികൾ സ്വകാര്യവൽക്കരണത്തിന് കൂടുതൽ പ്രാമുഖ്യം ലഭിച്ചു ഈ മേഖലയുടെ വികസനത്തിന് പൊതു ആസ്തികൾ ആണ് ഉപയോഗപ്പെടുത്തുന്നത് ഇതിനായി വിട്ടു നൽകുന്ന സർക്കാർ ആസ്തികൾ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട വിഹിതത്തിന് നഷ്ടം പരിഹരിക്കുവാൻ മറ്റൊരു മാർഗവും കണ്ടെത്തിയിട്ടില്ല. മേഖലയിൽ സംവരണം  പോലുള്ള ഭരണഘടന പരിഷ്കരണങ്ങളുടെ അഭാവം വിഭവ വിതരണത്തിലെ പങ്കാളിത്തത്തിൽ പങ്കാളിത്തത്തിന് ഒഴിവാക്കപ്പെടുന്നത് ഇടയായി
 സുഹൃത്ത് സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ലത്തീൻ അതിരൂപത പിആർഒ ഫാ യൂജിൻ പൊരേര, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി, സി എസ് ഡി എസ് പ്രസിഡന്റ് കെ കെ സുരേഷ് ഐക്യ മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി കെ സജീവ് എന്നിവർ സംസാരിച്ചു കെപിഎംഎസ് പ്രസിഡന്റ് വി ശ്രീധരൻ അധ്യക്ഷനായി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതവും ഓർഗാനിക് സെക്രട്ടറി പി കെ രാജൻ നന്ദിയും പറഞ്ഞു.



Monday, June 3, 2019

സുഹൃത് സമ്മേളനം

കെപിഎംഎസ് 48-മത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ 
സുഹൃത് സമ്മേളനം ബഹു. പൊതുമരാമത്തു വകുപ്പ് മന്ത്രി  ജീ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.











ഭരണഘടനാ മൂല്യം സംരക്ഷിക്കാന്‍ നവോത്ഥാന സംഘടനകള്‍ ഒരുമിക്കണം


ഭരണഘടനാ മൂല്യം സംരക്ഷിക്കാൻ നവോത്ഥാന സംഘടനകൾ ഒരുമിക്കണം: മന്ത്രി കടകംപള്ളി

 തിരുവനന്തപുരം : ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നവോത്ഥാന സംഘടനകൾ ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ.പി.എം.എസിന്റെ 48-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച 'ഭരണഘടനയും ആചാര സംരക്ഷണവും" സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പരമാധികാരം വെല്ലിവിളി നേരിടുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മതേതരത്വത്തിനെതിരെയുള്ള ഏത് വെല്ലുവിളിയെയും ചെറുത്ത് തോല്പിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾക്കുണ്ട്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസ സംരക്ഷണത്തെ മുതലെടുക്കാനാണ് ശബരിമല വിഷയത്തെ ചിലർ ഉപയോഗിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ ഒരു തരത്തിലും അനുവദിക്കാനാവില്ല‌ന്നും കടകംപള്ളി പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മ്യൂസ് മേരി ജോർജ്, എസ്.പി. നമ്പൂതിരി, ലക്ഷ്മി രാജീവ് എന്നിവർ സംസാരിച്ചു. ശ്രീകല എം.എസ് മോഡറേറ്ററായി. അനിൽ അമര സ്വാഗതവും സുജ സതീഷ് നന്ദിയും പറഞ്ഞു.

ഭരണഘടനയും ആചാര സംരക്ഷണവും സെമിനാര്‍

കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സെമിനാര് "ഭരണഘടനയും ആചാര സംരക്ഷണവും "  ബഹു സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു












മുന്നാക്ക സംവരണം വഴി പിന്നാക്കക്കാരെ അവഗണിക്കുന്നു • പുന്നല ശ്രീകുമാര്‍

മുന്നാക്ക സംവരണം വഴി പിന്നാക്കക്കാരെ അവഗണിക്കുന്നു • പുന്നല ശ്രീകുമാർ

തിരുവനന്തപുരം: മുന്നാക്ക സംവരണം അജൻഡയാക്കിയവർ പിന്നാക്ക വിഭാഗക്കാരെ അവഗണിക്കുകയാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിടുക്കത്തിൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണച്ചവർ പിന്നാക്ക വിഭാഗങ്ങളുടെ സ്വകാര്യമേഖല സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉരുണ്ടുകളിക്കുകയാണ്. സാമ്പത്തികാവസ്ഥ സംവരണത്തിന്റെ മാനദണ്ഡമാകുന്നത് വഴി സംവരണത്തിന്റെ അന്തഃസത്തയാണ് ഇല്ലാതാകുന്നത്. നിലവിൽ നിയമമാക്കപ്പെട്ട മുന്നാക്ക സംവരണം സമ്പന്നർക്കുള്ള സംരക്ഷണമാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ആലംകോട് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും വരവ് ചെലവ് കണക്ക് ട്രഷറർ എൽ. രമേശനും അവതരിപ്പിച്ചു. പി. ജനാർദ്ദനൻ, പി.കെ. രാജൻ, ബൈജു കലാശാല, എ. സനീഷ് കുമാർ, പി.വി. ബാബു എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 1112 പ്രതിനിധികൾ പങ്കെടുത്തു.



മുന്നോക്ക സംവരണവും സാമൂഹ്യ നീതിയും സെമിനാര്‍

കേരള പുലയര്‍ മഹാസഭ 48-മത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി
" മുന്നോക്ക സംവരണവും സാമൂഹ്യ നീതിയും " സെമിനാര്‍ പുന്നല ശ്രീകുമാര്‍  ഉദ്ഘാടനം ചെയ്തു. സണ്ണി എം കപിക്കാട്, അഭിഷാഷ് മോഹന്‍, അഡ്വ ഹരീഷ് വാസുദേവ്, ശ്രീമതി വിനീത വിജയന്‍, ബൈജു കലാശാല,സാബു കാരിശ്ശേരി എന്നിവര്‍ പങ്കെടുത്തു.