തിരുവനന്തപുരം: സാമൂഹിക ജീർണ്ണതകളെ പ്രതിരോധിക്കാൻ നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തണമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ പറഞ്ഞു.
കെപിഎംഎസ്
തിരുവനന്തപുരം ജില്ലാ കൺവെൻഷൻ പബ്ളിക്ക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി ജാതി മത - രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ പൊതു സമൂഹിക പ്രസ്ഥാനമായി സമിതിയെ വളർത്തിയെടുക്കാൻ പുരോഗമന നവോത്ഥാന പ്രസ്ഥാനങ്ങൾ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് വെള്ളാർ ശിവകുമാർ അധ്യക്ഷത വഹിച്ചു..ജില്ലാ സെക്രട്ടറി സി കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു..കൺവൻഷനിൽ സംസ്ഥാന ഖജാൻജി എൽ രമേശൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ..സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവരാജൻ പാറശ്ശാല,
ജെ എൽ ബിനു,
മാവർത്തലക്കോണം വിജയകുമാർ, ലൈലാ ചന്ദ്രൻ , ജില്ലാ ഖജാൻജി പേയാട് ശ്രീകുമാർ , കെപി വൈഎം സംസ്ഥാന കമ്മിറ്റി അംഗം കാര്യവട്ടം ഗോപകുമാർ എന്നിവർ പങ്കെടുത്തു
No comments:
Post a Comment