Search This Blog

Friday, April 20, 2018

പട്ടിക വിഭാഗങ്ങളോട് നീതി നിഷേധം സമരം ഡല്‍ഹിയിലേക്ക് മാറ്റും- കെ.പി.എം.എസ്.



തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം ഡല്‍ഹിയിലേക്ക് മാറ്റാന്‍ കെ.പി.എം.എസ്. സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പിന്നാക്ക - പട്ടികവിഭാഗങ്ങളുടെ ഭരണഘടന പരിരക്ഷകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രം രാജ്യതലസ്ഥാനമായതുകൊണ്ടാണ് സമരമുഖം മാറ്റാന്‍ തീരുമാനിച്ചത്. പട്ടികവിഭാഗങ്ങളോട് ഭരണകൂട നീതിന്യായസ്ഥാപനങ്ങള്‍ നീതി നിഷേധിക്കുന്നതായി കെ.പി.എം.എസ്. സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു. പട്ടികവിഭാഗങ്ങള്‍ക്കെതിേര രാജ്യവ്യാപകമായി  നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഭരണകൂട പിന്തുണയുണ്ട്. സ്വകാര്യമേഖലയില്‍ സംവരണത്തിനായി പുതിയ നിയമം നിര്‍മിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പൊതുചര്‍ച്ചയ്ക്കുള്ള മറുപടി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും ട്രഷറര്‍ എല്‍.രമേശനും പറഞ്ഞു. സംഘടനാ പ്രമേയം വൈസ് പ്രസിഡന്റ് എ.സനീഷ് കുമാര്‍ അവതരിപ്പിച്ചു. പി.ജനാര്‍ദനന്‍, പി.വി.ബാബു, പി.കെ.രാജന്‍, ബൈജു കലാശാല, ടി.എസ്.രജികുമാര്‍, ഓമന വിജയകുമാര്‍, സുഭാഷ് കല്ലട, സുജ സതീഷ്, ദേവരാജ് പാറശാല, സാബു കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.ശ്രീധരനും പുന്നല ശ്രീകുമാറും തുടരും കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റായി വി.ശ്രീധരനും ജനറല്‍ സെക്രട്ടറിയായി പുന്നല ശ്രീകുമാറും തുടരാന്‍ സമ്മേളനം തീരുമാനിച്ചു. മറ്റ് ഭാരവാഹികള്‍ എല്‍.രമേശന്‍ (ട്രഷ.), പി.ജനാര്‍ദനന്‍ (വര്‍ക്കിങ്ങ് പ്രസി.), എ.സനീഷ് കുമാര്‍, പി.വി.ബാബു (വൈസ് പ്രസി), ടി.എ.വേണു ( സെക്ര.), പി.കെ.രാജന്‍, ബൈജു കലാശാല (അസി.സെക്ര) എന്നിവരുള്‍െപ്പടെ 51 അംഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആര്‍.അജയഘോഷ് വരണാധികാരിയായിരുന്നു.








കെപിഎംഎസ് സംസ്ഥാന സമ്മേളനം സമാപനം


മേടപ്പൊന്‍പുലരിയെ വരവേറ്റു കെപിഎംഎസ് 46-ാ സംസ്ഥാന സമ്മേളന നഗര്‍

 













മറുപടി പ്രസംഗം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ 







സമ്മേളനത്തിന്  കൊടിയിറക്കം




കെപിഎംഎസ് വളന്റിയര്‍സേന





അംബേദ്ക്കർ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യങ്ങൾ അട്ടിമറിക്കുന്നു കെപിഎംഎസ്


തൊടുപുഴ: നുറ്റാണ്ടുകളായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ജനവിഭാഗങ്ങളുടേയും, മതന്യൂനപക്ഷങ്ങളുടേയും സാമൂഹിക പുരോഗതിക്കായി ഭരണഘടനയിലൂടെ ഡോ: ബി.ആർ.അംബേദ്ക്കർ വിഭാവനം ചെയ്ത സാമുഹിക ലക്ഷ്യങ്ങൾ നീതിന്യായ സ്ഥാപനങ്ങളും ഭരണകൂടങ്ങളും ചേർന്ന് അട്ടിമറിക്കുന്നതായി കെ.പി.എം.എസ്.
കെ.പി.എം.എസ് ന്റെ നാൽപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോ: ബി.ആർ.അംബേദ്ക്കറുടെ 127 മത് ജയന്തി സമ്മേളനമാണ് ഈ ആരോപണം ഉന്നയിച്ചത്.സമീപകാലത്ത് രാജ്യത്തുണ്ടായ ഭരണകൂട നീതിന്യായ നിലപാടുകൾ ഇതാണ് സൂചിപ്പിക്കുന്നത്.ഇതിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും മതന്യൂനപക്ഷങ്ങളുടേയും പ്രതിരോധ നിര ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും ജയന്തി സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഖജാൻജി എൽ.രമേശൻ, വർക്കിങ്ങ് പ്രസിഡന്റ് പി.ജനാർദ്ധനൻ, വൈസ് പ്രസിഡന്റ് മാരായ അഡ്വ.എ.സനീഷ് കുമാർ, പി.വി.ബാബു, അസി.സെക്രട്ടറിമാരായ പി.കെ.രാജൻ, ബൈജു കലാശാല, സെക്രട്ടറിയേറ്റംഗങ്ങളായ ടി.എസ്.രജികുമാർ, സാബു കരിശേരി, ദേവരാജ് പാറശാല, സുഭാഷ് കല്ലട, സുജാ സതീഷ് തുടങ്ങിയവർ സംസാരിച്ചു.




ഡോ. ബി ആര്‍ അംബേദ്ക്കര്‍ ജയന്തി ആഘോഷം











അനുസ്മരണ പ്രഭാഷണം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍


പൊതു ചര്‍ച്ച -മറുപടി









സാമ്പത്തിക സംവരണവും സാമൂഹ്യ നീതിയും സെമിനാര്‍   എം.ഇ.എസ്  പ്രസിഡന്‍റ്  ഡോ പി എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു





 







സര്‍ഗ്ഗസംഗമം
കാപ്പൊലി തേങ്കുറിശ്ശി പാലക്കാട്