ശാസ്ത്ര_ബോധം_സാമൂഹ്യ_ബോധമാവണം : പി.രാജീവ്
എറണാകുളം: സമൂഹത്തിൽ വളർന്ന് വരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അമർച്ച ചെയ്യാൻ ശാസ്ത്രബോധം സാമൂഹ്യ ബോധമായി വളർത്തണമെന്ന് വ്യവസായ-നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
എറണാകുളം മറൈൻഡ്രൈവിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കെ.പി.എം.എസ് സംഘടിപ്പിച്ച" എന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നിൽക്കുന്ന ഈ വിപത്തിനെതിരെ നിയമ നിർമ്മാണം സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും, നിയമംകൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്തരം ജീർണ്ണതകൾ . ഇതിനെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക ഘടനയേയും തകർക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് എൽ.രമേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഡോ.സെബാസ്റ്റ്യൻ പോൾ, അഡ്വ.എം.ലിജു, ഡോ.മ്യൂസ് മേരി ജോർജ്, ഡോ.ഫക്രുദ്ദീൻ അലി, ബൈജു കലാശാല തുടങ്ങിയവർ സംസാരിച്ചു.