Search This Blog
Friday, May 10, 2019
ദളിതരുടെ ദുരവസ്ഥ ചര്‍ച്ചചെയ്യാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല •മുഖ്യമന്ത്രി
തിരുവനന്തപുരം:കേരളത്തിലിപ്പോള്‍ അലയടിക്കുന്ന നവോത്ഥാനമൂല്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. കെപിഎംഎസിന്റെ 48 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അടിത്തട്ടില്‍നിന്ന് തുടങ്ങുന്നതിന്റെ ഭാഗമായി വരും തലമുറയ്ക്ക് വേണ്ടി പാഠ്യപദ്ധതി പരിഷ്‌കരണം വരെ സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു..ഭരണഘടനയെ തകര്‍ക്കുന്ന ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയില്‍ ഓരോ 10 മിനിറ്റിലും ഒരു ദളിത് ന്യൂനപക്ഷവിഭാഗങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇതിനെതിരെ ചെറു വിരല്‍ അനക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് ആവുന്നില്ല.. ഇതിനെല്ലാം അപവാദമായിട്ടാണ് കേരളത്തില്‍ സര്‍ക്കാര്‍പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു...
ദളിതര്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിക്കുവാന്‍ ഈ സംഘടനയ്ക്ക് കഴിയുന്നുണ്ട് ചടങ്ങില്‍ സംസാരിച്ച ബിനോയ് വിശ്വം എംപി പറഞ്ഞു..
കെപിഎംഎസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉത്തരേന്ത്യയില്‍ അരങ്ങേറുമ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പുന്നല ശ്രീകുമാറിനെ ആകുമെന്നും ചടങ്ങില്‍ സംസാരിക്കവേ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പറഞ്ഞു..
അയ്യങ്കാളിയുടെ പേരിലുള്ള സ്‌കൂളിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് എം വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ആശംസകളര്‍പ്പിച്ചു.. കെപിഎംഎസ് പ്രസിഡന്റ് പി. ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ എഴുത്തുകാരി ലക്ഷ്മി രാജിവിന്റെ ശബരിമലയും സ്ത്രീകളും എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി വെളളയമ്പലത്തു നിന്നും ആരംഭിച്ച പ്രകടന ജാഥയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം ,ആലപ്പുഴ എന്നി ജില്ലകളില്‍ നിന്നായി ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും 3 ദിവസങ്ങളിലായി നടക്കുന്നുണ്ട്.
Subscribe to:
Posts (Atom)