ആലുവ• കേരള പുലയര്‍ മഹാസഭയുടെ 45 -ാസംസ്ഥാന സമ്മേളനം ഏപ്രില്‍ 2,3 തീയതികളില്‍ എറണാകുളത്ത് നടത്തപ്പെടുന്നു.സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന ശ്രീ. പി കെ രാജന്‍റെ അധ്യക്ഷതയില്‍ എറണാകുളം ജീ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു, മഹാസഭ രക്ഷാധികാരി ശ്രീ. പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി ബൈജു കലാശാല,ഓര്‍ഗനൈസിംഗ് സെക്രട്ടറി പി സജീവ് കുമാര്‍,സംസ്ഥാന നേതാക്കളായ ടി എ വേണു,ശ്രീധരന്‍,പി ജനാര്‍ദനന്‍,ദേവരാജ് പാറശ്ശാല,സുജ സതീഷ്,കെ ടി ധര്‍മ്മജന്‍,പി വി ബാബു,എന്‍ എ കുഞ്ഞപ്പന്‍,രാജഗോപാല്‍,രമേശ് പുന്നക്കാടന്‍,തുടങ്ങിയവര്‍ സംസാരിച്ചു.പി കെ രാജന്‍ ചെയര്‍മാനായും രാജഗോപാല്‍ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു.സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിനായ് വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.
Search This Blog
Saturday, January 9, 2016
Wednesday, January 6, 2016
കേരള പുലയര്‍ യൂത്ത്‌മൂവ്‌മെന്‍റ്
അറിവും തൊഴിലും അന്യമാവുന്ന നവസാമൂഹിക ക്രമത്തില്‍ വിഷലിപ്തമയ ജീര്‍ണ്ണതകള്‍ സാമൂഹ്യ മനസുകളില്‍ വെരുകുമ്പോള്‍ അവയ്ക്കതിരെ യുവമനസുകളില്‍ യുവജാഗ്രതയുടെ പ്രതിരേധം തീര്‍ത്ത് അടിസ്ഥാന യുവത ഇന്ന് സ്വത്വബോധത്തിന്‍റെ തിരിച്ചറിവില്‍ സംഘശക്തിയുടെ കരുത്തില്‍ വിപ്ലവകരമായ മുന്നേറ്റ പാതയില്‍ലാണ്.
സമകാലീക സാമൂഹിക
പരിസ്ഥിതിയില്‍ അടിസ്ഥാന യുവതയുടെ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുവാന്‍ ഭൂതകാലം നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍ ഒന്നു ചേര്‍ന്ന ചിന്തകളും ഉള്‍ക്കാഴ്ചയുമായി കരുത്താര്‍ന്ന ചുവടുകളോടെ മുന്നേറുവാന്‍ നീതിയുടെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് വേദി ഉയര്‍ത്തി നമ്മുക്ക് ഒന്നായി അണിചേരാം..
Tuesday, January 5, 2016
ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ വളച്ചൊടിക്കുന്നു- പുന്നല ശ്രീകുമാര്.
ഗുരുദേവ ദര്‍ശനങ്ങള്‍ സ്വന്തം കാര്യത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലഘട്ടമാണിതെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
കെ.പി.എം.എസ്. ചന്തിരൂര്‍ ശാഖ നിര്‍മിച്ച അയ്യങ്കാളി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവസമൂഹത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച ശ്രീനാരായണഗുരുവിന്റെ തത്ത്വങ്ങള്‍ വളച്ചൊടിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. എ.ജയശങ്കര്‍ മഹാത്മാ അയ്യങ്കാളിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ്. ശാഖാ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. ഒ.എം.ഷിനീസ്, അരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ, പഞ്ചായത്ത് അംഗങ്ങളായ സി.കെ.പുഷ്പന്‍, ചന്ദ്രിക സുരേഷ്, ഇ.വി.അംബുജാക്ഷന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഗൗരീശന്‍, സി.സി.ബാബു, മക്കാര്‍ ഹാജി, സുനില്‍കുമാര്‍, സി.എ.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)