Search This Blog

Thursday, January 14, 2021

അമേയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ ഓഫീസ് തുറന്നു


     കാക്കനാട് : കെ.പി.എം.എസ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമേയം സാന്ത്വന പരിചരണത്തിന്റെ ജില്ലാ ഓഫീസ് തൃക്കാക്കര മുനിസിപ്പൽ ടവറിൽ പ്രവർത്തനമാരംഭിച്ചു. 
ഓഫീസ് ഉദ്‌ഘാടനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും വെബ് സൈറ്റ് ഉദ്‌ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി അജിത തങ്കപ്പനും നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ ഉണ്ണി കാക്കനാട് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ ചന്ദ്രബാബു , അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ്‌ എറണാകുളം ലോക്കൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ പി.വി ബാബു,എം.രവി, വി.കെ കുട്ടപ്പൻ പ്രശോഭ് ഞാവേലി, ടി.വി.ശശി, സുനന്ദ രാജൻ ടി.സി അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു






 

ന്യൂനപക്ഷത്തിന്റെ ക്ഷേമമല്ല ജനാധിപത്യം


               സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ക്ഷേമമല്ല ജനാധിപത്യം.
ജനങ്ങൾ അസ്വസ്ഥരാണെന്നും ജനാധിപത്യ പുന:സ്ഥാപനമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്നുമുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പരാമർശം  ആനുകുല്യങ്ങൾ ആർജ്ജിച്ച ശേഷവും അനുവദിച്ച കേന്ദ്രങ്ങളെ സമ്മർദ്ദത്തിൽ നിർത്താനുള്ള പരമ്പരാഗത രീതിയുടെ ഭാഗമാണ് . നീതി നിഷേധിക്കപ്പെട്ട ഭൂരിപക്ഷ സമൂഹങ്ങളുടെ സംയമനത്തെയാണ് ഇക്കൂട്ടർ പരിഹസിക്കുന്നത്. എന്നിട്ടും പ്രീണന നയം തുടരുന്ന സർക്കാരിന്റെയും പാർട്ടികളുടെയും നിലപാട് ഗൗരവമായി പരിഗണിക്കേണ്ടതാണ്.

തൃശൂർ ജില്ലാ സമ്മേളനം ആളൂർ പ്രസിഡൻസി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു




 

വിശ്വാസ സംരക്ഷണം വിജയം കണ്ടില്ല

                                        

                               അധികാരത്തിലെത്തിയാൽ  വിശ്വാസ സംരക്ഷണ നിയമം  കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വേളയിലെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം വിജയം കണ്ടില്ല.   സംഘപരിവാർ ആശയങ്ങൾ  മുന്നോട്ടു വയ്ക്കുന്ന കോൺഗ്രസ്സ് നാടിന്റെ  മതേതര മനസ്സിന്റെ തിരിച്ചടി നേരിടുകയാണ്. കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് സ്വാഭാവിക പരിണാമം ഉണ്ടാവണം. അതിനെ നിയമം മൂലം പ്രതിരോധിക്കുമെന്ന നിലപാട് പരിഷ്കൃത സമൂഹത്തോടുള്ള  വെല്ലുവിളിയാണ്.


കെപിഎംഎസ് കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.



 

കർഷക സമരംഅടിച്ചമർത്തൽ നടപടി ജനാധിപത്യ വിരുദ്ധം■ പുന്നല ശ്രീകുമാർ


കൊല്ലം: കർഷക സമരം അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

 കൊല്ലം ജില്ലാ സമ്മേളനം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 14 കോടിയിലധികം വരുന്ന കർഷകർ  തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമാധാനപരമായ സമരത്തോടൊപ്പം ആണ് കെപിഎംഎസ്.


താങ്ങുവില ഇല്ലാതാകുന്നതും വിപണിയിലും സംഭരണത്തിലും കോർപ്പറേറ്റുകൾക്ക് നിയന്ത്രണവും പരിധിയും ഏർപ്പെടുത്താത്തതും കാർഷികമേഖലയുടെ തകർച്ചയ്ക്ക് വഴിവയ്ക്കും


സംഭരണത്തിലും വിതരണത്തിലും സ്വകാര്യമേഖലയ്ക്ക് അവസരം ലഭിക്കുക വഴി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും രാജ്യത്തെ പൊതു വിതരണ ശൃംഖലയും ഇല്ലാതാവും.


നാടിന്റെ അതിജീവനത്തിനുവേണ്ടി കർഷകർ നടത്തുന്ന സമാനതകളില്ലാത്ത സമരത്തെ പൗരസമൂഹം  പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


ജില്ലാ പ്രസിഡന്റ് എൽ.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എൻ ബിജു പ്രവർത്തന റിപ്പോർട്ടും ഖജാൻജി ആർ ലെറ്റീഷ  കണക്കും അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് വി  ശ്രീധരൻ വൈസ് പ്രസിഡന്റ് പി വി ബാബു അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല ദേവരാജൻ തമ്പ്, ശാലിനി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.





 

ഭൂമി ഏറ്റെടുക്കൽ - ഫലപ്രദമായ നിയമം വേണം പുന്നല ശ്രീകുമാർ

 



സ്പെഷ്യൽ ഓഫീസർ എം.ജി.രാജമാണിക്യത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദ് ചെയ്ത ഹൈക്കോടതി-സുപ്രീം കോടതികളുടെ നിർദ്ദേശം പരിഗണിച്ചു മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യ്തു അവകാശം സ്ഥാപിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. പാട്ടകാലാവധി കഴിഞ്ഞ അഞ്ച് ലക്ഷം ഏക്കർ ഭൂമിയാണ് സംസ്ഥാനത്തുള്ളത്.

ഭൂമിയുടെ അഭാവമാണ് ഫ്ലാറ്റ് പാർപ്പിട പദ്ധതിയിലേക്ക് സർക്കാരിനെ നയിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്ന സർക്കാർ കൃഷി ഭൂമിയും, വാസസ്ഥലവും നൽകുന്ന നയത്തിലേക്കു മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജില്ലാ പ്രസിഡന്റ്‌ ഒ. സി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിൽ ബെഞ്ചമൺപാറ  വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പി. ജനാർദ്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല, നേതാക്കളായ പി   കെ പൊന്നപ്പൻ, അജയകുമാർ മക്കപ്പുഴ, എം. കെ. സുരേഷ് കുമാർ. ഡി. കുട്ടപ്പൻ. രതീഷ്ലാൽ. പി. കെ. സുരേഷ്, ഒ. എൻ. ശശി തുടങ്ങിയവർ സംസാരിച്ചു.



നവോത്ഥാന പരിശ്രമങ്ങൾ തുടരും


യാഥാസ്ഥിതികത്വത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ സംഘടന വിട്ടുവീഴ്ചക്കില്ല. വ്യവസ്ഥിതിയോട് സമരസപ്പെടാനുള്ള അധികാരത്തിന്റെ വ്യഗ്രത സാമൂഹ്യ വിപ്ലവ ശ്രമങ്ങളെ ദുർബലപ്പെടുത്തും.


കെപിഎംഎസ് തിരുവനന്തപുരം ജില്ലാ സമ്മേളനം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്തു



 

പരിരക്ഷകളില്ലാത്ത കാലത്തും ജനങ്ങളെ ജീവിക്കാൻ പ്രാപ്തമാക്കണം


പരിരക്ഷകളില്ലാത്ത കാലത്തും ജനങ്ങളെ ജീവിക്കാൻ പ്രാപ്തമാക്കുന്ന നടപടികളാണ് സാമുഹ്യ സംഘടനകൾക്ക് ഉണ്ടാവേണ്ടത്.

പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന വിഭാവന ചെയ്ത സംവരണം സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ദശകങ്ങൾ പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചില്ല. ഇക്കാര്യത്തിൽ ആധികാരികമായ വിവരങ്ങൾ ലഭ്യമാകുന്ന ജാതി സെൻസസിലെ വിവരങ്ങൾ പുറത്തു വിടാത്തത്  ദുരൂഹമാണ്.


ആലപ്പുഴ ജില്ലാ സമ്മേളനം റെയ്ബാൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

 

മുന്നോക്ക സംവരണം -സാമൂഹ്യ അന്തരം സൃഷ്ടിക്കും


മുന്നോക്ക സംവരണം -സമൂഹ്യ അന്തരം സൃഷ്ടിക്കും .ഇപ്പോൾ നടപ്പിലാക്കുന്ന ഭാരിദ്ര്യ നിർമ്മാർജ്ജന യഞ്ജത്തിന്റെ ഗുണഭോക്താക്കൾ സാമുഹ്യമായി സുരക്ഷിതമായ വിഭാഗങ്ങൾ ആകുന്നതോടെ ഒരേ സമയം സാമുഹ്യ സുരക്ഷയും സാമ്പത്തിക സുരക്ഷയും ലഭിക്കുന്ന ഏക വിഭാഗമായി മുന്നോക്ക സമുദായങ്ങൾ മാറും.സാമ്പത്തിക നീതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹ്യനീതിയുമായി

 ഉൾചേർത്ത് പരിഹരിക്കാൻ ശ്രമിക്കുന്നത് ഭരണഘടനയുടെ അന്ത:സത്തയെ ഹനിക്കുന്നതും, ചരിത്രപരമായി അധികാരം നിഷേധിക്കപ്പെട്ടവരുടെ ഉണർവ്വുകളെ അട്ടിമറിക്കുന്നതുമാണ്. കെ.പി.എം.എസ് എറണാകുളം ജില്ലാ സമ്മേളനം കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു.








 

അവഗണനയ്ക്ക് സര്‍ക്കാര്‍ വില നല്‍കേണ്ടിവരും ■ പുന്നല ശ്രീകുമാര്‍


                                                    കോവിഡ് രോഗബാധിതയായ പെണ്‍കുട്ടി അംബുലന്‍സില്‍ പീഢിപ്പിക്കപ്പെട്ട സംഭവം; സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയ്ക്ക് വിലനല്‍കേണ്ടി വരും. ജാഗ്രതയുടെ കാലത്ത് സര്‍ക്കാര്‍ കസ്റ്റഡിയില്‍ സംഭവിച്ച ഈ ഹീനകൃത്യത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ നാട്ടില്‍ ജീവിക്കുന്ന ഓരോ പെണ്‍കുട്ടികളുടെയും സുരക്ഷയും അഭിമാനവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇരയുടെ സംരക്ഷണവും വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ള നടപടിയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്  ആവശ്യപ്പെടുന്നു.

അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കേണ്ട പെണ്‍കുട്ടിയെ ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെ കോഴഞ്ചേരിയില്‍ ഇറക്കിവിട്ട ശേഷം വിജനസ്ഥലം കണ്ടെത്തി പീഢിപ്പിക്കാനുള്ള അവസരം കുറ്റവാളിക്കു ലഭിച്ചത് സര്‍ക്കാര്‍ സംവിധാനത്തിന്‍റെ അനാസ്ഥകൊണ്ടു മാത്രമാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ആംബുലന്‍സുകള്‍ക്ക്           ജി.പി.എസും, ഡ്രൈവറുടെ ഫോണ്‍ ട്രാക്കിംഗ് സംവിധാനങ്ങളുണ്ടായിരുന്നിട്ടും ഇത് എങ്ങനെ സാദ്ധ്യമായെന്ന് അധികാരികള്‍ പറഞ്ഞേതീരൂ. പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്ന് അത്മഹത്യാ ശ്രമം വരെ നടത്തിയിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ലെങ്കില്‍ പ്രതിഷേധങ്ങളല്ലാതെ ഇനി മറ്റു മാര്‍ഗ്ഗങ്ങളില്ല. ഇന്നാട്ടിലെ ഓരോ സ്ത്രീകളുടെയും സുരക്ഷയില്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. രോഗിയും പട്ടികവിഭാഗത്തില്‍പ്പെട്ടതുമായ ഒരു പെണ്‍കുട്ടി സര്‍ക്കാരിന്‍റെ കസ്റ്റഡിയില്‍പോലും സുരക്ഷിതമല്ലാതായിത്തീരുന്ന നാട്ടില്‍ സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഗിര്‍വാണങ്ങളല്ല, ശക്തവും കൃത്യവുമായ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്. അതുണ്ടാകുന്നതുവരെ പിന്‍മടക്കമില്ലാത്ത സമരത്തില്‍ ഏര്‍പ്പെടേണ്ടിവരും. ഈ മഹാമാരിയുടെ കാലത്തും  നീതിക്കുവേണ്ടി ഞങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സര്‍ക്കാര്‍ മുഖവിലക്കെടുക്കുകയും അനിവാര്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. പ്രബുദ്ധ കേരളമെന്ന അവകാശവാദത്തിന് ഏന്തെങ്കിലും അര്‍ത്ഥമുണ്ടാവണമെങ്കില്‍ സ്ത്രീത്വത്തോടുള്ള പ്രതിബന്ധതയും                ഉത്തരവാദിത്വവും സര്‍ക്കാര്‍ തെളിയിക്കേണ്ടതാണ്. വേട്ടക്കാര്‍ക്കെതിരെയും ഇരയുടെ സുരക്ഷക്കും വേണ്ടി നിലയുറപ്പിക്കുന്ന ഈ സമരത്തിന് എല്ലാ മനുഷ്യസ്നേഹികളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണം.







 

രാജമല-വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല

                                                      
                                         രാജമല ദുരന്തം-വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കരിപ്പൂരിലെ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി, രാജമലയിലേക്കുള്ള തന്‍റെ യാത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനിടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നും, പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ അടിയന്തിര സഹായമാണെന്നും, നഷ്ടം കണക്കാക്കി റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ ഉചിതമായ                           
നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദുരന്തമേഖലയിലേക്ക് വൈകിയെത്തിയ            മുഖ്യമന്ത്രി കൂടുതലൊന്നും നല്‍കില്ലെന്നു പ്രഖ്യാപിക്കാനാണ് ശ്രമിച്ചത്. കവളപ്പാറ പ്രളയ ദുരിതാശ്വാസ                 നിധിയെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലാണെന്ന വാദം പാവപ്പെട്ടവന്‍റെ ജീവന് സര്‍ക്കാര്‍  കല്‍പ്പിക്കുന്ന വിലയാണ് വെളിപ്പെടുത്തുന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹായവും പ്രതീക്ഷിക്കുന്നതായി വിലയിരുത്തിയ മുഖ്യമന്ത്രി, കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ഇന്ത്യയുടെയും, ഇന്‍ഷ്വറന്‍സ് കമ്പിനികളുടെയും സഹായം വിസ്മരിച്ചതെന്താണെന്നുകൂടി വ്യക്തമാക്കണം. പ്രഖ്യാപിക്കപ്പെട്ട ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെടെ സന്നദ്ധ സംഘടനകളുടെ സഹായം തേടിയ സര്‍ക്കാര്‍, ദുരന്തത്തിലകപ്പെട്ട മനുഷ്യരോടുള്ള പ്രതിബദ്ധതയും പിന്തുണയും എന്താണെന്ന് ബോദ്ധ്യപ്പെടുത്തണം. തോട്ടം                മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കുമെതിരെ സമീപകാലത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അനധികൃതമായി തുടരുന്ന വിദേശ കമ്പനികളെ നിലക്കുനിര്‍ത്തി പാവപ്പെട്ടവരെ രക്ഷിക്കാന്‍ കഴിയണം. ആവശ്യമായ നിയമ നിര്‍മ്മാണവും ഇതിലേക്കായി പരിഗണിക്കേണ്ടതാണ്. രാജമലയിലെ ദുരിത ബാധിതര്‍ക്ക് മതിയായ നഷ്ട പരിഹാരവും സമഗ്രമായ പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം. ദുരന്തമുഖങ്ങളിലെ താല്‍ക്കാലിക ആശ്വാസത്തിനപ്പുറം ദീര്‍ഘവീക്ഷണഷത്തോടു കൂടിയുള്ള ശക്തവും, ഫലപ്രദവുമായ നടപടികളാണ് നമുക്കാവശ്യം.




 

അമേയം പെയിൻ &പാലിയേറ്റീവ് കെയർ അതിരുകളില്ലാത്ത സാന്ത്വനപരിചരണം.




 

#അന്‍പതാണ്ടിന്‍റെ അടയാളമായ് പരിസ്ഥിതിക്ക് കരുത്ത് പകര്‍ന്ന് "ഒാര്‍മ്മമരം" അക്മാസ് കോളേജ് അങ്കണത്തിൽ വൃക്ഷത്തെ നട്ട് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു



 

#പോരട്ടഭൂമികയില്‍ ചരിത്രം രചിച്ച അന്‍പതാണ്ടുകള്‍ കെപിഎംഎസ് സുവര്‍ണ്ണ ജൂബിലി ആഘോഷം രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക നായകന്മാര്‍ ഉദ്ഘാടനം ചെയ്തു