തൃശ്ശൂര്‍• കെപിഎംഎസ് സംസ്ഥാന സമ്മേളനം 12 മുതല്‍ 15 വരെ നടക്കും വൈകീട്ട് ആറിനു തേക്കിന്കാട് മൈതാനിയില്‍ പൊതുസമ്മേളനം മുഖ്യാമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും വിദ്യാര്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ വിതര്‍ണം ചെയ്യും കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും, സമ്മേളനത്തിനു ശേഷം കലാപരിപാടിയായ സര്‍ഗോത്സവം നടക്കും 13 പ്രതിനിധി സമ്മേളനം പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും വൈകീട്ടു നാലിനു തേക്കിന്‍കാട് മൈതാനത്തു മിശ്രഭോജന ശതാബ്ദി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും,വൈസ് പ്രസിഡന്‍റ് ടി വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും 14ന് ഒന്‍പതിനു ചര്‍ച്ച വൈകീട്ടു നാലിനു സെമിനാര്‍ ഭൂപരിക്ഷകരണം തളര്‍ച്ചയും തുടര്‍ച്ചയും കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും 15നു 11 നു ദേശീയത ഒരു സ്വതന്ത്ര വിചാരം സെമിനാര് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നു കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചു (09-8-2017 മലയാള മനോരമ )
കെപിഎംഎസ് സംസ്ഥാന സമ്മേളനം 12 മുതല്‍ തൃശ്ശൂരില്‍• മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കെപിഎംഎസ് സംസ്ഥാന സമ്മേളനം 12 മുതല്‍ 15 വരെ നടക്കുമെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് വൈകീട്ട് ആറുമണിക്ക് മുഖ്യാമന്ത്രി പിണറായി വിജയന്‍ തേക്കിന്കാട് മൈതാനിയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും, മന്ത്രി വി എസ് സുനില്‍ കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതര്‍ണം ചെയ്യും , ഇതിനു മുന്നോടിയായാണ് പ്രകടനം നടക്കുക ഉദ്ഘാടനസമ്മേളനത്തിനുശേഷം 150 കലാകാരന്‍മാര്‍ അണിനിരക്കുന്ന സര്‍ഗോത്സവം അരങ്ങേറ്റും
13ന് രാവിലെ സമ്മേളനവേദിയായ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്‍റ്റ്റില്‍ പാതക ഉയര്‍ത്തും. പതിനൊന്നു മണിക്കുള്ള പ്രതിനിധിസമ്മേളനം പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. നാലിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മിശ്രഭോജന ശതാബ്ദി സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, പ്രൊഫ എം കെ സാനു സന്ദേശം നല്‍കും
14ന് വൈകീട്ട് നാലിനു നടക്കുന്ന ഭൂപരിക്ഷകരണം തളര്‍ച്ചയും തുടര്‍ച്ചയും സെമിനാര്‍ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും 15ന് ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ദേശീയത ഒരു സ്വതന്ത്ര വിചാരം സെമിനാര് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ കൊടിമരജാഥ ചേരാനെല്ലൂരിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മരകത്തില്‍ നിന്നെത്തും പാതക ജാഥ ചെറായിലെ സഹോദരന്‍റെ സ്മരകത്തില്‍ നിന്നാണ് വരുക.ദീപശിഖാ പി കെ ചാത്തന്‍ മാസ്റ്ററുടെ മാപ്രണത്തെ സ്മരകത്തില്‍ നിന്നെത്തും.
പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍,പി എ അജയഘോഷ്,എല്‍ രമേശന്‍, കെ എ രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു (09-08-2017 മാതൃഭൂമി )