Search This Blog
Friday, September 16, 2016
Wednesday, September 14, 2016
വിമേചന സൂര്യന്‍
അയ്യന്‍കാളിയുടെ ജീവിതം കേരളത്തിന്‍റെ സാമൂഹ്യ സംസ്കാരിക പരിവര്‍ത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്
സാമൂഹ്യപരിഷ്കരത്താക്കളുടെ മുന്‍നിരയില്‍ മഹത്തായ സ്ഥാനത്തിന് അര്‍ഹനാണ് മഹത്മാ അയ്യന്‍കാളി,അദ്ദേഹം ജീവിച്ചിരുന്നതും അതിന് മുമ്പുണ്ടായിരുന്നതുമായ കാലഘട്ടങ്ങളുടെ പ്രതേകതകളെല്ലാം വച്ചുനോക്കിയാല്‍ അയ്യന്‍കാളിയെപ്പോലുള്ള ഒരു മഹാന്‍റെ പിറവി കേരള ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമായിരുന്നുവെന്ന് കാണാവുന്നതാണ്,അദ്ദേഹത്തെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ ജാതിതിമിരം ബാധിച്ച ചരിത്രകാരന്‍മാര്‍ സന്‍മനസ്സു കാണിച്ചിട്ടില്ല. അവര്‍ കനല്‍കട്ടയുടെ മീതെ ചാരം മൂടിവയ്ക്കുകയാണ് ചെയ്തതെന്ന് ചരിത്രം തെളിയിച്ചു...വിദ്യയുടെ അകമ്പടി കൂടാതെ,വയലേലകളുടെ നെടുവില്‍നിന്നും പൊതുജീവിതത്തിന്‍റെ വിശാലമായ പാതയിലേക്കു കേരള സമൂഹത്തെ ആകമാനം പിടിച്ചു കുലുക്കിക്കൊണ്ട്__ആസേതുഹിമാചലം പ്രതിദ്ധ്വനിക്കുന്ന ശബ്ദത്തിന്‍റെ ഉടമയായി രംഗപ്രവേശം ചെയ്ത അവതാരപുരുഷനായി,താന്‍ അനുഭവിച്ച സാമൂഹ്യ നെറികേടുകള്‍ക്കെതിരെ വിരല്‍ ചൂണ്ടുവാന്‍ നൈസര്‍ഗ്ഗിക പ്രേരണയും താന്‍ ജീവിച്ച ചുറ്റുപാടുകളുടെ സമ്മര്‍ദ്ദവും അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നുള്ളതാണ് സത്യം,ശൂദ്രന് വേദാദ്ധ്യായനം പാടില്ലെന്ന സനതാനനീതി അഭംഗുരം നിലനിറുത്തിയിരുന്ന പാരമ്പര്യത്തിന്‍റെ വൈതാളികര്‍ ജഞ്ന സമ്പാദനത്തിനുള്ള പാഠശാലകളില്‍ നിന്നും അന്ത്യജരെ അകറ്റി നിര്‍ത്തി.വിദ്യായുടെ കൈത്തിരി കാണാന്‍ അയിത്ത ജാതിക്കാരന്‍ അര്‍ഹനല്ലെന്ന് വിദ്യാസമ്പന്നര്‍ വിധിയെഴുതി..മനുസംഹിതയുടെ കിരാതഭൂമിയിലേക്ക് ജനാധിപത്യത്തിന്‍റെ വെള്ളിവെളിച്ചം വീശികൊണ്ട് ആയിരുന്നു അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍ ആധുനിക കേരള നിര്‍മ്മിതിയില്‍ നവേത്ഥാന നായകര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്, മരുഭൂമിയിലെ തെളിനിരരുവിയായി ആയിരുന്ന അയ്യന്‍കാളി.......