Search This Blog

Saturday, May 20, 2017

ഇത് സംവരണവിരുദ്ധര്‍ അഥവാ സാമ്പത്തിക സംവരണവാദികള്‍ വായിക്കാനുള്ളതാണ്

സാമ്പത്തിക സംവരണ വാദികള്‍ അഥവാ ജാതി സംവരണ വിരുദ്ധര്‍ പൊതുവായി വച്ച് പുലര്‍ത്തുന്ന തെറ്റിധാരണകള്‍
1). സംവരണം പട്ടിണി മാറ്റാന്‍ ആണ്…!
‘ഗവണ്മെന്റിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആണ് സംവരണം’ എന്ന വാദവുമായി ചര്‍ച്ചക്കു വരുന്നവനെ മടല് വെട്ടി അടിക്കുകയാണ് വേണ്ടത്…! ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു റേഷന്‍കട വഴി രണ്ടു രൂപയുടെ അരി , തൊഴിലുറപ്പ് പദ്ധതി തുടങ്ങി ഗവന്മേന്റ്‌റ് പദ്ധതികള്‍ വേറെ ഉണ്ട്…! സംവരണം പട്ടിണി മാറ്റാന്‍ ഉള്ളത് അല്ല…! അതിന്റെ ലക്ഷ്യം സാമൂഹിക സമത്വം ആണ്… അതായത് ജനസംഖ്യാനുപാതികമായി സമുദായങ്ങള്‍ക്കും എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലൂടെ ഒരു സമുദായവും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ ഇരിക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്…!
2). ഗവണ്‍മെന്റ് ജോലി എന്നാല്‍ വരുമാനം കിട്ടുന്ന ഒരുജോലി…!
സംവരണത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഗവണ്‍മെന്റ് ജോലി വെറുമൊരു വരുമാന മാര്‍ഗ്ഗം ആക്കി കാണിക്കാനാണ് സംവരണ വിരുദ്ധര്‍ ശ്രമിക്കുന്നത്… അവരില്‍ തന്നെ പലര്‍ക്കും അറിയാം ഗവണ്‍മെന്റ് ജോലി എന്നാല്‍ ‘ അധികാര സ്ഥാനങ്ങള്‍ ‘ ആണെന്ന്… പക്ഷെ അത് ചര്‍ച്ചയില്‍ മിണ്ടില്ല… ചര്‍ച്ചയില്‍ സമ്പത്തിന്റെ കാര്യം തന്നെ ഉരുവിട്ടുകൊണ്ട് ഇരിക്കും…! അവര്‍ക്ക് കക്കൂസ് ഉണ്ട് , വീട് ഉണ്ട് , കച്ചവടം ഉണ്ട് പിന്നെ എന്തിനു സംവരണം എന്ന രീതിയിലുള്ള മുട്ടാപ്പോക്ക് ന്യായങ്ങളാവും കൂടുതലും പറയുക…!
3. സംവരണം കൊണ്ട് ക്വാളിറ്റി നഷ്ട്ടപ്പെടും…!
സംവരണം ഉണ്ടായ കാലത്ത് തന്നെ ഉള്ളവാദം ആണ്…! 1891 ലെ മലയാളി മെമ്മോറിയല്‍ ആണ് കേരളത്തിലെ ആദ്യ സംവരണ സംരംഭം… അന്ന് സംവരണം എന്ന ആശയം ഉണ്ടാക്കിയതും അതിനു വേണ്ടി രാജാവിനോട് അപേക്ഷിക്കാന്‍ പോയതും എല്ലാം ഇന്നത്തെ ഏറ്റവും വലിയ സംവരണ വിരുദ്ധരായ നായന്മാരുടെ നേതൃത്വത്തില്‍ ആയിരുന്നു…! അക്കാലത്ത് സര്‍ക്കാര്‍ജോലികള്‍ ( അധികാര സ്ഥാനങ്ങള്‍ ) എല്ലാം തമിഴ് ബ്രാഹ്മണരുടെ കയ്യില്‍ ആയിരുന്നു…! മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചപ്പോള്‍ തമിഴ് ബ്രാഹ്മണരു പറഞ്ഞ അഭിപ്രായങ്ങളും ഇതൊക്കെ തന്നെയാണ്…! ഈ നായന്മാര്‍ക്ക് കൃഷിയും വരുമാനവും ഒക്കെ ഉണ്ടല്ലോ… പിന്നെ എന്തിനാ സര്‍ക്കാര്‍ ജോലി…??? ഈ മണ്ണുണ്ണി നായന്മാരെ ജോലിയില്‍ എടുത്താല്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത നഷ്ടമാകും… എന്നൊക്കെ…!
ഇതിനെക്കാളൊക്കെ കഷ്ടം… ‘ ഒരു നായര് മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ എം.എ പരീക്ഷ പാസ്സായാല്‍ ഞാന്‍ പകുതി മീശ എടുക്കാം ‘ എന്ന് തമിഴ് ബ്രാഹ്മണന്‍ പത്രത്തിലൂടെ വെല്ലുവിളിയും നടത്തിയിരുന്നു…
എന്നിട്ടും ഈ ആരോപണങ്ങളെ എല്ലാം മറികടന്നു… പറക്കണക്കിനു നെല്‍്കൃഷി ഉണ്ടായിരുന്ന ജന്മി നായന്മാര്‍ ‘നാലണ’ ക്ക് വേണ്ടി സര്‍ക്കാര്‍ ജോലിക്ക് പോയി…! കാരണം നായര്‍ക്ക് അറിയാം ശമ്പളം അല്ല… ‘ പ്രാതിനിധ്യം’ ആണ് വേണ്ടത് എന്ന്…! മലയാളി മെമ്മോറിയല്‍ മലയാളികള്‍ക്ക് വേണ്ടി ഉള്ള സംവരണത്തിനു  ( എന്ന പേരില് ) തുടങ്ങി എങ്കിലും അവസാനം നായര്‍ സംവരണത്തില്‍ അവസാനിച്ചു…! ഡോക്ടറേറ്റ് ഉണ്ടായിരുന്ന പപ്പുവിന് ‘ പോയി തെങ്ങ് ചെത്താന്‍ ‘ സര്‍ക്കാര്‍ നോട്ടീസും അയച്ചു… അതൊക്കെ വേറെ ചരിത്രം…
അന്ന് നായന്മാര് സംവരണം ആവശ്യപ്പെട്ടത് പട്ടിണി കിടന്നു വയറു ഒട്ടിയിട്ടല്ല… അധികാര സ്ഥാനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടി ആയിരുന്നു…! ഇപ്പോഴും സംവരണത്തിന്റെ ലക്ഷ്യം ഇത് തന്നെയാണ്…! എല്ലാ വിഭാഗങ്ങള്‍ക്കും ജന സംഖ്യാ ആനുപാതികമായ ‘പ്രാതിനിധ്യം’ ‘ അധികാര സ്ഥാനങ്ങളില്‍ ‘ ഉണ്ടാകുക എന്നത്…!
സ്വജന പക്ഷപാതം , ജാതിചിന്ത എന്നിവ കൊണ്ടുണ്ടാകുന്ന അവഗണനകള്‍ ഇല്ലാതാക്കാന്‍ ( അഥവാ കുറയ്ക്കാന്‍) ഇതല്ലാതെ മറ്റു വഴികള്‍ ഇല്ല…!
സര്‍ക്കാര്‍ ജോലിക്ക് എന്തെങ്കിലും ക്വാളിറ്റി ഉണ്ടായിരുന്നെങ്കില്‍ അന്ന് നായന്മാര്‍ ജോലിയില്‍ കയറിയപ്പോഴേ നഷ്ട്ടപ്പെട്ടു… ! ഇല്ലാത്ത ക്വാളിറ്റിക്കു വേണ്ടി വാദിക്കേണ്ട കാര്യം ഇല്ലല്ലോ…!
4) സംവരണം ഉള്ളത് കൊണ്ടാണ് സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നത്…!
‘ പാരസിറ്റമോള്‍ ഉള്ളത് കൊണ്ടാണ് പനി ഉണ്ടാകുന്നത് ‘ എന്നത് പോലെ ഉള്ള ഒരു വാദം ആണ് ഇത്…! (വാചകത്തിന് കടപ്പാട് ; ഫര്‍മിസ് ഹാഷിം )… സമൂഹത്തില്‍ ജാതി ഉണ്ടായിട്ടു അഥവാ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 1000 വര്‍ഷങ്ങള്‍ക്കു മുകളില്‍ ആയി…! അതായത് കടലാസ്സു കണ്ടു പിടിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ ജാതി ഉണ്ട്…! എങ്ങും രേഖപ്പെടുത്തി വയ്ക്കാതെ തന്നെ ജാതി കൈമാറി വരുന്നു…! സര്‍ക്കാര്‍ കടലാസ്സില്‍ ജാതി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് 150 വര്‍ഷത്തില്‍ താഴെ മാത്രമേ ആകുന്നുള്ളൂ… ഇന്നത്തെ നിലയിലുള്ള റിസര്‍വേഷന്‍ ആരംഭിച്ചിട്ട് 65 വര്‍ഷം മാത്രം…! 1000 വര്‍ഷമായി നിലനിന്നു പോരുന്ന ജാതി വ്യവസ്ഥക്ക് കാരണം ഈ സര്‍ക്കാര്‍ കടലാസ്സും സംവരണവും ആണ് എന്ന് വാദിക്കുന്നതില്‍ എത്ര യുക്തി ഉണ്ട്…???
ജാതി നോക്കി വിവാഹം കഴിച്ചവര്‍ ആയിരിക്കും ഇവിടെ അധികവും… ( അത് നിങ്ങളുടെ തെറ്റ് ആണ് എന്ന് പറയുന്നില്ല… നമ്മുടെ സാമൂഹ്യ വ്യവസ്ഥ അതാണ് )… ഇതില്‍ എത്രപേര് സര്‍ട്ടിഫിക്കറ്റിലെ ജാതി കണ്ടു ബോധ്യപ്പെട്ടു വിവാഹം കഴിച്ചിട്ടുണ്ട്…??? ഏതെങ്കിലും വെളുത്ത ദളിതന്‍ ബ്രാഹ്മണന്‍ ആണ് അല്ലെങ്കില്‍ നായര് ആണ് എന്ന് കള്ളം പറഞ്ഞു എന്റെ മോളെ കല്യാണം കഴിക്കും എന്ന് സംശയിച്ചിട്ടുണ്ട്…??? ഒരു മനുഷ്യന്‍ പോലും കാണില്ല…! കാരണം ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജാതി നിലനില്‍ക്കുന്നത് സമൂഹത്തിലാണ്… നമ്മുടെ മനസ്സുകളില്‍ എഴുതപ്പെട്ടിരിക്കുകയാണ്… കടലാസ്സിന് അവിടെ പ്രസക്തി ഇല്ല…! നമ്മുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതി വയ്ക്കാത്ത ഒരു ദളിതന് നമ്മുടെ പെണ്മക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ ഉള്ള സാമൂഹിക നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടുണ്ടോ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കുക…! എന്നിട്ട് തീരുമാനിക്കുക ജാതി നിലനില്‍ക്കുന്നത് സര്‍ക്കാര്‍ കടലാസിലാണോ അതോ നമ്മുടെ മനസ്സിലാണോ എന്ന്…!
5) പൂര്‍വ്വികര്‍ ചെയ്ത അനീതിയുടെ പ്രായശ്ചിത്തം ഞങ്ങള്‍ ചെയ്യണം എന്ന് പറയുന്നതില്‍ എന്ത് യുക്തി ആണ് ഉള്ളത് ???
‘ സംവരണം ‘ ഒരു പ്രായശ്ചിത്തം ആയിരുന്നു എങ്കില്‍ ഈ ചോദ്യം ന്യായം ആണ്…! പക്ഷേ സംവരണം പ്രായശ്ചിത്തം അല്ല… ‘വൈകി വന്ന വിവേകം’ ആണ്… 300 വര്‍ഷം മുന്‍പ് രാജ സദസ്സിലും സര്‍ക്കാര്‍ ജോലികളിലും ഈഴവരും ദളിതരും ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു…! പ്രജാസഭയില്‍ അയ്യന്‍കാളി വരുന്നതിനു മുന്‍പ് ദളിതരുടെ പ്രതിനിധി ആയി ഇരുന്നത് ഒരു നായര്‍ ആയിരുന്നു…! അയ്യങ്കാളി പ്രജാ സഭയില്‍ വന്നത് കൊണ്ട് മാത്രം ആണ് ദളിതര്‍ക്ക് സ്‌കൂള്‍ പ്രവേശനം സാധ്യം ആയതു എന്ന് ഓര്‍ക്കുക…! എല്ലാ ജാതികള്‍ക്കും സ്‌കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടും … അത് നടപ്പിലാവാന്‍ പിന്നെയും 10 വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു… സവര്‍ണ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട്മാത്രം…! ദളിത് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല…! സംവരണം പഴയ അടിച്ചമര്‍ത്തലിന്റെ പ്രായശ്ചിത്തം അല്ല… ഇനിയും അടിച്ചു അമര്‍ത്തപ്പെടതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്…!

6 ) സവര്‍ണ ഉദ്യോഗാര്‍ത്ഥികളോട് കാണിക്കുന്ന ‘അനീതി’ ആണ് ജാതി സംവരണം…!
ഒരു വ്യക്തിക്ക് അനുകൂലം അല്ലാത്ത എന്തും അയാളുടെ കണ്ണില്‍ അനീതി ആയിരിക്കും…! ഇവിടെ സത്യത്തില്‍ എന്താണ് അനീതി…??? അടച്ചമര്‍ത്തലിന്റെ ചരിത്രം ഉള്ള ഒരു ജനത ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അവകാശപ്പെടുന്നത് ആണോ അതോ 12% മാത്രം വരുന്ന ഒരു സമുദായം 25% അധികാരസ്ഥാനങ്ങള്‍ കയ്യടക്കി വച്ചേക്കുന്നത് ആണോ…??? ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്വയം ആലോചിക്കുക…!
7) ഈഴവര്‍ക്കും മുസ്‌ലീങ്ങള്‍ക്കും എന്തിനാണ് സംവരണം…???
സംവരണം ഉണ്ടായിരുന്നിട്ട് പോലും മുസ്‌ലീങ്ങള്‍ക്ക് ജനസംഖ്യാ ആനുപാതികമായ പ്രാതിനിധ്യം ഗവണ്‍മെന്റ് ജോലികളില്‍ ലഭിച്ചിട്ടില്ല… അവര്‍ ഗള്‍ഫില്‍ പോകുന്നു… കച്ചവടം നടത്തുന്നു… ഗവണ്‍മെന്റ് ജോലിയോട് താല്പര്യം ഇല്ല… എന്നൊക്കെ ഉള്ള ആരോപണം അവര്‍്ക്ക് റിസര്‍വേഷന്‍ ഇല്ലാതെ ആക്കാനുള്ള കാരണമേ അല്ല… ! ഇതേ കാരണം ദളിതരുടെ കാര്യത്തിലും വേണമെങ്കില്‍ പറയാവുന്നതെ ഉള്ളൂ…
അവര്‍ക്ക് സര്‍ക്കാര്‍ ജോലിയോട് താല്പര്യം ഇല്ല… അവര്‍ക്ക് ഇഷ്ടം കൂലിപ്പണിയും തോട്ടിപ്പണിയും ആണ് എന്നൊക്കെ…! ഇവിടത്തെ ബിസ്സിനസ് മേഖലയിലെ കണക്കു എടുത്താല്‍ പോലും ജനസംഖ്യയില്‍ 25 ശതമാനത്തില്‍ അധികം വരുന്ന മുസ്‌ലീകള്‍ അവരുടെതായ പ്രാതിനിത്യം നേടിയിട്ടില്ല…! ഈഴവരെ സംബന്ധിച്ച് NGO ജോബുകളില്‍ ( LDC ,LGS , etc …) സംവരണം കൂടാതെ തന്നെ ഈഴവര്‍ക്ക് ജനസംഖ്യ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്…
പക്ഷേ അതിനു മുകളിലേക്ക് റിസര്‍വേഷന്റെ ആനുകൂല്യം ഇല്ലാതെ എത്തിപ്പെടുന്ന ഈഴവര്‍ വളരെ കുറവാണ്…! PSC rank ലിസ്റ്റുകളുടെ നിയമന നില പരിശോധിക്കുന്ന ആളുകള്‍ക്ക് ഇത് മനസ്സിലാവും…!
8) റിസര്‍വേഷന്‍ ലോക അവസാനം വരെ തുടരണം എന്നാണോ…???
ഒരിക്കലും അല്ല… ഇത് എല്ലാം അവസാനിപ്പിക്കണം എന്ന് തന്നെയാണ് അഭിപ്രായം …! പക്ഷേ അതിനു ചെയ്യേണ്ടത് പെരുന്നയിലെ നായരും കുറെ നസ്രാണികളും ചേര്‍ന്ന് പത്ര സമ്മേളനം നടത്തി സാമ്പത്തിക സംവരണം എന്ന് നില വിളിക്കുക അല്ല…! അതിനു ആദ്യം വേണ്ടത് സെന്‍സസ് നോടൊപ്പം ജാതി തിരിച്ചു കണക്കു എടുക്കണം…
സര്‍ക്കാര്‍ ജോലികളെ… എ, ബി , സി , എന്നിങ്ങനെ വിവിധ ക്ലാസ്സുകളാക്കി തിരിച്ചു ഓരോ ക്ലാസ് ജോലികളിലും ജോലി ചെയ്യുന്ന കൃത്യമായ ജാതി അനുപാതം കണ്ടെത്തണം…! ജനസംഖ്യ ആനുപാതികമായി ഓരോ ക്ലാസ് ജോലികളിലും എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് മാത്രം സംവരണം അനുവദിക്കണം…!
പരീക്ഷണ അടിസ്ഥാനത്തില്‍ LDC , LGS ആയി ജോലി ചെയ്യുന്ന മുഴുവന്‍ പേരുടെയും ജാതി തിരിച്ചുള്ള കണക്കു എടുക്കുക… ജനസംഖ്യ ആനുപാതികമായി പ്രാതിനിധ്യം ലഭിച്ച വിഭാഗങ്ങള്‍ക്ക് ആ ‘ ക്ലാസിലെ ‘ ജോലിയില്‍ സംവരണം അനുവദിക്കേണ്ടത് ഇല്ല…! ഈ പറഞ്ഞ ജോലികളില്‍ ഈഴവരു ജനസംഖ്യാനുപാതികമായി എത്തപ്പെട്ടു എന്ന് 100% ഉറപ്പു ആണ്… പരീക്ഷണ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തെക്കു അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് ആ ക്ലാസ് ജോലിയിലെ ഈഴവരുടെ റിസര്‍വേഷന്‍ നിര്‍ത്താവുന്നതാണ്…! അടുത്ത സെന്‍സസില്‍ വീണ്ടും പരിശോധിക്കുക. ആവശ്യമെങ്കില്‍ ചെറിയ ഒരു ശതമാനം സംവരണം എര്‍പ്പെടുത്തുക…! അല്ലാതെ ഒരു സുപ്രഭാതത്തില്‍ നിര്‍ത്താവുന്ന ഒന്നല്ല സംവരണം…!
9)ഇങ്ങനെ ജാതി തിരിച്ചു കണക്കു എടുത്താല്‍ സമൂഹത്തില്‍ നിന്ന് എങ്ങനെ ജാതി ഇല്ലാതാകും…???
പാരസിട്ടമോളിന്റെ കാര്യം ആണ് ഇവിടെയും പറയാനുള്ളത്… പനി ഇല്ലാതാകുമ്പോള്‍ പാരസിട്ടമോളിന്റെ ആവശ്യം വരില്ല…! പനി ഇല്ലാതാക്കാന്‍ പരസിട്ടമോള് നിരോധിക്കുക അല്ല ചെയ്യേണ്ടത്…!


നീയൊക്കെ യുക്തിവാദിയാണ് കോപ്പാണ് എന്ന് പറഞ്ഞു നടന്നിട്ട് സംവരണത്തിന്റെ കര്യം വരുമ്പോള്‍ ജാതി / മത ബോധം ഉണരും… നീയൊക്കെ വെറും വര്‍ഗീയ വാദികള്‍ ആണ്…!
ഇത് പറയുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാന്‍ ഒന്നേ ഉള്ളൂ…! സാമ്പത്തിക സംവരണം എന്ന ആഗോള മണ്ടത്തരത്തെ അനുകൂലിക്കുന്നതാണ് യുക്തിവാദം എങ്കില്‍ ഞാന്‍ യുക്തിവാദിയല്ല…! എനിക്ക് ഇവിടെ ആരുടേയും യുക്തിവാദി സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവും ഇല്ല…!

(സംവരണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ അധുന്‍ അശോക് എന്നയാളുടെ പേരില്‍ വ്യാപകമായി ഷെയര്‍ ചെയ്യുപ്പെടുന്ന പോസ്റ്റ്)

Thursday, May 18, 2017

മിശ്രഭോജനം നവോത്ഥാന ചരിത്രത്തിലെ ഐതിഹാസിക അധ്യായം


       ജാതി പോകണം അയ്യപ്പാ അതിന് എന്തെങ്കിലും ചെയ്തേപറ്റൂ' എന്ന ഗുരുവിന്റെ ഉപദേശം കേട്ടാണ് 
തിരുവനന്തപുരത്തെ  പഠനം  പൂര്‍ത്തിയാക്കി  പരീക്ഷ എഴുതി  അയ്യപ്പന്‍ നേരെ വന്നത്  ആലുവ  അദ്വൈതാശ്രമത്തിലേക്കാണ്  അവിടെ  ശ്രീനാരായണഗുരുവുമായി   വളരെമയധികം സാമൂഹികപ്രധന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു,സ്വയം  ചില  തീരുമാനങ്ങള്‍  എടുക്കുകയും  ചെയ്യതു. മലയാളക്കരയാകെ ജാതി ഇല്ലാതാക്കാനുള്ള  പരിശ്രമങ്ങള്‍  നടത്തണമെന്ന  കാര്യം  ഗുരു അയ്യപ്പനോട്  വളരെ  പ്രാധാന്യത്തോടെ  പറഞു.ഗുരുവിന്‍റെ വചനങ്ങള്‍   അയ്യപ്പനെ  തന്‍റെ  ലക്ഷ്യത്തേക്ക് കുടൂതല്‍  അടുപ്പിച്ചു.താന്‍      പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത അയ്യപ്പന്  ബോധ്യപ്പെട്ടു.അതിനുവേണ്ടതായ പ്രവര്‍ത്തനരീതികളും  പദ്ധതികളും  അയ്യപ്പന്‍റെ  ചിന്തകളെ  കുടൂതല്‍  കര്‍ത്തവ്യബോധമുള്ളതാക്കി. ജാതിവേര്‍തിരിവിനെതിരെ   ഒരു വലിയ  കൊടുങ്കാറ്റ്  അഴിച്ചുവിടാന്‍  അയ്യപ്പന്‍  തീരുമാനിച്ചു.അതിനായി അദ്ദേഹം  കണ്ടെത്തിയ  പ്രവര്‍ത്തനമായിരുന്നു  മിശ്രഭോജനം.അദ്ദേഹം  അന്ന്  തന്‍റെകൂടെ പ്രവര്‍ത്തിക്കാന്‍  താല്‍പര്യമുള്ളവരുടെയും സ്നേഹിതന്മാരുടെയും  ഒരു യോഗം  വിളിച്ച്ചേര്‍ത്ത്  തന്‍റെ മനസിലുള്ളതും ഗുരു പറഞ്ഞതുമായ  കാര്യങ്ങള്‍  വിശദീകരിച്ചു.നമ്മള്‍  കൈകെട്ടി  നോക്കിയിരുന്നാല്‍  പറ്റുകയില്ല.  ജാതനശീകരണ  പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടിറങ്ങണം  അന്ന്  അവിടെ  കൂടിയിരുന്നവര്‍  എല്ലാവരുംതന്നെ  അയ്യപ്പന്‍  ബി  എ  ചെറുപ്പക്കാരന്‍റെ സുദൃഢമായ  വാക്കുകള്‍  നെഞ്ചിലേറ്റി  
ശ്രീനാരായണഗുരുദേവന്‍റെ ഒരു  വലിയ സന്ദേശം നിങ്ങളെ  അറിയിക്കാനുണ്ട്  എന്ന  രീതിയില്‍  ഒരു  നോട്ടീസ്  തയ്യാറാക്കി  പ്രസിദ്ധീകരിക്കാന്‍  യോഗത്തില്‍  തീരുമാനമാക്കി  കീഴ്ജാതിക്കാരുമൊത്ത്  മിശ്രഭോജനം  നടത്താനും നിശ്ചയിച്ചു   എന്നാല്‍  കീഴ്ജാതിയില്‍നിന്നും മിശ്രഭോജനത്തിന്  ആളുകളെ  കിട്ടുക പ്രയാസമായിരുന്നു  അന്ന് അന്ധവിശ്വാസം  അത്രയ്ക്ക്  ദൃഡമായിരുന്നു.മറ്റു ജാതിക്കാരോടൊപ്പം ഇരുന്ന്  ഭക്ഷണം കഴിച്ചാല്‍ മരിച്ചു  പോകുമെന്നുവരെ വിശ്വാസിക്കുന്നവര്‍  അന്ന്  ധാരാളം ഉണ്ടായിരുന്നു. അന്വേഷണത്തിനൊടുവില്‍  കെ  കെ അച്യുതന്‍മാസ്റ്ററുടെ സ്ഥലത്ത്  രണ്ടു കീഴ്ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്ന്  അറിയാന്‍ കഴിഞു.  അവരെ മിശ്രഭോജനത്തില്‍  പങ്കെടുപ്പിക്കാം  എന്ന്  അദ്ദേഹം  ഏറ്റു.വള്ളോന്‍,ചാത്തന്‍  എന്നീ രണ്ട് പുലയ വിദ്യാര്‍ത്ഥികളോടൊപ്പം  ഇരുന്നഥ  ഭക്ഷണം കഴിച്ചുകൊണ്ട്   സമൂഹത്തിലെ  ജാതിക്കെതിരെ സമരത്തിനും

സമൂഹ്യമാറ്റത്തിനുംവേണ്ടി  പ്രവര്‍ത്തിക്കുവാന്‍  അവര്‍ തീരുമാനിച്ചു  പിറ്റേന്നു തന്നെ നോട്ടീസ്  അച്ചടിച്ചു.
അയ്യപ്പനും അയ്യപ്പന്‍റെ   മൂത്തസഹോദരി  കൊച്ചിട്ടുവിന്‍റെ മകന്‍  രാമന്‍പിള്ളയും കൂടി മിശ്രഭോജനത്തിനുള്ള  ഒരുക്കങ്ങള്‍  ആരംഭിച്ചുപ്രസ്തുത നോട്ടീസനുസരിച്ച്   1092 ഇടവമാസം 16 -ാം  തീയതി  ചെറായി തുണ്ടിടപറമ്പില്‍  വെച്ച്  ഒരു  യോഗം  കൂടി  
ശ്രീനാരായണഗുരുവിന്‍റെ  ഒരു  വലിയ  സന്ദേശം ജനങ്ങളെ അറിയിക്കാന്‍  വേണ്ടി ചെറായി  തുണ്ടിടപറമ്പ്  എന്ന  സ്ഥലത്ത്  ഒരു  യോഗം  ചേരുന്നു  എന്ന്  മാത്രാമാണ്  നോട്ടീസില്‍  പറഞ്ഞിരുന്നത്  അയ്യപ്പന്‍  ബി എയുടെ  മൂത്ത  സഹോദരിയുടെ  വീട്  ഭോജനസ്ഥലമാക്കി നിശ്ചയിക്കുകയും  ചെയ്തു. നോട്ടീസ്  നാട്ടിലാകെ  പ്രചരിപ്പിച്ചു.  സമയമായപ്പോള്‍  ധാരാളം  ആളുകള്‍  സമ്മേളനസ്ഥലത്തേക്ക് വരാന്‍ തുടങ്ങി നാട്ടിലെ  പ്രമാണീമാരായിട്ടുള്ളവരും  സാധാരണക്കാരും  സമ്മേളനത്തിന്  എത്തിച്ചേര്‍ന്നു. ചേന്ദമംഗലത്ത്  ഈഴവോദയം  എന്ന  സംഘത്തിന്‍റെ  നേതാക്കന്മാരായ വി കെ  കേളപ്പന്‍,അച്ചുകുട്ടി  ആശാന്‍ എന്നിവരും  അനുയായികളും  സമ്മേളനത്തിന്  എത്തിച്ചേര്‍ന്നു. സംഘാടകര്‍  പ്രതീക്ഷിച്ചതിലും  കുടൂതല്‍ ജനങ്ങള്‍  വിവിധകോണുകളില്‍  നിന്നും എത്തിചേര്‍ന്നത്  അവരെ  ആവേശഭരിതരാക്കി.ശ്രീ കെ കുമാരന്‍റെ  അദ്ധ്യക്ഷപ്രസംഗത്തിനുശേഷം  അയ്യപ്പന്‍ ബി  എ  അതിഗംഭീരമായി  പ്രസംഗിച്ചു  അത  സദസ്സിനെ  പിടിച്ചുലച്ചു.തങ്ങളുടെ  ജീവിതത്തിലെന്നെ ഏറ്റവും  ആവേശകരമായ  നിമിഷങ്ങളായി  സദസ്യര്‍  അതിനെ കണക്കാക്കി.  ജാതിപ്പിശാചിനെ  നശിപ്പിക്കുന്നതിന്‍റെ  ആവശ്യകതയിലുന്നി സദസ്യരുടെ  മസ്തിഷ്കത്തെ  പ്രക്ഷാളംചെയ്യുന്നവിധത്തിലുള്ള  അയ്യപ്പന്‍റെ  പ്രസംഗം  അവരുടെ ചെവിയില്‍  തുളച്ചുകയറി,പ്രസംഗത്തിനൊടുവില്‍  ഒരു
സത്യപ്രതിജ്ഞവാചകം  എല്ലാവരെയും  ചൊല്ലിക്കേള്‍പ്പിച്ചു 'ജാതി വ്യത്യാസം  ശാസ്ത്രവിരുദ്ധവും  ദോഷകരവും  അനാവശ്യമായതുകൊണ്ട് അതിനെ  ഇല്ലാതാക്കന്‍  നിയമവിരുദ്ധമല്ലാത്ത വിധം  കഴിയുന്നതൊക്കെ  ചെയ്യാമെന്ന്  ഞാന്‍ പൂര്‍ണ്ണ മനസ്സാലെ  സമ്മതിച്ച്  സത്യം ചെയ്തുകൊള്ളുന്നു.അവടെ  കൂടിയിരുന്ന  എല്ലാവരും  ഒരൊറ്റ  ശബ്ദത്തില്‍ അത്  ഏറ്റുചൊല്ലി.1917  മേയ് 29-നാണ്  ആ  മഹാസംഭവം  ചെറായിയില്‍  നടന്നത്  മിശ്രഭോജനത്തില്‍  പങ്കെടുത്ത  ചെറായി  പെരുമന  കോരുവൈദ്യരുടെ  ഒാര്‍മ്മ കളില്‍  അയ്യര്‍  എന്നു പേരുള്ള  വയസ്സായ ഒരു  പുലയ സമുദായത്തില്‍പ്പെട്ട ആളും അദ്ദേഹത്തിന്‍റെ, മകന്‍  കണ്ണന്‍ എന്നു  പേരായ  കുട്ടിയുമാണ്  പങ്കെടുത്തത്.അവര്‍ രണ്ടുപേരും  വീടിന്‍റെ  അകത്തേക്ക്  കയറാന്‍  മടിച്ചുനില്‍ക്കുകയായിരുന്നു  മഴയത്ത്  നനഞുകുളിച്ച  അവരെ  വീടിന്‍റെ ഉള്ളില്‍  കയറ്റി വസ്ത്രങ്ങള്‍  മാറ്റി  ഭസ്മം  തൊടുവിച്ച്  ഇലയിട്ട്  ചോറുവിളമ്പി  എല്ലാവര്‍ക്കും ഭക്ഷണം കരുതിയിരുന്നില്ല,കടലയും  ചക്കക്കുരു  ഉലത്തിയതുമാണ് അന്ന്  കോരുവൈദ്യരുടെ  ഓര്‍മ്മയില്‍  ഭക്ഷണത്തിനായി  കിട്ടിയത്  അത്  പുലയരുടെ  ഇലയിര്‍നിന്നെടുത്ത്  ഭക്ഷിച്ചു  എന്നും അദ്ദേഹം  പറയുന്നുണ്ട്  ഈ  സമ്മേളനം വലിയകോളിളക്കം  സൃഷ്ടിച്ചു. പവിത്രമെന്ന്  കരുതിപ്പോഞ്ഞ   ഒാരചാരം  തച്ചുടയ്ക്പ്പെട്ടാതായി യാഥാസ്ഥിതികര്‍ക്ക്  തോന്നി.  അതിന്‍റെ പ്രത്യാഘാതങ്ങളും  ഉടന്‍ തന്നെ  ഉണ്ടായി  കുറെ  ചെറുപ്പക്കാര്‍  പുലയരുമൊത്ത്  ആഹാരം  കഴിച്ചുവെന്നും ആചാരമാര്യദകള്‍  ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും  അവരെ  വെറുതെ വിട്ടുകൂടാ എന്നുമുള്ള അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍  നിന്നും  പൊന്തിവന്നു 
സ്ഥലത്തെ ഈഴവപ്രമാണിമാരുടെ  സഭയായ  വിജ്ഞാനവദ്ധിനി സഭ  അടിയന്തിരമായിസമ്മേളനം ചേര്‍ന്നു   ഗൗരവപൂര്‍ണ്ണമായ  ചര്‍ച്ചയ്ക്കൊടുവില്‍ അധികം താമസിയാതെ  അവര്‍  ഒരു തീരുമാനം എടുത്തു.മിശ്രഭോജനത്തില്‍ പങ്കെടുത്ത പ്രധാനപ്പെട്ട    വീട്ടുകാരെയെല്ലാം ഭ്രഷ്ട് കല്‍പ്പിച്ച് സമുദായത്തില്‍  നിന്ന്  പുറത്താക്കുക  അതിനുവേണ്ടി  പേരുകള്‍ തയ്യാറാക്കി  ഇരുപത്തിനാലു വീട്ടുകാരെ  സഭയില്‍നിന്നും  പുറത്താക്കാന്‍ തീരുമാനിച്ചു.

ഈ  ഭ്രഷ്ട്   കല്പനയോടുകൂടിയാണ് യാഥര്‍ത്ഥ  സമരം  ആരംഭിച്ചത് മിശ്രഭോജനപ്രസ്ഥാനക്കാരും അവരുടെ അനുയായികളും യാഥാസ്ഥിതികരും  അവരുടെ സഹായികളും രണ്ടും  ചേരികളിലായി  തിരിഞു,ഇരു കക്ഷികളും അവരുടെ പ്രചരണം  ആരംഭിച്ചു ഈഴവരുടെ കരയോഗങ്ങളെല്ലാം  രണ്ടായി പിളര്‍ന്നു.ഭ്രഷ്ടം  കല്‍പ്പിക്കപ്പെട്ട 24 വീട്ടുകാര്‍  പരസ്പരം സഹായിച്ചാണ്  അന്ന്  കാര്യങ്ങള്‍ നടത്തിവന്നിരുന്നത്.അരയ സമുദായാംഗമായ   കടുവുങ്കശ്ശേരി കുഞ്ഞന്‍  എന്നയാളുടെ  ഇടപെടലുകള്‍  ഈ  കുടുംബങ്ങള്‍ക്ക്   ആശ്വാസമേകി. മിശ്രഭോജനത്തെത്തുടര്‍ന്ന് ചെറായിയില്‍ സഹോദരന് വലിയ പീഢനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മറ്റു പ്രദേശങ്ങളില്‍ വെച്ച് അദ്ദേഹത്തിന് അപമാനിക്കപ്പെട്ടിട്ടുണ്ട്,അയ്യപ്പന്‍ പുലയനയ്യപ്പന്‍ എന്ന പേരില്‍ അറിയാന്‍ തുടങ്ങി..ആക്രമണങ്ങളും  അപമാനങ്ങളും  നേരിടുമ്പോഴെല്ലാം  ശ്രീനാരായണഗുരുദേവന്‍
ന്‍െ  ക്രിസ്തുവിനെപ്പോലെ  ക്ഷമിക്കണം  എന്ന  വാക്കുകള്‍ ഒരു മന്ത്രംപോലെ തന്‍റെ  മനാശക്തിക്കും ശാന്തിക്കുമായി മനസ്സില്‍  ക്കുറിച്ചിട്ടിരുന്നു 
കാലം കടന്നുപോയപ്പോള്‍  സവര്‍ണ്ണരുടെയും  ഈഴവരില്‍ തന്നെയുള്ള  യാഥാസ്ഥിതികരായവരുടെയും  മനസ്സില്‍ മാറ്റങ്ങള്‍   വന്നു. അത് അദ്ദേഹത്തിന്  ശക്തി പകര്‍ന്നു. അവര്‍ സഹോദരന്‍റെ പാതയെ  പിന്‍തുടരുവാന്‍ തുടങ്ങി.സഹോദരസംഘം അനുദിനം വളര്‍ന്ന്കൊണ്ടരുന്നു.കൊച്ചിയിലേയും  തിരുവിതാംകൂറിലേയും  വിവിധ  സ്ഥലങ്ങളില്‍  സഹോദരസംഘത്തിനു  യൂണിറ്റുകള്‍  ഉണ്ടായി സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍   സമൂഹത്തില്‍  ആഴത്തിലുള്ള  ചലനങ്ങള്‍ സൃഷ്ടിച്ചു  പല  സ്ഥലങ്ങളില്‍ മിശ്രഭോജനങ്ങള്‍  സംഘടിപ്പിക്കപ്പെട്ടു........