Search This Blog

Thursday, January 3, 2019

വനിതാമതിൽ തുടർപോരാട്ടങ്ങൾക്ക്​ കരുത്താകും -പുന്നല ശ്രീകുമാർ

തിരുവനന്തപുരം: വനിതാമതിൽ കേരളത്തി​െൻറ തുടർന്നുള്ള നവോത്ഥാന പോരാട്ടങ്ങൾക്ക് കരുത്താകുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും, വനിതാമതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ. വനിതാമതിലി​െൻറ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ എടുക്കാച്ചരക്കുകൾ എന്ന് ആക്ഷേപിച്ചവർക്കുള്ള കനത്തമറുപടിയാണ് ഇൗ ജനകീയ മതിൽ. വിശ്വാസ സ്വാതന്ത്ര്യത്തിനു മാത്രമല്ല രാജ്യത്തെ ആൾക്കൂട്ട വിചാരണക്കും വിേവചനങ്ങൾക്കുംനേരെ സമരം വിരൽ ചൂണ്ടുന്നുണ്ട്. സായുധ പൊലീസുകാരുടെ നടുവിലൂടെ വനിത ശബരിമലയിൽ പ്രവേശിപ്പിക്കുകയല്ല വേണ്ടത്. ഏതു വനിതക്കും ശബരിമലയിലേക്ക് കടന്നുവരാവുന്ന വിധം സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടണം. നേവാത്ഥാന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെല്ലാം വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞുനടന്നവർക്ക് കൺനിറയെ കാണാവുന്ന മറുപടികൂടിയാണ് വനിതാമതിലെന്ന് സി.പി.െഎ നേതാവ് ആനി രാജ പറഞ്ഞു. 10 വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ബി.െജ.പിയും കോൺഗ്രസും സ്ത്രീകളെ ആയുധമാക്കുകയാണ്. മതത്തെ വോട്ടിനായി ഉപേയാഗിക്കാൻ ശ്രമിച്ചാൽ നടപ്പില്ലെന്ന പ്രഖ്യാപനം കൂടിയാണ് മതിലെന്നും അവർ പറഞ്ഞു. വനിതാമതിൽ വർഗീയമതിലെന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാ ജാതി-മത വിഭാഗങ്ങളും അണിനിരന്ന മതിലിനെ തെറ്റായി വിലയിരുത്തുന്നത് ശബരിമലയിൽ വർഗീയത പറഞ്ഞവരാണെന്നും അവർ കൂട്ടിച്ചേർത്തു.