Search This Blog
Sunday, December 25, 2016
Thursday, December 22, 2016
Tuesday, December 20, 2016
Wednesday, December 14, 2016
പൊട്ടിച്ചെറിഞ്ഞ കല്ലുമാല
പുലയസ്ത്രീകള്‍ കല്ലയും മാലയുമാണല്ലോ പണ്ടേ മുതല്‍ ധരിച്ചുവന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘത്തിന്‍റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞുവരുന്നില്ലെന്നും അവര്‍ റവുക്ക ധരിച്ച് അര്‍ദ്ധനഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവെച്ച് അങ്ങനെ ചെയ്യുന്നതിനുള്ള വിരേധം കൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്ത തെന്നും ഇപ്പോള്‍ മഹാസഭയില്‍വെച്ചു തന്നെ അക്കാര്യം നടത്തുന്നതിന് നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മി അയ്യങ്കാളി പ്രസ്താവിച്ചു. ഈ സഭയില്‍ വെച്ചുതന്നെ കല്ലയും മാലയും അറുത്തുകളയുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ്ണ സമ്മതമുണ്ടെന്ന് അദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള പ്രസ്താവിച്ചു. ഈ യോഗത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ പുലയ സ്ത്രീകളും ഉടനെ അവരുടെ മാല അറത്തുകളയുന്ന ജോലി ധൃതിയില്‍ നടത്തി.
കല്ലമാല സമരമെന്നത് വെറും സമരമായിരുന്നില്ല. സ്വാതന്ത്ര്യ ത്തിനു ദാഹിച്ച ഒരു ജനതയുടെ ക്രോധത്തില്‍ നിന്നും ചിതറിവീണ തീപ്പൊരികളായിരുന്നു. സവര്‍ണമൂല്യങ്ങളുടെ കൊളോണി വല്‍ക്കരണത്തോടും സ്ത്രീശരീരത്തിന്റെ കൊളോണിവല്‍ക്കരണത്തോടും എതിരായ സാധുജനങ്ങളുടെ ശക്തമായ ചെറുത്തുനില്പായിരുന്നു പെരിനാട് കലാപം. മഹാത്മാവിന്റെ ഇടപെടലിനെക്കാള്‍ ആ പ്രദേശത്തുള്ളവരുടെ ഇടപെടലായിരുന്നു ആ കലാപത്തില്‍ അന്തര്‍ലീനമായിരുന്നത്
പെരിനാട് കലാപത്തിലൂടെ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ-സാംസ്‌കാരിക വിപ്ലവമായിരുന്നു പെരിനാട്ടില്‍ സംഭവിച്ചത്. ഇത് തുടര്‍ന്ന് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ട ആര്‍ജ്ജവവും ധ്രുവീകരണവും ആധുനിക കീഴാള ജനങ്ങള്‍ക്കുണ്ടാകണം. അതാണ് കൊല്ലം പെരിനാട് കലാപം നല്‍കുന്ന പാഠം.
നയലപം 2008 മാര്‍ച്ച്
Tuesday, December 13, 2016
അയ്യന്‍കാളിയുടെ പ്രജസഭ പ്രസംഗങ്ങള്‍
Sunday, December 11, 2016
പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന സമ്മേളനം
മിത്രമേ....
അടിസ്ഥാന സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന്റെയും, ദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങളുടെയും സ്വാഭാവികമായ വളർച്ചയും തുടർച്ചയുമാണ് പഞ്ചമി
കോർപ്പറേറ്റ് മൂലധനതാല്പര്യത്തിന് കീഴ്പെട്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയുന്നതും, സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായ ഒരു ജനപക്ഷ വികസനസമീപനത്തെ മുന്നോട്ടു വയ്ക്കുകയാണ് ഈ പ്രസ്ഥാനം.
സംഘടിത ശക്തിയുടെ ബലത്തിനും, സ്ത്രീപദവിയുടെ മഹത്വത്തിനുമപ്പുറം സംരംഭങ്ങളിൽ ഏർപ്പെടാനും, സമ്പാദ്യശീലം-സ്വായത്തമാക്കാനും കഴിയുന്ന ഒരു സമൂഹം പാരമ്പര്യത്തിന്റെ കരുത്തും, പുതുകാലത്തിന്റെ -ഊർജവും പേറി മുന്നോട്ടു വരുകയാണ്.....
ശക്തി ദൗർബല്യങ്ങൾ വിശകലനം ചെയ്യാനും, അതിജീവനത്തിന്റെ പുതിയ പോരാട്ടങ്ങൾക്ക് ശക്തി പകരനുമായി ചേരുന്ന ഈ സവിശേഷ സമ്മേളനത്തിലേക്ക് ഏവരെയും ഹൃദയപുർവ്വം സ്വാഗതം ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
പുന്നല ശ്രീകുമാർ
( ചെയർമാൻ )
Friday, December 9, 2016
കെപിഎംഎസ് ശാഖാ സന്ദര്‍ശന പരിപാടി ജില്ലയില്‍ തുടങ്ങുന്നു
കൊച്ചി• കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാറിന്‍റെ ശാഖ സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ ശനിയാഴ്ച തുടക്കം കുറിക്കും
സംഘടന ശാക്തീകരണവും അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ് കെട്ടിടം നിര്‍മ്മാണ ഫണ്ട് ശേഖരണവും ലക്ഷ്യമാക്കിയാണ് സന്ദര്‍ശനം
എറണാകുളം ജില്ലയിലെ പര്യടനം നെട്ടൂരില്‍ ആരംഭിക്കും ജനുവരി 31 വരെ നീളുന്ന പര്യടനത്തിന് ജില്ലയിലെ 277 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും
കെപിഎംഎസിന്‍റെ വനിത സ്വയം സഹായ സംഘമായ പഞ്ചമിയുടെ സമ്പാത്തിക സഹായത്തോടെ ജില്ലയില്‍ പ്രവരത്തിച്ചുവരുന്ന 25 സ്വയം തൊഴില്‍ സംരംഭ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദനന്‍ ജനറല്‍ സെക്രട്ടറി പി രാജന്‍ സംഘടന സെക്രട്ടറി റെജി കുമാര്‍,വൈസ് പ്രസി
ഡന്‍റ് കടക്കുളം രാജേന്ദ്രന്‍,സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്‍റ് ടി എ വേണു,ട്രസ്റ്റ് സെക്രട്ടറി വി ശ്രീധരന്‍,ആലംകോട് സുരേന്ദ്രന്‍,പി കെ പൊന്നപ്പന്‍,എം കെ വേണുഗോപാല്‍,സുനന്ദ രാജന്‍,കെ കെ വിനോമ, എന്നിവരും ശാഖാ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും ജനുവരി 31 വൈപ്പിന്‍കരയിലെ സ്വീകരണ സമ്മേളനത്തോടെ ജില്ലായിലെ പര്യടനം സമാപിക്കും
Wednesday, December 7, 2016
മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് ഭരണകൂടങ്ങള്‍-പുന്നല ശ്രീകുമാര്‍
മവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് ഭരണകൂടങ്ങളും തെറ്റായ നയങ്ങളും സമീപനങ്ങളും മൂലമാണെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കാണതെപോവുകയാണ് ഇത്തരം പ്രശ്നങ്ങള്‍ രാഷ്ടീയമായും സാമൂഹികമായും പരിഹരിക്കുന്നതിനു പകരം മുദ്രാവാക്യങ്ങള്‍തന്നെ ഇല്ലാതാക്കുന്നത് പ്രതിഷേധര്‍ഹമാണെന്നും പുന്നല ശ്രീകുമാര്‍ പറഞു.കെപിഎംഎസ് ജനറല്‍ കൗണ്‍സിലും ഡോ.ബി.ആര്‍ അബേദ്കര്‍ 60-മത് ചരമവര്‍ഷിക ദിനാചരണവും കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദനന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി കെ രാജന്‍ റിപ്പോര്‍ട്ടും ഖാജന്‍ജി എല്‍ രമേശന്‍ കണക്കും അവതരിപ്പിച്ചു.സംഘടന സെക്രട്ടറി റെജികുമാര്‍,വി ശ്രീധരന്‍,ടി എ വേണു,കടക്കുളം രാജേന്ദ്രന്‍,ശാന്ത ഗോപാലന്‍,ടി വി ശശി,സാബു കാരിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അജിത്ത് കല്ലറ സ്വാഗതവും,ഡോ ടി വി സുരേഷ്കുമാര്‍ നന്ദിയും പറഞു




















