Search This Blog

Thursday, December 7, 2017

സംവരണ നയം അംബേദ്ക്കറിന്റെ സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നത് •പുന്നല ശ്രീകുമാര്‍


തിരുവല്ല സംസ്ഥാന സർക്കാരിന്റെ പുതിയ സംവരണ നയം ഭരണഘടനാശില്പി ഡോ.ബി.ആർ.അംബേദ്ക്കർ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യങ്ങളെ നിരാകരിക്കുന്നതാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.കേരള പുലയർ യൂത്ത് മൂവ് മെന്റ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്ക്കറിന്റെ അറുപത്തിയൊന്നാമത് ചരമവാർഷിക ദിനാചരണവും, കെ.പി.വൈ.എം.സംസ്ഥാന കൺവൻഷനും തിരുവല്ല ബിലിവേഴ്സ് ചർച്ച് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസം സാരിക്കുകയായിരുന്നു അദ്ദേഹം.
               ഭരണഘടനാ നിർമ്മാണ വേളയിൽ തന്നെ സാമൂഹിക സാമ്പത്തിക വശങ്ങൾ ചർച്ച ചെയ്യപ്പെട്ടു വെങ്കിലും സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള സാമുദായിക സംവരണമാണ് പരിഗണിക്കപ്പെട്ടത്.ഇന്ന് സാമ്പത്തിക പിന്നോക്കാവസ്ഥയെ സാമുഹിക പിന്നോക്കാവസ്ഥയുമായി കൂട്ടിയോജിപ്പിച്ച് ദാരിദ്ര്യ ലഘൂകരണത്തിനും തൊഴിൽ സമ്പാദനത്തിനുമുള്ള ഒരു ഉപാധിയായി സംവരണത്തെ പരിഗണിക്കുന്നത്. ഇത് ഭരണഘടനയുടെ അന്തസത്തയും സാമൂഹിക നീതിയും ഇല്ലാതാക്കുന്നതാണ്.
                  സ്വാതന്ത്രലബ്ദിക്ക് ശേഷം എഴുപതാണ്ടുകൾ പിന്നിട്ടുമെങ്കിലും ഉദ്യോഗ നിയമനങ്ങളിലും അധികാര പങ്കാളിത്തത്തിലും വിഭവ വിഹിതത്തിലും വലിയ അന്തരമാണ് നിലനിൽക്കുന്നത്.ഈ സാമൂഹിക അന്തരത്തിന്റെ പശ്ചാത്തലത്തിൽ ഡോ.അംബേദ്ക്കറ്റിന്റെ ദർശനങ്ങൾക്കും ഭരണഘടനാ കൽപ്പനകൾക്കും വലിയ പ്രസക്തിയാണുള്ളത്.ഭരണഘടനാവിരുദ്ധമായ നടപടികളെ ചെറുക്കുവാൻ സംവരണ സമൂഹം ജാഗ്രത പുലർത്തേണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകേണ്ടതെന്നും, സംസ്ഥാന സർക്കാരിന്റെ സാമുദായിക അട്ടിമറി നീക്കങ്ങൾക്കെതിരെ ഡിസംബർ 11 ന് തിരുവനന്തപുരത്ത് കെ.പി.എം.എസ് ന്റെ നേതൃത്വത്തിൽ ലക്ഷങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും കേരളത്തിൽ ചരിത്രമായി മാറുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
                കെ.പി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ അനിൽ ബെഞ്ചമിൻ പാറ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുഭാഷ് എസ് കല്ലട, പി.ജനാർദ്ദനൻ, പി.കെ.രാജൻ, അഡ്വ.എ.സനീഷ് കുമാർ, ടി.എസ്.രജികുമാർ, ദേവരാജ് പാറശാല, സുജ സതീഷ്, അനിൽ കാരിക്കോട്, പി.ടി.ഭാസ്ക്കരൻ, ഒ.സി.ജനാർദ്ദനൻ, എം.സി.രാജൻ, അജയൻ മക്കപ്പുഴ, അനു കെ.കുട്ടപ്പൻ, അഡ്വ.സുമേഷ് മോഡിയിൽ, ലതീഷ് ലാൽ, മണികണ്ഠൻ കൊണ്ടോടി തുടങ്ങിയവർ സംസാരിച്ചു.




No comments: