Search This Blog

Friday, December 4, 2015

രാജ്ഭവന്‍ മാര്‍ച്ച്

സഹോദരങ്ങളെ, 
        ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളായ ദളിതുകള്‍,ന്യൂനപക്ഷങ്ങള്‍,സ്ത്രീകള്‍,പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍  ഇന്നു ഭീതിയില്‍ ജീവിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു.നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിമോചന സമരപോരാട്ടങ്ങളിലൂടയാണ് കൊടിയ വിമോചനങ്ങള്‍  നിലനിന്നിരുന്ന ഇന്ത്യയില്‍ ഓരോ ജനതയ്ക്കും തങ്ങളുടെ അവകാശങ്ങള്‍  സ്ഥാപിച്ചുകിട്ടിയാത്.അസമത്വങ്ങളില്ലാത്ത ഒരു ഇന്ത്യ ആയിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രധാന മുദ്രാവാക്യം.ഇന്ത്യന്‍  ഭരണഘടന നിര്‍മ്മിക്കുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളുടേയും സ്വാതന്ത്ര്യവും അവകാശവു പ്രാതിനിധ്യവും ഉറപ്പാക്കാന്‍ ഡോ.അബേദ്കര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു

എന്നാല്‍ സമകാലീക  ചാതുര്‍വര്‍ണ്യ രാഷ്ടീയം ഇന്ത്യയുടെ അടിസ്ഥാന മാനവിക മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞ് രാജ്യം ഉപേക്ഷിച്ചുകെണ്ടിരിക്കുന്ന ജാതി മൂല്യങ്ങളിലധിഷ്ഠിതമായ   മനുഷ്യത്വരഹിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്.ലോകത്ത്എല്ലായിടത്തും അസമത്വങ്ങള്‍ ഒഴിവാക്കാനായി സംവരണം സ്ഥാപിക്കപ്പെട്ടിണ്ട്.ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ നൂറ്റാണ്ടുകളായി  അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാന  ജനതയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും ഓഴിവാക്കപ്പെട്ട വിവിധ രാഷ്ട്ര തലങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുമായിരുന്ന ഇന്ത്യന്‍  ഭരണഘടന  സംവരണം വിഭാവനം ചെയ്തത്.
സംവരണവിരുദ്ധമായ സവര്‍ണ്ണഗൂഡാലോചനകള്‍ സകല  മറയും നീക്കി  പുറത്തുവന്നിരിക്കുകയാണ് സമകാലീന ഇന്ത്യയില്‍ സാമുദായിക സംവരണം അവസാനിപ്പിക്കുക അല്ലെകില്‍ തങ്ങളേയും സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്ന വിചിത്ര വാദം ഉന്നയിച്ച് ഗുജറാത്തിലെ ഒരു മൂന്നോക്ക സമുദായമായ പട്ടേല്‍ സമുദായം നയിക്കുന്നസമരത്തിന്ന് മാധ്യമങ്ങളും മറ്റ് സംവിധാനങ്ങളും  നല്‍കുന്ന അളവറ്റ പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം ആവശ്യമില്ലെന്ന സുപ്രീംകോടതി പരാമര്‍ശവും സംവരണ വിരുദ്ധരെയാണ് നീതികരിക്കുന്നത്.സംവരണ തത്വം പുനഃപരിശോധിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്-ന്‍റെ  പ്രഖ്യാപനത്തേയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.ജാതി അടിമത്വത്തില്‍നിന്നും നാമമാത്രമായെകിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ സംവരണം നല്‍കിയ സാമൂഹ്യ അധികാരങ്ങളില്‍ നിന്നും ദളിതരെ മാറ്റി നിര്‍ത്തുക എന്ന നിഗൂഡ ലക്ഷ്യമാണ് സംവരണ വിരുദ്ധ മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം.മനുവിന്‍റെ നീതി സംഹിതകള്‍ ഇന്ത്യയില്‍ നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് പീഢനങ്ങള്‍ ഇത്തരം വ്യവസ്ഥകളെ പുനരുല്പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി കാണേണ്ടതുണ്ട്.ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്‍റെ പേരില്‍  ഉത്തര്‍പ്രദേശില്‍ ദളിത് വയോധികന്‍ കൊലചെയ്യപ്പെട്ടതും/ഹരിയാനയില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട പിഞ്ചു  കുഞുങ്ങളെ  ചുട്ടെരിച്ചതും ഉത്തര്‍പ്രദേശിലെ ഒരു പോലീസ്  സ്റ്റേഷനില്‍ ദളിത് ദമ്പതികളെ നഗ്നരാക്കി നിര്‍ത്തിയതും മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എം കല്‍ബുര്‍ഗി കൊലചെയ്യപ്പെട്ടതും ദാദ്രിയില്‍ ബീഫ് കഴിച്ചതിന്‍റെ പേരില്‍ ഒരു ദരിദ്ര മുസല്‍മാനെ  തല്ലികൊന്നതടക്കമുളള സംഭവങ്ങള്‍ ചാതുര്‍വര്‍ണ്യത്തെ തിരിച്ച്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളായിതന്നെ കാണേണ്ടതുണ്ട് .ഇതിനെതിരെ സാമൂഹ്യനീതി ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.ജ്യോതിറാഫുലെ,അംബേദ്കര്‍,അയ്യന്‍കാളി,ശ്രീനാരായണ ഗുരുതുടങ്ങി വിവിധങ്ങളായ മഹത് വ്യക്തിത്വങ്ങള്‍ നടത്തിയ വിമോചന പോരാട്ടങ്ങളിലൂടെയാണ് പാര്‍ശ്വവല്‍കൃത ജനതയുടെ സാമൂഹ്യ ജീവിതം നിര്‍മ്മിക്കപ്പെട്ടത്.മഹത്തരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പ്രവര്‍ത്ത
നങ്ങളും ദര്‍ശനങ്ങളും തുടര്‍ന്നുകൊണ്ടുപോകേണ്ടതുണ്ട്

ഇന്ത്യയിലെ സാധാരണ  ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെയും അവകാശങ്ങളുടേയും മാഗ്നാ കാര്‍ട്ടാ എന്നു വിശേഷിപ്പിക്കുന്ന സംവരണം അട്ടിമറിക്കാന്‍ നടത്തുന്ന ഏതു നീക്കത്തേയും സാമൂഹ്യ നീതിക്കായി  നിലകൊള്ളുന്നവര്‍ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണ്.രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സംവരണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ദളിത്  പീഢനങ്ങള്‍ക്കുമെതിരെ കെ.പി.എം.എസ് ശക്തമായ ദേശീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.കേരളത്തില്‍ 2015 ഡിസംബര്‍ 7ന് ജനലക്ഷങ്ങളെ പകെടുപ്പിച്ചുകൊണ്ട് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചോടുകൂടി പ്രസ്തുത പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്.സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന മുഴുവന്‍  മനുഷ്യ സ്നേഹികളും രാജ്ഭവന്‍ മാര്‍ച്ച്  വിജയിപ്പിക്കുന്നതില്‍ അണിചേരണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു


                 സ്നേഹാദരങ്ങളോടെ,             ബൈജു കലാശാല  ജനറല്‍ സെക്രട്ടറി  കെ.പി.എം.എസ്


Thursday, December 3, 2015

ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന്
മുന്നോടിയായി സംഘടിപ്പിച്ച
"ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം"
പ്രശസ്ത എഴുത്തുകാരി റോസ് മേരി
ഉദ്ഘാടനം ചെയ്തു.







ചെറുത്തുനില്‍പിന്‍റെ പെണ്‍പക്ഷം

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന്
മുന്നോടിയായി കെ.പി.എം.എഫിൻറ്റെ
നേതൃത്വത്തിൽ "ചെറുത്തുനിൽപ്പിൻറ്റെ
പെൺപക്ഷം" വിളംബര ജാഥ വെങ്ങാനൂർ മുതൽ
പാളയം രക്തസാക്ഷി മണ്ഠപം വരെ
സംഘടിപ്പിച്ചു.










Monday, November 30, 2015

പോലീസ് സ്റ്റേഷനിലേക്ക് കെപിഎംഎസ് മാര്‍ച്ച്

മുളന്തുരുത്തി •പട്ടികജാതി പീഡന നിയമപ്രകാരം പോലീസിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട‌് കെപിഎംഎസ് തൃപ്പൂണിത്തുറ ഏരിയാ യൂണിയന്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷനു മുന്നിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യതു. കെ എം സുരേഷ് ,സുരേഷ് എടമ്പാടം ,എം രവി,കെ വി സുധീര്‍,എന്‍ സി അനില്‍ കുമാര്‍,സുനന്ദ രാജന്‍,എന്നിവര്‍ പ്രസംഗിച്ചു മാര്‍ച്ച് അശുപ്രതിപ്പടിയില്‍ പോലീസ് തടഞു.ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

പോലീസ് സ്റ്റേഷനിലേക്ക് കെപിഎംഎസ് മാര്‍ച്ച്

മുളന്തുരുത്തി •പട്ടികജാതി  പീഡന നിയമപ്രകാരം പോലീസിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട‌് കെപിഎംഎസ് തൃപ്പൂണിത്തുറ  ഏരിയാ യൂണിയന്‍  മുളന്തുരുത്തി പോലീസ്  സ്റ്റേഷനു  മുന്നിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന  സെക്രട്ടേറിയറ്റ് അംഗം കെ വിദ്യാധരന്‍ ഉദ്ഘാടനം  ചെയ്യതു. കെ എം സുരേഷ് ,സുരേഷ്  എടമ്പാടം ,എം രവി,കെ വി സുധീര്‍,എന്‍ സി അനില്‍ കുമാര്‍,സുനന്ദ രാജന്‍,എന്നിവര്‍ പ്രസംഗിച്ചു  മാര്‍ച്ച്   അശുപ്രതിപ്പടിയില്‍ പോലീസ്  തടഞു.ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.









Sunday, November 29, 2015

ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം

മുന്നോടിയായി ദളിത് പീഡനങ്ങൾക്കും സംവരണ അട്ടിമറി നീക്കങ്ങൾക്കുമെതിരെ കെ.പി.എം.എഫിൻറ്റെ നേതൃത്വത്തിൽ "ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം" വിളംബര ജാഥ വെങ്ങാനൂർ മുതൽ പാളയം രക്തസാക്ഷി മണ്ഠപം വരെ 2015 ഡിസം:1 ന്.




തൃപ്പൂണിത്തുറ യൂണിയന്‍ വിളംബര ജാഥ

തൃപ്പൂണിത്തുറ  യൂണിയന്‍  വിളംബര ജാഥ സ്വീകരണ കേന്ദ്ര ങ്ങളില്‍









തൃപ്പൂണിത്തുറ യൂണിയന്‍ വിളംബര ജാഥ

രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി തൃപ്പൂണിത്തുറ യൂണിയന്‍ സംഘടിപ്പിച്ച വിളംബര ജാഥ ജില്ലാ കമ്മിറ്റി അംഗം സിഎസ് മനോഹരന്‍ ഉദ്ഘാടനം ചെയ്യതു ജാഥ ക്യാപ്റ്റന്‍ സിഎ ചന്ദ്രന്‍,വൈസ് ക്യാപ്റ്റന്‍ രമണന്‍,പഞ്ചമി അസിഃ കോഡിനേറ്റര്‍ സുരേഷ് എടമ്പാടം,കെപിവൈഎം പ്രസിഡന്‍റ് കമല്‍ ഗിപ്ര,സെക്രട്ടറി അഖില്‍ മണി,കെപിഎംഎഫ് സെക്രട്ടറി അനിത സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.