Search This Blog

Saturday, May 13, 2017

മിശ്രഭോജന ശതാബ്ദി ആഘോഷം

സഹോദരരേ,
ജാതിരക്ഷസ്സിന്‍റെ നീരാളിപ്പിടുത്തത്തില്‍  നിന്ന് കേരളീയ  ജീവിതത്തെ  വിമോചിപ്പിക്കുന്നതിന് സഹോദരന്  അയ്യപ്പന്‍  1917ല്‍  സംഘടിപ്പിച്ച  സാഹസിക സംരംഭമാണ്  മിശ്രഭോജനം.ചരിത്രത്തെ  പ്രകമ്പനം കൊള്ളിച്ച  ആ  സംരംഭത്തിന്‍റെ നൂറാം വാര്‍ഷികം  സമുചിതമായി  കൊണ്ടാടേണ്ടത്  പുരോഗമനവാദികളുടെ വിശുദ്ധമായ ചുമതലയാണ്  പ്രതിലോമപരമായ  ജാതി സ്പര്‍ദ്ധയും  മതവിദ്വോഷവും  ജനങ്ങളെ വീണ്ടും ഭ്രാന്തരാക്കാന്‍  തുടങ്ങുന്ന  ഈ  ഘട്ടത്തില്‍  ആ വിശുദ്ധമായ ചുമതല  ഏറ്റെടുത്തുകൊണ്ട്   ശ്രീനാരായണ  സഹോദര  സംഘം  ഒരു വര്‍ഷക്കാലം  കേരളത്തിന്‍റെ  വിവിധ  ഭാഗങ്ങളില്‍  നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു

ആഘോഷ പരിപാടികളുടെ  ഉദ്ഘാടന  കര്‍മ്മം  2017  മെയ്യ്  30-ാം തീയതി  ചൊവ്വാഴ്ച   ഉച്ചകഴിഞ്  2.00ന് എറണാകുളം   ടൗണ്‍ഹാളില്‍  ബഹു. കേരള  മുഖ്യമന്ത്രി ശ്രീ  പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതാണ്.മിശ്രഭോജന  ശതാബ്ദി ആഘോഷ സ്വാഗത  സംഘം  ചെയര്‍മാന്‍ ശ്രീ പുന്നല ശ്രീകുമാര്‍  (രക്ഷാധികാരി  കെപിഎംഎസ്)  സമ്മേളനത്തില്‍  അധ്യക്ഷത  വഹിക്കും,പ്രതീകാത്മകമായ  ഒരു മിശ്രഭോജനത്തിനു ശേഷമായിരിക്കും സമ്മേളനം  ശേഷമായിരിക്കും  സമ്മേളനം  ആരംഭിക്കുക.നാനജാതി മതസ്ഥരായ  അനേകമാളുകള്‍  സഹോദര്യത്തിന്‍റെ  അന്തരീക്ഷത്തില്‍  പങ്കുകൊള്ളുന്ന  ആ  ചടങ്ങിലും   തുടര്‍ന്നുള്ള  പൊതുസമ്മേളനത്തിലും  പങ്കുകൊണ്ട്   രണ്ടാം നവോത്ഥാനത്തിന്‍റെ  കാഹളം  മുഴങ്ങുന്ന  ഈ  മഹത്തായ  ചടങ്ങ്  വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.