നാടുകാണി :നായരല്ലാ മനുഷ്യനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാകേണ്ടതെന്ന് ദളിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. സംഘടനയുടെ സംസ്ഥാന തല നേതൃ ശില്പശാല നാടുകാണി ട്രൈബൽ ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തിലൂടെ കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമികയിലെ പുതിയ താരോദയത്തെ ബ്രാന്റ് ചെയ്യുകയും അതുവഴി തങ്ങളുടേതാക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൻ്റെ മതേതര പരിസരം വിവാദത്തിനിടയൊരുക്കിയ തരൂരിനെ സ്ഥാനമില്ലാത്ത താക്കോലാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.വി.ആർ.രാജു, പി.കെ.സജീവ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 90 പ്രതിനിധികളാണ് രണ്ടുനാൾ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുത്തത്.



No comments:
Post a Comment