Search This Blog

Thursday, April 19, 2018

പട്ടിക വിഭാഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള നീക്കം ദുരൂഹം -പുന്നല ശ്രീകുമാർ


 തൊടുപുഴ: ദളിത് പീഡനങ്ങൾ വർദ്ധിക്കുന്ന രാജ്യത്ത് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള ഭരണകൂട നീക്കം ദുരൂഹമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ന്റെ നാൽപ്പത്തിയേഴാം സംസ്ഥാന സമ്മേള നത്തിന്റെ പ്രതിനിധി സമ്മേളനം തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാറിക്കുകയായിരുന്നു അദ്ദേഹം.
ശ്രേണീകൃത സാമൂഹിക ഘടനയും വർണ്ണാശ്രമ ധർമ്മവും സമുഹത്തിൽ സൃഷ്ടിച്ച ജാതി ഫ്യൂഡൽ സംവിധാനത്തെ നവോത്ഥാനത്തിന്റെ ശക്തി കൊണ്ടാണ് നാട് ചെറുത്ത് തോൽപ്പിച്ചത്.
വിവേചനങ്ങളിലൂടെ മാത്രം നിലനിൽക്കാൻ കഴിയുന്ന ശക്തികൾ സമൂഹത്തിലും അധികാരത്തിലും പിടിമുറക്കുമ്പോൾ പൂർവ്വകാല ക്രുര യാഥാർത്ഥ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ജീർണ്ണതകളെ പുനസ്ഥാപിക്കാനുള്ള ഏത് നീക്കത്തേക്കും ചെറുത്ത് തോൽപ്പിക്കാനുള്ള സാമൂഹിക ദൗത്യം കെ.പി.എം.എസ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റിപ്പോർട്ടും ഖജാൻജി എൽ.രമേശൻ കണക്കും അവതരിപ്പിച്ചു.വർക്കിങ്ങ് പി.ജനാർദ്ധനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ അഡ്വ.എ.സനീഷ് കുമാർ, പി.വി.ബാബു, അസി.സെക്രട്ടറിമാരായ പി.കെ.രാജൻ, ബൈജു കലാശാല, സെക്രട്ടറിയേറ്റംഗങ്ങളായ ടി.എസ്.രജികുമാർ,ഓമന വിജയകുമാർ, ജനറൽ കൺവീനറായ സാബു കൃഷ്ണൻ, ദേവരാജ് പാറശാല, സുജ സതീഷ്, സുബാഷ് കല്ലട തുടന്നിയവർ സംസാരിച്ചു. വൈകിട്ട് പൊതുചർച്ചയും, പാല കമ്മ്യൂണിക്കേഷന്റെ നാടകവും ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പതിനാല് ജില്ലളിൽ നിന്നുമായി 876 പ്രതിനിധികൾ പങ്കെടുക്കുന്നു.
നാളെ രാവിലെ ഡോ: ബി.ആർ.അംബേദക്കറിന്റെ 127 മത് ജന്മദിനാഘോഷവും, വൈകിട്ട് മങ്ങാട്ട് കവല ബസ്റ്റാന്റ മൈതാനത്ത് " സാമ്പത്തിക സംവരണവും സാമുഹിക നീതിയും'' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ഓപ്പൺ സെമിനാർ എം.ഇ. എസ് ചെയർമാൻ ഡോ: ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. പുന്നല ശീകുമാർ ,അഡ്വ.സി.കെ.വിദ്യാസാഗർ, അഡ്വ.ഷെറി ജോൺ തുടങ്ങിയവർ പങ്കെടുക്കും. ഡോ. എം.ബി. മനോജ് മോഡറേറ്ററായിരിക്കും.





No comments: