Search This Blog

Friday, October 7, 2016

കെ ചന്ദ്രശേഖര ശാസ്ത്രി അനുസ്മരണ സമ്മേളനം


സംഘശക്തിക്ക്  അടിത്തറപാകിയ ഈ അഗ്നിനക്ഷത്രം അരങ്ങാഴിഞ്ഞിട്ട്  ഇരുപത്തി  മൂന്ന് വര്‍ഷങ്ങള്‍ 
 കെ ചന്ദ്രശേഖരശാസ്ത്രി  അനുസ്മരണ സമ്മേളനം  കെപിഎംഎസ് സംസ്ഥാന ജനറല്‍  സെക്രട്ടറി  പി കെ രാജന്‍ ഉദ്ഘാടനം  ചെയ്തു






അക്മാസ് കോളേജ് വാര്‍ഷിക ദിനാഘോഷം

മാന്യരെ,
മാനവിക മൂല്യങ്ങള്‍ പൊതുവെയും നവോത്ഥാന മൂല്യങ്ങള്‍ പ്രത്യേകിച്ചും വെല്ലുവിളി നേരിടുന്ന ഇരുണ്ട കാലത്ത് 
അതിജീവനത്തിന് അത്യന്താപേക്ഷിതമായ 
സൈദ്ധാന്തികവും പ്രയോഗികവുമായ  പുനര്‍വിചിന്തനങ്ങളിലൂടെ
ഉന്നത വിദ്യാഭ്യാസ പ്രക്രിയക്ക് പുതിയൊരര്‍ത്ഥവും  ദിശാബോധവും നല്‍കി...
അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ് 
കര്‍മപഥത്തില്‍ ഒരു  വര്‍ഷം പിന്നിടുകയാണ്
2016 ഒക്ടോബര്‍ 11ന് കോളേജ്  അങ്കണത്തില്‍ നടക്കുന്ന  വാര്‍ഷിക  ദിനാഘോഷ ചടങ്ങുകളിലേക്ക്  ഏവരെയും  ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു


                              ____പുന്നല ശ്രീകുമാര്‍


അക്ഷരോത്സവം 2016


വിദ്യാരംഭം
അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട് ആന്‍റ് സയന്‍സ് കോളേജ് അങ്കണത്തില്‍വെച്ച് പ്രൊഫ എ.കെ സാനുമാഷ് ഉദ്ഘാടനം ചെയ്യും


Tuesday, October 4, 2016

കേരള പുലയര്‍ മഹിള ഫെഡറേഷന്‍ 26-മത് സംസ്ഥാന സമ്മേളനം

മാന്യമിത്രമേ,
കെപിഎംഎഫ്  26-മത്  സംസ്ഥാന  സമ്മേളനം 2016 ഒക്ടോബര്‍ 9ന്  തിരുവല്ലയില്‍ ചേരുകയാണ് സ്ത്രീ സ്വാതന്ത്ര്യം,സ്ത്രീ സുരക്ഷ ഇവയൊക്കെ എടുകളില്‍  പതിഞു പഴകിയ വെറു  വാചകങ്ങള്‍  മാത്രമായി അവശേഷിക്കുന്ന  ഈ സാഹചര്യത്തില്‍ ഈ സമ്മേളനം  വളരെ  പ്രാധാന്യമര്‍ഹിക്കുന്നു.
മാനവും ജീവനും  നഷ്ടപ്പെട്ട് പെണ്‍കുരുന്നുകള്‍,
തോരാത പെയ്യുന്ന  അമ്മയുട്  കണ്ണുനീര്‍,മൂടിക്കെട്ടിയ കണ്ണുകളുമായി നിത്യാന്ധതയില്‍ ആണ്ടു പോകുന്ന നീതിപീഢം,ആരാണ്  സ്ത്രീക്ക് തുണ,ഇവിടെ  സ്വയം രക്ഷയുടെ  കവചം സ്ത്രീ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.സഹനത്തിന്‍റെ കണ്ണീരല്ല ഇതിനാവശ്യം,പ്രതിരോധത്തിന്‍റെ  അന്ധിയാണ് ചെറുത്തു നില്‍പ്പിന്‍റെ ആര്‍ജ്ജവമാണ്.ഇന്ന്  രാജ്യത്ത്  ഉയര്‍ന്നു  വരുന്ന  നവോത്ഥാന മൂല്ല്യച്യുതിക്കെതിരെ പടപൊരുതുവാന്‍,  ഒരു തീക്കാറ്റായ്  ആഞ്ഞടിക്കുവാന്‍ കേരളത്തിലെ  ആത്മാഭിമാന  ബോധമുള്ള  പെണ്‍പട അണിചേരുന്നു.

Sunday, October 2, 2016

വിശ്വശാന്തിയാത്ര

വിശ്വശാന്തിയാത്ര
ലോക സമാധാനത്തിനായി അയ്യൻകാളിമെമ്മോറിയൽ ആർട്സ്&സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടന്നിയ 
വിശ്വശാന്തിയാത്ര
കോളജ് മാനേജര്‍ ശ്രീ.പുന്നല ശ്രീകുമാർ നാഷണൽസർവ്വീസ്സ്കീം വാളൻണ്ടിയർ ക്യാപ്റ്റന് പതാക കൈമാറുന്നു.