തിരുവനന്തപുരം• സാമ്പത്തിക സംവരണത്തിനെതിരെ പിന്നാക്ക - പട്ടികവിഭാഗ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തോടുള്ള ജനവികാരം എതിരാക്കാന്‍ ശ്രമം നടക്കുന്നതായി പട്ടികജാതി - പട്ടികവര്‍ഗ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞു
സമരത്തിന് ആളുകള്‍ കേന്ദ്രീകരിച്ച സെക്രട്ടേറിയറ്റ് പരിസരം വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് മേയര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്, എന്നാല്‍ നഗരം ശുചിയാക്കുന്ന നഗരസഭ സെക്രട്ടേറിയറ്റ് പരിസരം മാത്രം വൃത്തിയാക്കാതിരുന്നത് പ്രക്ഷോഭത്തിനെതിരായ നീക്കത്തിന്റെ ഭാഗമാണ് ,സമര നേതൃത്വത്തിന് നോട്ടീസ് നല്കി നടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ പക്ഷം.
നഗരസഭയുടെ അലംഭാവവും സമരത്തിനിടയിലേക്ക് വാഹനം കടത്തിവിടാനുള്ള പോലീസിന്റെ ശ്രമവും സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണവും യാദൃര്ച്ഛികമായി കാണാനാവില്ലെന്നും പുന്നല ശ്രീകുമാര്‍ പറഞു