തിരുവനന്തപുരം•ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കെപിഎംഎസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മ്യൂസിയത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീളും കുട്ടികളുമടക്കം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആയിരങ്ങള്‍ അണിനിരന്നു.സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ധരണ ഉദ്ഘാടനം ചെയ്തു.ജിഷയുടെ കണ്ണുനീരിന്‍റെ നനവുമായി അധികാരത്തിലെറിയ സര്‍ക്കാറിനു ജിഷയുടെ ഘാതകരെ കണ്ടെത്താന്‍ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പൊലീസിന്‍റെ അലംഭാവം ഒന്നുകൊണ്ടു മാത്രമാണു സാഹചര്യത്തെളിവുകള്‍ നഷ്ടമായത് വീഴ്ച വരുത്തിയ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്രമങ്ങളോടു സഹകരിക്കാതെ മാറി നിന്ന റവന്യൂ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെയും ഉടന്‍ നടപടി ഉണ്ടാകണം ഇപ്പോഴത്തെ സര്‍ക്കാരിനെ ജീഷയുടെ മരണത്തിന്‍റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. ജിഷയുടെ കുടുംബത്തോടുള്ള സര്‍ക്കാറിന്‍റെ സമീപനത്തെയും അനുമോദിക്കുന്നു. പക്ഷേ കൊലയാളിയെ കണ്ടെത്തുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പോ അനാസ്ഥയോ ഉണ്ടായല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനോ തെളിവുകള്‍ കണ്ടെത്തുന്നതിനോ പൊലീസിനായില്ല തുടരനോഷണത്തിന്‍റെ സാധ്യത ഇല്ലാക്കാന്‍ ധൃതിപിടിച്ചാണു മൃതദേഹം സംസ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരായ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചിലുടനീളം മുഴങ്ങി.സമരക്കാരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.തള്ളി കയറന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടു പിന്തിരിപ്പിച്ചു.സമരത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാജന്‍,പ്രസിഡന്‍റ് പി. ജനാര്‍ദനന്‍,വൈസ് പ്രസിഡന്‍റ് കടക്കുളം രാജേന്ദ്രന്‍,ട്രഷറര്‍ എന്‍ രമേശന്‍,വി ശ്രീധരന്‍,സുജാ സതീഷ്,ജില്ല പ്രസിഡന്‍റ്
വി.എസ് സതീശന്‍,ജില്ല സെക്രട്ടറി കുന്നുകുഴി ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.