Search This Blog

Monday, May 9, 2016

ജിഷയെ രാഷ്ടീയ ആയുധമായി ഉപയോഗിക്കരുത്- കെപിഎംഎസ്


കൊച്ചി•ജിഷയുടെ വധക്കേസ്  അന്വേഷണത്തില്‍ സംഭവിച്ച പൊലീസ് അനാസ്ഥയ്ക്കെതിരെ കെപിഎംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ ജി ഓഫീസ് മാര്‍ച്ച് നടത്തി
കെപിഎംഎസ് രക്ഷാധികാരി  പുന്നല ശ്രീകുമാര്‍  ഉദ്ഘാടനം  ചെയ്തു. ജിഷയുടെ കൊലപാതകം അനുകൂലമായി മാറ്റാനുള്ള വ്യഗ്രതയിലാണു രാഷ്ടീയ പാര്‍ട്ടികള്‍,സാമൂഹം  ഇതു തിരിച്ചറിയണം.

ജിഷയെ രാഷ്ടീയ ആയുധമായി ഉപയോഗിക്കരുത്. കേസില്‍  തെളിവുകള്‍ സംരക്ഷിക്കാന്‍  പോലീസിനു  കഴിഞില്ല.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ്ര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പുന്നല ശ്രീകുമാര്‍  ആവശ്യപ്പെട്ടു.
രാജേന്ദ്രമൈതാനില്‍  നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഐ ജി  ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു.നൂറുകണക്കിനു  പ്രവര്‍ത്തകരാണു പങ്കെടുത്തത്.കെപിഎംഎസ്  സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദനന്‍ അധ്യക്ഷനായി
ജനറല്‍  സെക്രട്ടറി  പി കെ രാജന്‍,സുജാ  സതീഷ്,ടി  എ  വേണു,ടി വി  ശശി, പി വി ബാബു,എം രവി  എന്നിവര്‍  പ്രസംഗിച്ചു .

‪#‎Justice‬ For Jisha കെപിഎംഎസ് എറണാകുളം ജില്ലാ കമ്മറ്റി


ജിഷമോളുടെ കൊലപാതകം, പോലീസ് അനാസ്ഥയ്ക്കെതിരെ കെപിഎംഎസ് നടത്തിയ
ഐ.ജി ഓഫീസ് മാര്‍ച്ച് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,സുജ സതീഷ്,എം രവി തുടങ്ങിയവര്‍ സംസാരിച്ചു.


Sunday, May 8, 2016

കേരള പുലയര്‍ യൂത്ത്മൂവ്മെന്‍റ് സംസ്ഥാന കണ്‍വെന്‍ഷന്‍

കേരള  പുലയര്‍ യൂത്ത്മൂവ്മെന്‍റ് സംസ്ഥാന  കണ്‍വെന്‍ഷന്‍  കെപിഎംഎസ് സംസ്ഥാന  പ്രസിഡന്‍റ് പി ജനാര്‍ദ്ദന്‍ ഉദ്ഘാടനം  ചെയ്തു.സാബു  കാരിശ്ശേരി അധ്യക്ഷത വഹിച്ചു,കെ ടി ധര്‍മ്മജന്‍,അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.