Search This Blog

Saturday, January 28, 2017

പെണ്‍കരുത്തില്‍ കാര്‍ഷിക സമൃദധിയുടെ നൂറുമേനി


എറണാകുളം നെടുമ്പാശേരി യൂണിയനില്‍ ചെങ്ങമനാട് കീര്‍ത്തി പഞ്ചമി സ്വയം സഹായ സംഘം കൃഷിചെയ്ത ഏത്തവാഴ വിളവെടുപ്പ് പഞ്ചമി ചെയര്‍മാന്‍ പുന്നലശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

































Wednesday, January 25, 2017

പുരോഗമനവാദികൾ പീഡകരാകുന്നത് ദൗർഭാഗ്യം - പുന്നല ശ്രീകുമാർ

കോട്ടയം•പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവർ പട്ടികവിഭാഗങ്ങളെ പീഡിപ്പിക്കുന്നത് കൂടുതൽ ദൗർഭാഗ്യകരമാണെന്ന് കെപിഎം എസ് രക്ഷാധികാരി പുന്നലശ്രീകുമാർ പറഞ്ഞു.കേരള പുലയർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഉച്ചനീചത്യങ്ങളിലൂടെ മാത്രം നിലനിൽക്കാൻ കഴിയുന്ന ശക്തികൾ സമൂഹത്തിൽ സ്വാധീനമുറപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ എല്ലാവർക്കും അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്നതരത്തിൽ സമൂഹത്തെ ജനാതിപത്യ വൽക്കരിക്കണം -അദ്ദേഹം പറഞ്ഞു
കെപി വൈ എം സംസ്ഥാന പ്രസിഡന്റ് സാബു കാരശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ടി ധർമജൻ, അനിൽ ബഞ്ചമിൻ പാറ,കെപിഎം എസ് പ്രസിഡന്റ് പി ജനാർദ്ദനൻ, ജനറൽ സെക്രട്ടറി പി . കെ രാജൻ, വി ശ്രീധരൻ,ദേവരാജ് പാറശ്ശാല, അജിത് കല്ലറ, എം. ആർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ : അനിൽ ബഞ്ചമിൻ പാറ (പ്രസിഡന്റ് ), സുഭാഷ് എസ് കല്ലട (ജനറൽ സെക്രട്ടറി), അനിൽ കരിക്കോട് (ഖജാൻജി ), സുമേഷ്, അനൂപ് കെ കുട്ടപ്പൻ (വൈസ് പ്രസിഡന്റുമാർ ), കൊണ്ടോടിയിൽ മണികണ്ഠൻ, രതീഷ്‌ ലാൽ (അസ്സി. സെക്രട്ടറിമാർ )



രണ്ടാം ഭൂപരിഷ്കരണ പോരാട്ടം തുടങ്ങാന്‍ സമയമായെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍

 കേരള പുലയര്‍ യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കെപിവൈഎം സംസ്ഥാന പ്രസിഡന്‍റ് 
സാബു കാരിശേരി അധ്യക്ഷത വഹിച്ചു പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍ പ്രഭാഷണം നടത്തി കെടി ധര്‍മ്മജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ട്രഷറര്‍ അനില്‍ ബഞ്ചമിന്‍പാറ അജിത്ത് കല്ലറ,അനില്‍ കാരിക്കേോട്,അയ്യന്‍കാളി കള്‍ച്ചറള്‍ ട്രസ്റ്റ് സെക്രട്ടറി വി ശ്രീധരന്‍,പഞ്ചമി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ദേവരാജ് പറാശാല,ലതിക സജീവ്,സനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

കെപിവൈഎം 30-മത് സംസ്ഥാന സമ്മേളനം കെപിഎംസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു