Search This Blog

Tuesday, July 9, 2019

യുവതയെ നവോത്ഥാന മുന്നേറ്റങ്ങളുടെ ചാലകശക്തിയാക്കും • ബൈജു കലാശാല


 എറണാകുളം• രണ്ടാം നവോത്ഥാന പോരാട്ടം അനിവാര്യമായ വർത്തമാന കാലഘട്ടത്തിൽ യുവതയെ ആശയപരമായി ആയുധവത്കരിച്ച്  നവോത്ഥാന മുന്നേറ്റങ്ങളുടെ ചാലകശക്തിയാക്കി മാറ്റുമെന്ന് കെ.പി.എം.എസ് സംസ്ഥാന അസി:സെക്രട്ടറി ശ്രീ ബൈജു കലാശാല പറഞ്ഞു.രാജ്യത്തിൻറെ മാറിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ അവകാശ സമരങ്ങൾക്ക് പ്രസക്തിയില്ലെന്നും ആശയ സമരങ്ങളാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. 
കെ.പി.വൈ.എം സംസ്ഥാന ജനറൽ കൗൺസിൽ സംഘാടക സമിതി രൂപീകരണം കാക്കനാട് എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.പി.വൈ.എം  സംസ്ഥാന പ്രസിഡണ്ട് ശ്രീ പ്രശോഭ് ഞാവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ  ജനറൽ സെക്രട്ടറി ശ്രീ സുഭാഷ്.എസ്സ്.കല്ലട റിപ്പോർട്ട് അവതരിപ്പിച്ചു.
 2019 ജൂലൈ 22ന് എറണാകുളം ടൗൺ ഹാളിൽ ചേരുന്ന ജനറൽ കൗൺസിലിൽ "നവോത്ഥാന നാൾവഴികളിൽ ചിന്തകൾ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.
കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ്‌ എൻ.കെ രമേശൻ, കെ.കെ.സന്തോഷ്, പി.കെ.ബിജു, മനോഹരൻ, പായിപ്ര കൃഷ്ണൻ, ഹരികുമാർ, രഞ്ജൻ, അനിൽകുമാർ, കലേഷ്കുമാർ, എൻ.എ.കുഞ്ഞപ്പൻ, ഷാജി കണ്ണൻ, രാജു നടകെട്ടിയിൽ, ടി.കെ.മണി തുടങ്ങിയവർ പങ്കെടുത്തു.
പ്രശോഭ് ഞാവേലി ചെയർമാൻ, എൻ.കെ.രമേശൻ വൈസ്:ചെയർമാനും സുഭാഷ്.എസ്സ്.കല്ലട ജനറൽ കൺവീനർ ടി.കെ.രാജഗോപാൽ ജോയിൻ കൺവീനർ പി.കെ.ബിജു ഖജാൻജിയുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.



No comments: