Search This Blog

Thursday, January 14, 2021

#കെപിഎംഎസ് സുവര്‍ണ്ണ ജൂബിലി


ബഹുമാന്യരേ


1970-ല്‍ കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററാണ് കെപിഎംഎസ് രൂപികരിക്കുന്നത്

അഞ്ചു പതിറ്റാണ്ടുകാലം കേരള ചരിത്രത്തോടെപ്പം സഞ്ചരിച്ച അധ്വാന വര്‍ഗ്ഗത്തിന്‍റെ ഈ പ്രസ്ഥാനത്തിന്

കെ ചന്ദ്രശേഖര ശാസ്ത്രി,പി കെ  രാഘവന്‍, കെ വി കുമാരന്‍ മാസ്റ്റര്‍, എസ് ശശാങ്കന്‍, തുടങ്ങിയ  ഒട്ടേറെ പ്രമുഖര്‍ നേതൃത്വം നല്‍കി 

ഇന്ന് ഈ ചരിത്രസന്ധിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ സമരപഥങ്ങളിലെ സുവര്‍ണ്ണത്തിളക്കം നമ്മുക്ക് കാണാനാവും 


അന്നവും അക്ഷരവും നിഷേധിക്കപ്പെട്ട അധഃസ്ഥിത ജനതയുടെ സംഘബോധവും പോരാട്ട വീര്യവും സാമൂഹ്യ ജീവിതത്തെ  നന്മയുടെ പ്രവാഹത്തിലേക്ക് തിരിച്ചുവിടാന്‍ പ്രാപ്തമാക്കി


പിന്തുടര്‍ന്നെത്തുന്ന തലമുറക്ക് ആത്മവിശ്വാസവും വെളിച്ചവും പകരാന്‍ ....

കാറ്റിലുലയാത്ത  ഭദ്രദീപമായ് അത് ഇന്നും നിലകൊള്ളുന്നു..

വിദ്യാഭ്യാസം,തൊഴില്‍,പരിസ്ഥിതി,സേവനം,കല,കായികം,സംസ്കാരികം,കൃഷി,ആരോഗ്യം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്ന 

വിവിധങ്ങളായ പദ്ധതികളും  പരിപാടികളുമാണ് 

ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്‍റെ  സാമുഹ്യമണ്ഡലത്തെ

വിസ്മയിപ്പിക്കുന്ന ഈ ആഘോഷങ്ങളുടെ ഔപചാരിക തുടക്കത്തിലേക്ക്  ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം  ചെയ്യുന്നു...


പുന്നല  ശ്രീകുമാര്

 

പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ലെന്ന്‌ കെപിഎംഎസ് സംസ്ഥാന ജനറൽ കൗൺസിൽ







ആലപ്പുഴ • പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ലെന്ന് ആലപ്പുഴയിൽ നടന്ന 
കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനിച്ചു.

സംഘടനാ നിലപാടും, നിലവിലുണ്ടായിട്ടുള്ള ആശങ്കകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സെക്രട്ടേറിയറ്റിലെ മൂന്നംഗ സമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി.
നിയമ പരിരക്ഷയുണ്ടായിട്ടും ഭരണഘടനയുടെ സമത്വദർശനം എന്ന ആശയത്തെ തിരസ്കരിക്കുന്ന കേരളത്തിന്റെ ബോധമണ്ഡലത്തിൽ വിപുലമായ  ആശയ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കൗൺസിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

ആനുകാലിക വിശ്വാസധാര യുക്തിസഹവും , മാനവികവും, സമകാലിക ജീവിത സാഹചര്യങ്ങളെ സർഗ്ഗാത്മകമാമായി അഭിസംബോധന ചെയ്യാൻ  പ്രാപ്തവുമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യക്ഷമമായ പ്രവർത്തനത്തിനും കാലതാമസം ഒഴിവാക്കുന്നതിനും വേണ്ടി സംഘടനയുടെ നിലവിലുള്ള ജില്ല ഘടകം ഒഴിവാക്കുന്നതിനുള്ള നിർദ്ദേശത്തിന് കൗൺസിൽ അംഗീകാരം നൽകി.
സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൽ.രമേശൻ, പി.ജനാർദ്ദനൻ, പി.കെ. രാജൻ, ബൈജു കലാശാല, ആലംകോട് സുരേന്ദ്രൻ, പി.വി.ബാബു, സാബു കരിശേരി, ദേവരാജ് പാറശ്ശാല, സുനന്ദ രാജൻ, പ്രശോഭ് ഞാവേലി, കെ.ലാൽകുമാർ , ടി.ജി. ഗോപി തുടങ്ങിയവർ സംസാരിച്ചു.









 

വാളയാർ പെൺകുട്ടികളുടെ നീതിക്കുവേണ്ടി കെപിഎംഎസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം

 










സാമൂഹിക ജീർണ്ണതകളെ പ്രതിരോധിക്കാൻ നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തണം ■പുന്നല ശ്രീകുമർ



തിരുവനന്തപുരം: സാമൂഹിക ജീർണ്ണതകളെ പ്രതിരോധിക്കാൻ നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തണമെന്ന് കെപിഎംഎസ്  ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു.
കെപിഎംഎസ് 
തിരുവനന്തപുരം ജില്ലാ കൺവെൻഷൻ പബ്ളിക്ക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി ജാതി മത - രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ പൊതു സമൂഹിക പ്രസ്ഥാനമായി സമിതിയെ വളർത്തിയെടുക്കാൻ പുരോഗമന നവോത്ഥാന പ്രസ്ഥാനങ്ങൾ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് വെള്ളാർ ശിവകുമാർ അധ്യക്ഷത വഹിച്ചു..ജില്ലാ സെക്രട്ടറി സി കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു..കൺവൻഷനിൽ സംസ്ഥാന ഖജാൻജി   എൽ രമേശൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ..സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവരാജൻ പാറശ്ശാല,
ജെ എൽ ബിനു,
 മാവർത്തലക്കോണം വിജയകുമാർ,  ലൈലാ ചന്ദ്രൻ , ജില്ലാ ഖജാൻജി  പേയാട് ശ്രീകുമാർ , കെപി വൈഎം സംസ്ഥാന  കമ്മിറ്റി അംഗം കാര്യവട്ടം ഗോപകുമാർ എന്നിവർ പങ്കെടുത്തു

 

Sunday, January 10, 2021

അരക്ഷീതാവസ്ഥ അന്ധവിശ്വാസങ്ങളിലേക്ക്നയിക്കും ■പുന്നല ശ്രീകുമാർ



 അരക്ഷിതാവസ്ഥ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുമെന്ന് കെ.പി.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു. ഭൗതീക ജീവിതത്തേ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ ഭരണ കൂടത്തിനും പൊതു സമൂഹത്തിനു ഉത്തരവാദിത്വമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും അടിച്ചമർത്തലും വർദ്ധിച്ച് വരുന്നുണ്ട്. സമൂഹ മനസ്സിന്റെ രോഗാതുരമായ അവസ്ഥക്കെതിരെ പരിഷ്ക്കരണവാദ പ്രസ്ഥാനങ്ങളും, നവോത്ഥാ പൈതൃകം പിൻ പറ്റുന്ന പ്രസ്ഥാനങ്ങളും ബോധപൂർവ്വമായ ശ്രമം തുടരണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
കൊടകരയിൽ നടന്ന കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് വി ബാബു അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ടി.എസ്.റെജികുമാർ, ശാന്ത ഗോപാലൻ, പി എ. അജയഘോഷ്, ഐ.എ. ബാലൻ, കെ.എസ് രാജു, പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ഉഷാ വേണു, മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷീജ രാജു, വി എസ് ആശ്ദോഷ്, പി.എ രവി, പി.വി. വിജയൻ, ടി.ആർ ഷേർളി, എം.പി.ഉണ്ണികൃഷ്ണൻ, വിവേക് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി ബാബു പ്രസിഡണ്ട്, കെ.വി.ഉണ്ണികൃഷ്ണൻ, 
പി വി.വിജയൻ വൈസ് പ്രസിഡണ്ട് മാർ, വി.എസ്.ആശ്ദോഷ് സെക്രട്ടറി, പി എൻ.സുരൻ, കെ.സി സുധീർ ജോയിന്റ് സെക്രട്ടറി, പി എ.രവി ഖജാൻജിയായും യോഗം ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു. പി എൻ സുരൻ സ്വാഗതവും, എ.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു..







 

ശബരിമലവിഷയം അപ്രസക്തം നവോത്ഥാന പരിശ്രമങ്ങൾതുടരും ■ പുന്നല ശ്രീകുമാർ

ശബരിമലവിഷയം അപ്രസക്തം
നവോത്ഥാന പരിശ്രമങ്ങൾതുടരും ■ പുന്നല ശ്രീകുമാർ

പത്തനംതിട്ട •ശബരിമല വിഷയം ഇപ്പോൾ അപ്രസക്തമാണെന്നും നവോത്ഥാന പരിശ്രമങ്ങൾ തുടരുമെന്നും കെ.പി.എം.എസ്.  ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി  കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു.

 കെ.പി.എം.എസ്. പത്തനംതിട്ട ജില്ല കൺവെൻഷൻ കോന്നിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാബല്യത്തിൽ വരികയും നടപ്പിലാക്കുകയും ചെയ്ത  ഒരു നിയമ നടപടിയായി ഇൗ വിഷയം മാറി. കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് സ്വാഭാവിക  പരിണാമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

കെ.പി.എം.എസ് ജില്ല പ്രസിഡന്റ് ഒ.സി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.  
ജില്ല സെക്രട്ടറി അനിൽ ബഞ്ചമൻപാറ പ്രവർത്തന റിപ്പോർട്ടും, ഖജാൻജി പി.കെ.സുരേഷ് കണക്കും അവതരിപ്പിച്ചു.

 വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ദനൻ, സെക്രട്ടേറിയറ്റ് അംഗം സുജ സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. ഭാസ്കരൻ, എൻ.സി. രാജപ്പൻ , പി.കെ. പൊന്നപ്പൻ, അജയകുമാർ മക്കപ്പുഴ, എം.കെ.സുരേഷ്, ടി.വി. സതീഷ് കുമാർ, പ്രശോഭ് ഞാവേലി, വി.ജി. സോമൻ, ഇന്ദുലേഖ രാജീവ്, സുരേഷ് പുന്നക്കുന്നം, ടി.എസ്.രതീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.





 

Friday, January 3, 2020

സംവരണ പോരാട്ടങ്ങളും നവോദ്ധാനത്തിന്റെ ഭാഗമാണ്■ പുന്നല ശ്രീകുമാർ


സംവരണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ നവോത്ഥാനത്തിന്റെ  ഭാഗമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും  നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു.

കെ. പി. എം.എസ്. എറണാകുളം ജില്ലാ കൺവെൻഷൻ കളമശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മാർത്താണ്ഡവർമയുടെ കാലശേഷം തിരുവിതാംകൂർ സർക്കാർ സർവീസിൽ  പരദേശികളായ ബ്രാഹ്മണർക്ക് പകരം തദ്ദേശീയരുടെ പ്രധിനിത്യത്തിനുവേണ്ടി 1891ൽ  നടന്ന മലയാളി മെമ്മോറിയൽ പ്രക്ഷോഭവും 1896 ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ നടന്ന ഈഴവ മെമ്മോറിയൽ പ്രക്ഷോഭവും, സി കേശവൻ, പി.കെ കുഞ്ഞ്, എൻ.സി ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന നിവർത്തന പ്രക്ഷോഭവും കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. നവോത്ഥാന മുന്നേറ്റത്തെ സംവരണ സംരക്ഷണമായി ആക്ഷേപിക്കുന്നവർ  കേരളത്തിന്റെ നവോത്ഥാന ചരിത്രം വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജില്ല പ്രസിഡന്‍റ് ശ്രീ എൻ. കെ  രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ രാജഗോപാൽ റിപ്പോർട്ടും ഖജാൻജി കെ.കെ സന്തോഷ്‌ കണക്കും അവതരിപ്പിച്ചു.
എൽ. രമേശൻ,  പി.വി ബാബു അഡ്വ: സനീഷ് കുമാർ,  ടി.എ വേണു, പ്രശോഭ് ഞാവേലി  സുനന്ദ രാജൻ, എം.ടി ശിവൻ,   എം. കെ വേണുഗോപാൽ ടി.വി ശശി, സി. കെ  ഹരികുമാർ, പി.കെ ബിജു  തുടങ്ങിയവർ സംസാരിച്ചു



ജസ്റ്റിസ് ചിദംബരേഷിനെ ഇംപീച്ച് ചെയ്യണം - പുന്നല ശ്രീകുമാർ


ആലപ്പുഴ • പിന്നോക്ക വിഭാഗങ്ങളുടെ സംവരണമെന്ന സംരക്ഷണ വ്യവസ്ഥയോടുള്ള തന്റെ എതിർപ്പ് വ്യക്തമാക്കുകയും അതിനെതിരെ പ്രവർത്തിക്കാൻ ഒരു സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായ പരാമർശം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ശ്രീ. ചിദംബരേഷ് ഇംപീച്ച്മെന്റിന് അർഹനാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് നേതൃത്വത്തിലുള്ള
പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗസ്ഥ സംഘടനയുടെ സംസ്ഥാന കൺവെൻഷൻ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൗലിക തത്വങ്ങളെ മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഇത്.
സമൂഹത്തിൽ ഉണ്ടായിരുന്ന ശ്രേണികൃത വ്യവസ്ഥിതിയെ പുന:സ്ഥാപിക്കാൻ പ്രേരിപ്പിക്കുന്ന ജാതി - കുലമഹിമ ചിന്തകളാണ് ജൂലൈ 19 ന് കൊച്ചിയിൽ നടന്ന ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തിൽ അദ്ദേഹം പങ്കുവച്ചത്.
സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നീതി നിർവഹണം എന്ന സങ്കല്പത്തെയാണ് ഇതിലൂടെ ഇല്ലാതാക്കിയത്.
ഹിന്ദുത്വ ശക്തികളുടെ തണലിൽ ബ്രാഹ്മണ്യം തിരിച്ച് വരവിന് ശ്രമിക്കുമ്പോൾ ജാതി മേധാവിത്തത്തിനെതിരെ ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വം കൊടുത്ത നവോത്ഥാന കേരളം ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് എം. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ശ്രീധരൻ, പി.വി.ബാബു, പി.ജനാർദ്ദനൻ , പി. കെ. രാജൻ , ബൈജു കലാശാല, ആലംകോട് സുരേന്ദ്രൻ, ടി. ജി. ഗോപി, വിനോമ ടീച്ചർ, സി. കെ. ഉത്തമൻ, എ. പി. ലാൽ കുമാർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ടി. ജി. ഗോപി (പ്രസിഡന്റ്) പി.വി.ബാബു.(ജനറൽ സെക്രട്ടറി), വി. ജി. സോമൻ (ഖജാൻജി),ബി.അജയകുമാർ, അമ്പറ രാജൻ (വൈസ് പ്രസിഡന്റ്മാർ), ദേവരാജ്‌,ശുഭേന്തു മോൾ ,(അസി.സെക്രട്ടറിമാർ), തുടിങ്ങി 51 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു.