Search This Blog
Friday, March 4, 2016
സാധുജന സ്വപ്നങ്ങളില്‍ മംഗല്യസൗഭാഗ്യം പരിണയം
സഹവര്‍ത്തിത്വലൂടെ സാമൂഹനന്മയിലേക്ക് എന്ന സന്ദേശവുമായി നാനാജാതിമതസ്ഥരായ നിര്‍ദ്ധന കുടുംബങ്ങളുടെ മംഗല്യസ്പനങ്ങള്‍ക്ക് കൈപിടിച്ച് കേരള പുലയര്‍ മഹാസഭയുടെ പരിണയം.
സ്ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെയുള്ള സന്ദേശവുമായി കെ.പി.എം.എസ്.നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹവിവാഹം 'പരിണയം' അയ്യങ്കാളിയുടെ ശ്രീമൂലംപ്രജാസഭാപ്രവേശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങള്‍, താലിമാല, ഗൃഹോപകരണങ്ങള്‍ എന്നിവ കെ.പി.എം.എസ്. നല്‍കി.പുറമെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 50,000 രൂപ വീതം ഓരോ ജോഡിക്കും സ്ഥിരനിക്ഷേപമായി നല്‍കി.
പരിണയ'ത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി ആയിരുന്നു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, തമ്പാനൂര്‍ ഇമാം പി.കെ.ഹംസ മൗലവി ഫാറൂഖി, ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.
https://youtu.be/t41FY_rr8Kk
Subscribe to:
Posts (Atom)








































































































