Search This Blog
Thursday, March 17, 2016
കെപിഎംഎസ് നിര്‍ണായക ശക്തിയാകും - പുന്നല ശ്രീകുമാര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിഎംഎസ് നിര്‍ണായക ശക്തിയാകുമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെപിഎംഎസ് 45-)o സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം ഓഫീസ് എറണാകുളം പള്ളിമുക്കിലെ വിശ്വം ടവറില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍ അധ്യക്ഷത വഹിച്ചു,ബൈജു കലാശാല ,പി ജനാര്‍ദ്ദനന്‍,പി സജീവ് കുമാര്‍,സി ബാബു,ടി കെ രാജഗോപാല്‍ ,എന്‍ എ കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Wednesday, March 16, 2016
സംവരണം•നിയമ നിര്‍മാണത്തിനായി സമ്മര്‍ദം ചെലുത്തണം
ശാസ്താംകോട്ട • സംവരണം നിലനിര്‍ത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണത്തിനായി സമ്മര്‍ദം ചെലുത്തുന്നതിനു പിന്നാക്ക സമൂഹം തയ്യാറാവണമെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംവരണം അവസരസമത്വത്തിനും രാഷ്ടീയ തുല്യതയ്ക്കും വേണ്ടിയാണ് .സംവരണം അട്ടിമറിക്കാനുള്ള നിരന്തരശ്രമങ്ങള്‍ നടക്കുന്ന രാജ്യത്തു സംവരണത്തിന് അനുകൂലമായ നിയമ നിര്‍മാണം നടക്കുമെന്ന് ആശിക്കാനാക്കില്ല. ഇക്കാര്യത്തില്‍ കെപിഎംഎസ് ജാഗ്രത പുലര്‍ത്തണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍,ജനറല്‍ സെക്രട്ടറി ബൈജു കലാശാല,അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റ് സെക്രട്ടറി വി ശ്രീധരന്‍,സംസ്ഥാന അസിഃ സെക്രട്ടറി ടി എസ് രജി കുമാര്‍, ജില്ലാ അസിഃ സെക്രട്ടറി വെഞ്ചേമ്പ് സുരേന്ദ്രന്‍,കെ സത്യാനന്ദന്‍,ബി ആര്‍ ശശി,എന്‍ ബിജു, എം ജെ ഉത്തമന്‍,ഡി സത്യവതി,എല്‍ രാജന്‍,എന്‍ അംബുജാക്ഷന്‍,കടവില്‍ സുധാകരന്‍,ബി ആര്‍ ശശി, എന്നിവര്‍ പ്രസംഗിച്ചു.
Tuesday, March 15, 2016
തിരഞ്ഞെടുപ്പ് • കെപിഎംഎസ് നിലപാട് ഏപ്രിലില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് ഏപ്രില്‍ 1ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുമെന്നു കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കാലശാല വ്യക്തമാക്കി.കെപിഎംഎസ് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം,സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍,സജീവ് കുമാര്‍,ടി എ വേണു,കെ വിദ്യാധരന്‍,കെ കെ സന്തോഷ്,സേമസുന്ദരന്‍,ഗോപി ചൂണ്ടമല,കെ ടി ധര്‍മ്മജന്‍ ,ബീന ബിജു,പി വി ബാബു,ബിന്ദു ശങ്കരന്‍,സുജാത വേലായുധന്,എ കെ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജാതി വിവേചനത്തിനെതിരെയും സംവരണ അട്ടിമറി നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ട സാഹചര്യമാണ് •ബൈജു കലാശാല
അടൂര്‍: സര്‍വ്വകലാശാലകളെ വര്‍ഗീയവത്കരിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു.കെപിഎംഎസ് ജില്ലാ സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം,രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജാതി വിവേചനത്തിനെതിരെയും സംവരണ അട്ടിമറി നീക്കങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ട സാഹചര്യ മാണെന്നും .നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയ നിലപാടുകള്‍ 1,2,3 തീയതികളില്‍ എറണാകുളത്ത് ചേരുന്ന സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുമെന്നും .അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്‍റ് കെ എന്‍ അച്യുതന്‍ അധ്യക്ഷത വഹിച്ചു,അഡ്വ സനീഷ് കുമാര്‍,എ പി സുരേഷ് കുമാര്‍, ഇ കെ പൊന്നപ്പന്‍,സി സി ഓമനക്കുട്ടന്‍,സുധീഷ് ഇളംപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു
Subscribe to:
Posts (Atom)