Search This Blog

Saturday, December 9, 2017

ഭരണഘടന വിരുദ്ധമായ സാമ്പത്തിക സംവരണ നടപടികള്‍ക്കെതിരെ അണിനിരക്കുക

മിത്രങ്ങളെ,
സംസ്ഥാനത്തെ  അഞ്ച് ദേവസ്വകളുടെ  കീഴില്‍  വരുന്ന നിയമനങ്ങളില്‍ ഹിന്ദു മുന്നോക്ക  വിഭാഗങ്ങളില്‍പ്പെടുന്ന പാവപ്പെട്ടവര്‍ക്ക്  പത്ത്  ശതമാനം  സംവരണം ഏര്‍പ്പെടുത്താന്‍ 2017  നവംബര്‍ 15ന് ചേര്‍ന്ന  മന്ത്രി സഭായോഗം തീരുമാനിക്കുകയുണ്ടായി. ഉദ്യോഗ  നിയമനങ്ങളില്‍  സാമ്പത്തിക സംവരണം എന്ന   ആശയത്തെ  ചൊല്ലിയുള്ള  വിവാദം സംസ്ഥാനം രൂപികൃതമായ  കാലം  മുതല്‍  തുടക്കമിട്ടതാണ്, ഇന്ത്യയില്‍തന്നെ  മുന്നോക്ക  വിഭാഗങ്ങള്‍ക്ക്  സാമ്പത്തിക   അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ്  കേരളം എന്ന്  അവകാശപ്പെടുന്ന സര്‍ക്കാരും  മുഖ്യമന്ത്രിയും  ഇതിന്  ആവശ്യമായ  ഭരണഘടനാ  ഭേദഗതിക്കായി  കേന്ദ്രസര്‍ക്കാരില്‍  സമ്മര്‍ദം ചെലുത്തുമെന്ന്  പ്രഖ്യാപിച്ചു കഴിഞ്ഞു.

ദേവസ്വം ബോര്‍ഡു  നിയമനങ്ങളില്‍ മുന്നോക്ക  സമുദായങ്ങളില്‍  നിന്നുള്ള പാവപ്പെട്ടവര്‍ക്ക്  സംവരണം ഏര്‍പ്പെടുത്താനുള്ള  തീരുമാനം പുരോഗമനപരമെന്നു തോന്നാമെങ്കിലും  സംവരണത്തിന്‍റെ  അടിസ്ഥാനസങ്കല്പത്തെ ഇല്ലാതാക്കുന്ന  ഒന്നാണ്  ഇത് എന്ന്  നാം  മനസ്സിലാക്കേണ്ടതുണ്ട്.  സാമ്പത്തികമായി ഉന്നതി ആര്‍ജ്ജിക്കാന്‍  ഏത്  ദരിദ്രനും കഴിഞ്ഞേക്കുമെങ്കിലും  ജാതിയാഥാര്‍ഥ്യമായിരിക്കുന്നിടത്തോളം  സാമൂഹ്യപദവി  പിന്നോക്ക  ജാതിക്കാര്‍ക്ക്  കരസ്ഥമാക്കാന്‍ കാലങ്ങള്‍  കാത്തിരിക്കേണ്ടിവരും.  സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന  ദേവസ്വം ബോര്‍ഡിനു കീഴില്‍ത്തന്നെ  അബ്രാഹ്മണ ശാന്തി നിയമനം നടത്തിയപ്പോഴുണ്ടായ  വിവാദങ്ങളും  പ്രതിരോധവും  നാം  കണ്ടതാണ്.  ഇക്കാര്യത്തിലുള്ള ജാതി വിവേചനം  ഭരണഘടനാവിരുദ്ധവും  മൗലികാവകാശ  ലംഘനവുമാണെന്ന്  2002-ല്‍  സുപ്രീം കോടതി  വിധി പ്രസ്താവിച്ചിട്ടും  ശബരിമലയിലും മാളികപ്പുറത്തും  മലയാള  ബ്രാഹ്മണരില്‍  നിന്നും  മാത്രം അപേക്ഷ  ക്ഷണിച്ച്   നിയമനം നടത്തുന്ന  രീതി  ഇപ്പോഴും തുടരുകയാണ്


മുന്‍  മുഖ്യമന്ത്രി കെ കരുണാകരന്‍ 
സംസ്ഥാനത്തും  മുന്‍ പ്രധാനമന്ത്രി  പി വി  നരസിംഹറാവു  കേന്ദ്രത്തിലും കൊണ്ടുവന്ന  സാമ്പത്തിക  സംവരണം മണ്ഡല്‍  കേസ്സുമായി ബന്ധപ്പെട്ടുള്ള സുപീം കോടതി ഒമ്പതംഗ  ഭരണഘടന  ബഞ്ചിന്‍റെ  വിധിയുടെ പശ്ചാത്തലത്തില്‍  നടപ്പിലാക്കാന്‍  കഴിയാതെ  പോയത് ഈ  അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട് ,മന്ത്രിസഭാ  തീരുമാനം  ഉത്തരവായി  ഇറക്കാന്‍  കഴിയാതെ ഭരണഘടനാ പ്രതിസന്ധിയിലകപ്പെട്ടുപോയ  സര്‍ക്കാര്‍   ഇപ്പോഴും സാമ്പത്തിക  സംവരണ നിലപാട്  ആവര്‍ത്തിക്കുകയാണ് , പ്രകടനപ്രതികയിലെ വാഗ്ദാനമായി വ്യാഖ്യാനിച്ച്  സര്‍ക്കാര്‍  നിലപാടിന്  പിന്തുണ  പ്രഖ്യാപിക്കുന്ന  രാഷ്ട്രീയ  നേതൃത്വം അതേ  പ്രകടനപത്രികയിലെ  ഇനങ്ങളായ  എയഡഡ്  മേഖലാ  സംവരണവും,സ്വകാര്യമേഖലാ  സംലരണവും  വിസ്മരിച്ച്  സാമ്പത്തിക സംവരണത്തിന്  മുന്‍ഗണന  നല്‍കുന്നതിലെ  രാഷ്ട്രീയം തിരിച്ചറിയാനുള്ള  ആര്‍ജ്ജവം  കേരളത്തിലെ  പട്ടിക പിന്നോക്ക  വിഭാഗങ്ങള്‍ക്ക്  ഉണ്ടെന്ന്   മനസിലാക്കണം


സാമ്പത്തിക നീതിയുമായി  ബന്ധപ്പെട്ടുള്ള  കാര്യങ്ങള്‍  സാമൂഹ്യ  നീതിയുമായി ബന്ധപ്പെടുത്തി  പരിഹാസിക്കാന്‍  ശ്രമിക്കുന്ന  സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍  തയ്യാറായാല്‍ മുന്‍കൈയ്യടുത്തവരെന്നയശ്ശസും  ഫലവും നേടുന്നതിനുവേണ്ടി ശ്രമിക്കുമ്പോള്‍,രാഷ്ട്രീയ  തുല്യതയ്ക്കും  അവസര  സമത്വത്തിനും  വേണ്ടിയുള്ള  ഭരണഘടനാ  പരിരക്ഷ  ഇല്ലാതാകുന്ന പട്ടിക പിന്നോക്ക  വിഭാഗങ്ങള്‍ കേരളത്തില്‍ നിന്ന്   ഇതുവരെ  കാണാത്ത ഒരു  സംവരണ  പ്രക്ഷോഭത്തിന്  തുടക്കം കുറിക്കുകയാണ്,ഡിസംബര്‍ 10-ലെ  മനുഷ്യാവകാശ ദിനത്തെ മുന്‍നിര്‍ത്തി 11ന് സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ റാലിയിലും സെക്രട്ടറിയേറ്റിനു മുമ്പില്‍  ചേരുന്ന  പ്രതിഷേധ  സംഗമത്തിലും കുടുംബങ്ങള്‍  അടച്ച്,തൊഴിലുപേക്ഷിച്ച്,പഠിപ്പുമുടക്കി പട്ടിക പിന്നോക്ക  വിഭാഗങ്ങളുടെ ഇതിഹാസമാവുന്ന  സാമൂഹ്യ നീതി പോരട്ടത്തില്‍   അണിനിരക്കാന്‍  അഭ്യാര്‍ത്ഥിക്കു     ന്നു.... 
                              അഭിവാദനങ്ങളോടെ  
     പട്ടികജാതി-വര്‍ഗ്ഗ  സംയുക്ത സമിതി  സംസ്ഥാന  കമ്മിറ്റി

സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും

ഭരണഘടനാ  വിരുദ്ധമായ  സര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണ നിലപാടിനെതിരെ  24-ഓളം പട്ടികജാതി-വര്‍ഗ  സമുദായ സംഘടനകളുടെ എെക്യ വേദിയായ  പട്ടികജാതി -വര്‍ഗ  സംയുക്ത സമിതിയുടെ  നേതൃത്വത്തില്‍  ഡിസംബര്‍ 11ന് സംവരണ സംരക്ഷണ റാലിയും  പ്രതിഷേധ  സംഗമവും സമിതി  ജനറല്‍  കണ്‍വീനര്‍ പുന്നല  ശ്രീകുമാര്‍  ഉദ്ഘാടനം ചെയ്യും സമിതി ചെയര്‍മാന്‍ എ  സി ബിന്ദുകുമാര്‍  അധ്യക്ഷത വഹിക്കും,അഡ്വ സി  കെ  വിദ്യാസാഗര്‍,ഡോ എ നീലലോഹിതദാസന്‍ നാടാര്‍, ഘടക സംഘടനാ  നേതാക്കള്‍  തുടങ്ങിയവര്‍  സംഗമത്തെ  അഭിവാദ്യം ചെയ്യും




സംവരണം• പട്ടികജാതി -വര്‍ഗസമിതി പ്രക്ഷോഭത്തിന്

തിരുവനന്തപുരം; ദേവസ്വം  ബോര്‍ഡില്‍  മുന്നാക്ക  സംവരണം നടപ്പാക്കാനുള്ള  സര്‍ക്കാര്‍  തീരുമാനത്തിനെതിരെ  പട്ടികജാതി -വര്‍ഗ  സുയുക്തസമിതി പ്രക്ഷോഭത്തിന്
 ഭരണഘടന  വിരുദ്ധമായ  നടപടി  പിന്‍വലിക്കുന്നതുവരെ  പ്രക്ഷോഭപരിപാടികള്‍  നടത്താനാണ്  സമിതിയുടെ  തീരുമാനം 
ഇതിന്‍റെ  ഭാഗമായി  24 ഒാളം പട്ടികജാതി-വര്‍ഗ  സംഘടനകള്‍  ഡിസംബര്‍  11ന്  തിരുവനന്തപുരം കിഴക്കേകോട്ടയില്‍  സംരക്ഷണ  റാലിയും പ്രതിഷേധ  സംഗമവും  നടത്തുമെന്ന്  സംഘാടകര്‍  വാര്‍ത്ത  സമ്മേളനത്തില്‍   അറിയിച്ചു  സാമ്പത്തികമായി  പിന്നോക്ക നില്‍ക്കുന്ന  മുന്നാക്ക  ജാതിക്കാര്‍ക്ക്  സംവരണം  നല്‍കാന്‍  ഭരണഘടന  അനുവദിക്കുന്നില്ല.  മുന്നാക്കക്കാരിലെ ദാരിദ്ര്യ  നിര്‍മര്‍ജനത്തിന്  സാമ്പത്തിക പിന്തുണയാണ്  സര്‍ക്കാര്‍  നല്‍കേണ്ടതെന്നും  പറഞു
സംയുക്ത  സമിതി  ചെയര്‍മാന്‍  എം സി  ബിനുകുമാര്‍,ജനറല്‍  കണ്‍വീനര്‍  പുന്നല  ശ്രീകുമാര്‍,ഭാരവഹികളായ  സജന്‍ സി  മാധവന്‍,എ മധു സൂദരന്‍,എന്നിവര്‍  വാര്‍ത്തസമ്മേളനത്തില്‍  പങ്കെടുത്തു





Friday, December 8, 2017

സാമ്പത്തിക സംവരണത്തിനെതിരെ പ്രതിഷേധം; പത്ത് ലക്ഷം പോസ്റ്റ് കാർഡുകൾ അയച്ച് കെപിഎംഎസ്


ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള പുലയർ മഹാ സഭ (കെപിഎംഎസ്). പത്തുലക്ഷം പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്കും ഗവർണർക്കും അയച്ചു കൊടുത്താണ് കെപിഎംഎസിന്റെ പ്രതിഷേധം.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കെപിഎംഎസ് ശാഖകളിലെ ലക്ഷക്കണക്കിനു പ്രവർത്തകരാണ് സർക്കാർ തീരുമാനത്തിനെതിരെ പോസ്റ്റ് കാർഡുകളയച്ചു പ്രതിഷേധിക്കുന്നത്. ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണ നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഗവര്‍ണറോട് ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടാനുമാണ് കാര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്.
ഇക്കഴിഞ്ഞ നവംബർ 15നാണ് കേരളത്തിലെ ദേവസ്വം ബോർഡുകളിൽ 'മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്' 10 ശതമാനം സംവരണമേർപ്പെടുത്താൻ സംസ്ഥാന മന്ത്രി സഭ തീരുമാനിച്ചത്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളമെമ്പാടും ഉയർന്നത്. കെപിഎംഎസും എസ്എൻഡിപിയും അടക്കമുള്ള സംഘടനകൾ തീരുമാനത്തിനെതിരെ രംഗത്തു വരികയും വലിയ പ്രക്ഷോഭ
പരിപാടികൾക്കു നേതൃത്വം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

ദേവസ്വം ബോർഡിലെ സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞിരുന്ന വാദങ്ങളെല്ലാം പൊളിച്ചടുക്കി സിപിഐഎമ്മുമായി ചേർന്നു നിൽക്കുന്നവരടക്കമുള്ള എഴുത്തുകാരും സൈദ്ധാന്തികരും രംഗത്തു വന്നിരുന്നു. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനതകൾക്ക് ഭരണഘടനാപരമായി ഏർപ്പെടുത്തിയ സംവരണത്തിൽ സാമ്പത്തിക യുക്തി കലർത്തുന്നതിനെതിരെയും ഇപ്പോൾ തന്നെ 96 ശതമാനം മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡിൽ വീണ്ടും മുന്നാക്കക്കാർക്ക് സംവരണം അനുവദിക്കുന്നതിനെതിരെയും വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.

http://ml.naradanews.com/category/kerala/kpms-ten-lakh-post-cards-to-chief-minister-pinarayi-vijayan-and-governer-protest-over-financial-reservation-in-kerala-devaswom-boards-536145

Thursday, December 7, 2017

സംവരണ നയം അംബേദ്ക്കറിന്റെ സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നത് •പുന്നല ശ്രീകുമാര്‍


തിരുവല്ല സംസ്ഥാന സർക്കാരിന്റെ പുതിയ സംവരണ നയം ഭരണഘടനാശില്പി ഡോ.ബി.ആർ.അംബേദ്ക്കർ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നതാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.കേരള പുലയർ യൂത്ത് മൂവ് മെന്റ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്ക്കറിന്റെ അറുപത്തിയൊന്നാമത് ചരമവാർഷിക ദിനാചരണവും, കെ.പി.വൈ.എം.സംസ്ഥാന കൺവൻഷനും തിരുവല്ല ബിലിവേഴ്സ് ചർച്ച് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസം സാരിക്കുകയായിരുന്നു അദ്ദേഹം.
               ഭരണഘടനാ നിർമ്മാണ വേളയിൽ തന്നെ സാമൂഹിക സാമ്പത്തിക വശങ്ങൾ ചർച്ച ചെയ്യപ്പെട്ടു വെങ്കിലും സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള സാമുദായിക സംവരണമാണ് പരിഗണിക്കപ്പെട്ടത്.ഇന്ന് സാമ്പത്തിക പിന്നോക്കാവസ്ഥയെ സാമുഹിക പിന്നോക്കാവസ്ഥയുമായി കൂട്ടിയോജിപ്പിച്ച് ദാരിദ്ര്യ ലഘൂകരണത്തിനും തൊഴിൽ സമ്പാദനത്തിനുമുള്ള ഒരു ഉപാധിയായി സംവരണത്തെ പരിഗണിക്കുന്നത്. ഇത് ഭരണഘടനയുടെ അന്തസത്തയും സാമൂഹിക നീതിയും ഇല്ലാതാക്കുന്നതാണ്.
                  സ്വാതന്ത്രലബ്ദിക്ക് ശേഷം എഴുപതാണ്ടുകൾ പിന്നിട്ടുമെങ്കിലും ഉദ്യോഗ നിയമനങ്ങളിലും അധികാര പങ്കാളിത്തത്തിലും വിഭവ വിഹിതത്തിലും വലിയ അന്തരമാണ് നിലനിൽക്കുന്നത്.ഈ സാമൂഹിക അന്തരത്തിന്റെ പശ്ചാത്തലത്തിൽ ഡോ.അംബേദ്ക്കറ്റിന്റെ ദർശനങ്ങൾക്കും ഭരണഘടനാ കൽപ്പനകൾക്കും വലിയ പ്രസക്തിയാണുള്ളത്.ഭരണഘടനാവിരുദ്ധമായ നടപടികളെ ചെറുക്കുവാൻ സംവരണ സമൂഹം ജാഗ്രത പുലർത്തേണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകേണ്ടതെന്നും, സംസ്ഥാന സർക്കാരിന്റെ സാമുദായിക അട്ടിമറി നീക്കങ്ങൾക്കെതിരെ ഡിസംബർ 11 ന് തിരുവനന്തപുരത്ത് കെ.പി.എം.എസ് ന്റെ നേതൃത്വത്തിൽ ലക്ഷങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും കേരളത്തിൽ ചരിത്രമായി മാറുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
                കെ.പി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ അനിൽ ബെഞ്ചമിൻ പാറ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുഭാഷ് എസ് കല്ലട, പി.ജനാർദ്ദനൻ, പി.കെ.രാജൻ, അഡ്വ.എ.സനീഷ് കുമാർ, ടി.എസ്.രജികുമാർ, ദേവരാജ് പാറശാല, സുജ സതീഷ്, അനിൽ കാരിക്കോട്, പി.ടി.ഭാസ്ക്കരൻ, ഒ.സി.ജനാർദ്ദനൻ, എം.സി.രാജൻ, അജയൻ മക്കപ്പുഴ, അനു കെ.കുട്ടപ്പൻ, അഡ്വ.സുമേഷ് മോഡിയിൽ, ലതീഷ് ലാൽ, മണികണ്ഠൻ കൊണ്ടോടി തുടങ്ങിയവർ സംസാരിച്ചു.




ഭരണഘടന വിരുദ്ധമായ സാമ്പത്തിക സംവരണ നടപടികള്‍ക്കെതിരെ പോസ്റ്റ്കാര്‍ഡ് വിപ്ലവം