Search This Blog

Tuesday, May 23, 2017

മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് ക്യാബിനറ്റ് പദവി നല്‍കിയത് വിവേചനം •പുന്നല ശ്രീകുമാര്‍

മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് ക്യാബിനറ്റ് പദവി നല്‍കിയത് സാമൂഹികനീതിക്കെതിരാണെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു.കെപിഎംഎസ് ഇടയാറന്മുള്ള 457 നമ്പര്‍ ശാഖ പണിത അയ്യന്‍കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘടന പരിരക്ഷ അര്‍ഹിക്കുന്ന പട്ടികവിഭാഗ കോര്‍പ്പറേഷനുകളുടെ സാര്‍ഥികള്‍ക്ക് നല്‍കാത്ത പദവിയും അധികാരവും മുന്നാക്കവികസന കോര്‍പ്പറേഷന് നല്‍കുന്നത് വിവേചനമാണെന്ന് അദ്ദേഹം പറഞ്ഞു. പി സി സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.ടി എച്ച് പി ചെന്താരശേരി,ശില്പി ദിലീപ് ജനാര്‍ദ്ദനന്‍,ദേശീയ വടംവലി മത്സരത്തിന് വെള്ളി മെഡല്‍ നേടിയ അനുപമാ സുരേന്ദ്രന്‍,എന്നിവരെ ആദരിച്ചു.പി കെ രാജന്‍,കെ വി സുരേഷ്,രാജേഷ് ചിറപ്പാട്,കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു