Search This Blog

Monday, June 29, 2015

സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത വേണം:പുന്നല ശ്രീകുമാർ

കൊടുങ്ങല്ലൂര്‍:സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ജില്ലാ കണ്‍വെന്‍ഷന്‍ കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിദ്യാധരന്‍ അദ്ധ്യക്ഷനായി. ബാബു കുന്നിശ്ശേരി, പി. സജീവ്കുമാര്‍, പി.എ. അജയഘോഷ്, ബിന്ദു ഉണ്ണികൃഷ്ണന്‍, സജീവ് പള്ളത്ത്, വേണുഗോപാല്‍, പി.വി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

No comments: