ആലപ്പുഴ •സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു,കെപിഎംഎസ് ആലപ്പുഴ ജില്ലാ ലയന സമ്മേളനവും സംവരണ സംരക്ഷണ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഉത്തരവിറക്കാന്‍ കഴിയാത്ത ഭരണഘടനാ പ്രതിസന്ധിലായ സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാക്കണം
പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നു വ്യാഖ്യാനിച്ചു സര്‍ക്കാരിനു പിന്തുണ രാഷ്ട്രീയ നേതൃത്വം അതേപ്രകടന പത്രികയിലെ ഇനങ്ങളായ എയ്ഡഡ് മേഖലാ സംവരണംവും സ്വാകര്യമേഖലാ സംവരണം വിസ്മരിച്ച് സാമ്പത്തിക സംവരണത്തിനു മുന്‍ഗണന നിശ്ചയിച്ചത് പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ ഗൗരവമായിട്ടാണു കാണുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞു.
സര്‍ക്കാരിന്‍റെ സംവരണ നിലപാടിനെതിരേ 11ന് കെപിഎംഎസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണറാലിയും പ്രതിഷേധ സംഗമവും ചരിത്രമായി മാറുമെന്നും അദ്ദേഹം പറഞു
പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.എല്‍ രമേശന്‍,പി ജനാര്‍ദ്ദനന്‍,ബൈജു കലാശാല,എ സനീഷ്കുമാര്‍,ദേവരാജ് പാറശാല,ടി ആര്‍ ശിശുപാലന്‍,രമേശ് മണി,കാട്ടൂര്‍ മോഹനന്‍,കെ കാര്‍ത്തികേയന്‍,മനോഹരന്‍,ദിവാകരന്,ബിനീഷ് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു
No comments:
Post a Comment