Search This Blog
Tuesday, April 3, 2018
Sunday, April 1, 2018
സാമ്പത്തിക സംവരണം സര്‍ക്കാര്‍ നിലപാട് സംശയകരമെന്ന് പുലയര്‍ മഹാസഭ
പേരാമ്പ്ര• സാമ്പത്തിക സംവരണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംശയകരമാണെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് സനീഷ് കുമാര്‍, കെപിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന പരിരക്ഷയായി ലഭിക്കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
മുന്നാക്ക സംവരണത്തിന് വേണ്ടി ഭരണഘടന ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന പ്രസ്താവനയും ആശങ്കഉള്ളവാക്കുന്നതാണ്.ഇതിനെതിരെ പിന്നാക്ക സംവരണ വിഭാഗങ്ങളുടെ ഐക്യനിരയും പ്രതിരോധവും ഉണ്ടാകമെന്നും അദ്ദേഹം പറഞു
ജില്ലാ കണ്‍വീനര്‍ വി പി ബാലന്‍ അധ്യക്ഷത വഹിച്ചു,പി വി ബാബു,ഗോപാലന്‍ കല്ലുപുറം,ഒ പി സുന്ദരന്‍,സവിത വിനോദ്,നാരായണി രാജു,അനീഷ് നരയകുളം,കെ എന്‍ ഗോപാലന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം
കെപിഎംഎസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം
സര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണം നീക്കം കേന്ദ്രസര്‍ക്കാരിന് കുടപിടിക്കുന്നത്
സംവരണവിരുദ്ധരായ കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും കൂടപിടിക്കുന്നതാണു സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണ നീക്കമെന്നു കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.
കെപിഎംഎസ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച " സാമ്പത്തിക സംവരണവും സാമൂഹിക നീതിയും " സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പിന്നാക്ക സമുദായങ്ങളുടെ സംവരണമെന്ന അവകാശത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നീക്കത്തെ ചെറുക്കണമെന്നു പ്രകടന പത്രികയില്‍ എഴുതിവച്ചത് ഇടതുപക്ഷമാണ്,എന്നിട്ട് അതേ പ്രകടനപത്രിക ചൂണ്ടിക്കാട്ടിയാണു ദേവസ്വം ബോര്‍ഡുകളിലെ സാമ്പത്തിക സംവരണത്തിനുള്ള നീക്കം വളഞ വഴിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.ഭരണഘടനാ വിരുദ്ധമായ നീക്കമായതിനാല്‍ തന്നെ നയം പ്രഖ്യാപിച്ചിട്ടു നാലുമാസം കഴിഞിട്ടും ഉത്തരവ് ഇറക്കാന്‍ കഴിഞിട്ടില്ല.
രാജ്യത്തു മൂന്നാം തലമുറ സംവരണം പുനപരിശോധിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നതു സംഘപരിവാറാണ് എന്നാലതു നടപ്പാക്കുന്നതു സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും അതാകട്ടെ നിലവില്‍ 96 ശതമാനവും മുന്നാക്ക വിഭാഗക്കാര്‍ കയ്യടക്കിയിരിക്കുന്ന ദേവസ്വം ബോര്‍ഡുകളിലും
യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ സംവരതം നടപ്പാക്കേണ്ടതെന്നും പുന്നല അഭിപ്രായപ്പെട്ടു.
തെറ്റായ നയവുമായിമുന്നോട്ടു പോകാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങളെ ഈ സര്‍ക്കാരിനു നേരിടേണ്ടിവരുമെന്നും അദേഹം ഓര്‍മിപ്പിച്ചു.
ഡോ.കെ.രാധകൃഷ്ണന്‍ മോഡറേറ്ററായിരുന്നു,എസ് എന്‍ ഡി പി കൊല്ലം യൂണിയന്‍ പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍,പിന്നാക്ക വികസന വകുപ്പ് മുന്‍ ഡയറക്ടര്‍, വി ആര്‍ ജോഷി,കൊല്ലം ലത്തീന്‍ രുപത മുഖപത്രം വിശ്വധര്‍മം എഡിറ്റര്‍ മാര്‍ഷല്‍ ഫ്രാങ്ക്,യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സുല്‍ഫിക്കല്‍ സലാം,കെപിഎംഎസ് ജില്ലാ സെക്രട്ടറി എന്‍ ബിജു,അസി സെക്രട്ടറി മധുസൂദരന്‍ എന്നിവര്‍ പ്രസംഗിച്ചു
Subscribe to:
Posts (Atom)