ശബരിമല വിഷയത്തില്‍ ഭരണഘടനയില്‍ ഉറച്ചുനിന്ന് സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയാണ് സ്പ്രീകോടതി ചെയ്യതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വിശ്വാസികളുടെ സമരം രാഷ്ട്രീയ സമരമായി പരിണമിച്ചുവെന്ന് എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞു,കോടതി വിധിയെ കെപിഎംഎസ് സ്വാഗതം ചെയ്യുന്നുവെന്നു അദ്ദേഹം വൃക്തമാക്കി വിധിയെ സ്വാഗതം ചെയ്യുന്നു എന്നത് സര്‍ക്കാരിനെ പിന്തുണ നല്‍കുന്നു എന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം വൃക്തമാക്കി
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് ചരിത്ര വൈരുധ്യമാണ്.
മന്നത്ത് പത്മനാഭന്‍ അടക്കമുള്ളവര്‍ നേടിത്തന്ന നവോത്ഥാന മൂല്യങ്ങളെ എതിര്‍ക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നത് അതേസമയം വിധിയെ സ്വീകരിക്കാന്‍ കേരളത്തിന്‍റെ മനസ് പാകമായിട്ടില്ല. ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ വേണം ഇത് സാധ്യമാക്കാനെന്നും അദ്ദേഹം പറഞു
അയ്യന്‍കാളി നയിച്ച വില്ലുവണ്ടി വിപ്ലവത്തിന്‍റെ 125-ാം വാര്‍ഷികാഘോഷം സ്മൃതിപഥം കെപിഎംഎസിന്‍റെ നേതൃത്വത്തില്‍ അഞ്ചിന് താലൂക്ക് യൂണിയനുകളിലെ 100 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് പുന്നല ശ്രീകുമാര്‍ അറിയിച്ചു
" നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുക ജീര്‍ണതയെ ചെറുക്കുക " എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ, തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ഘോഷയാത്രയിൽ ഉടനീളം വീണ്ടും വില്ലുവണ്ടി അവതരിപ്പിക്കും. കലാപരിപാടികളും വിവിധ രംഗത്ത് പ്രതിഭ തെളിയിച്ചവരെ ആദരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് വി ശ്രീധരൻ, സെക്രട്ടറിയേറ്റ് മെമ്പർ രമേഷ് മണി വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.