കൊല്ലം • ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം പരിഗണനയിലില്ലെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ പറഞ്ഞു. കെപിഎംഎസ് കൊല്ലം ജില്ല മഹിളാ - യുവജന സംയുക്ത കൺവൻഷൻ ടി എം വർഗീസ് സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,നിലപാട് വ്യക്തമാക്കിയിട്ടും സർക്കാരിൽ സമ്മർദ്ദത്തിനു ശ്രമിക്കുന്ന യാഥാസ്ഥിക നീക്കം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിനായി നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിനു നൽകിയ ശുപാർശ കേരളീയ സമൂഹത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന ജീർണതയാണ് വ്യക്തമാക്കുന്നത്, എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങൾ സ്ത്രീസമൂഹത്തിന് എതിരാണെങ്കിലും സ്ത്രീകൾ ആചാര സംരക്ഷണത്തിന്
ഒപ്പമാണെന്ന വൈരുദ്ധ്യം തിരിച്ചറിയേണ്ടതുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലറ്റിഷ അദ്ധ്യക്ഷത വഹിച്ചു.
സുജരേന്ദ്രകുമാർ,ബൈജുകലാശാലാ,ലൈലാ ചന്ദ്രൻ,ശ്രീജ,സത്യവതി,അജയകുമാർ, എം.ശിവപ്രസാദ്, ദേവരാജൻ തമ്പ്, എൽ.രാജൻ, എൻ ബിജു തുടങ്ങിവർ സംസാരിച്ചു.
No comments:
Post a Comment