Search This Blog

Saturday, April 2, 2016

പ്രതിനിധി സമ്മേളനം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു







കെപിഎംഎസ് സമ്മേളനത്തിനു തുടക്കം



കൊച്ചി•കെപിഎംഎസ് സംസ്ഥാന സമ്മേളനം തുടങ്ങി.മുന്നോടിയായി കൂടംകുളം സമരഭൂമിയില്‍ നിന്നും പാതക ജാഥയും പാലിയത്തുനിന്നും ദീപശിഖാ പ്രയാണവും സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ സംഗമിച്ചു.വര്‍ക്കിങ് പ്രസിഡന്‍റ് പി.ജനാര്‍ദനന്‍ പാതക ഉയര്‍ത്തി.
നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണു  സമൂഹം കടന്നുപോകുന്നതെന്നു സംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രഫ. എം കെ സാനു പറഞു.അധഃസ്ഥിത  വിഭാഗക്കാരുടെ ജീവിതം  പ്രതിസന്ധികളിലൂടെയാണു നീങ്ങുന്നത്.അസഹിഷ്ണുതയ്ക്കു പകരം സമഭാവനയാണു പ്രാവര്‍ത്തികമാകേണ്ടത്.കെപിഎംഎസ് പോലെയുള്ള  പ്രസ്ഥാനങ്ങള്‍ ഈ ലക്ഷ്യത്തിനായി  മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്  പി കെ രാജന്‍ അധ്യക്ഷനായി.ഇന്നു 10നു പ്രതിനിധി  സമ്മേളനം  രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം  ചെയ്യും.നാലിനു മറൈന്‍ ഡ്രൈവില്‍ സംവരണ  സെമിനാര്‍  യുജിസി മുന്‍ ചെയര്‍മാന്‍ ഡോ.സുഖാദേയോ തൊറാട്ട് ഉദ്ഘാടനം  ചെയ്യും വിവിധ ജില്ലകളില്‍ നിന്നും 940 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്



സംസ്കരിക സംഗമം പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു












Thursday, March 31, 2016

പാതകജാഥ ഉദ്ഘാടനം ചെയ്തു


വൈക്കം•കേരള പുലയര്‍  മഹാസഭ  സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി  പാതകജാഥയുടെ ഉദ്ഘാടനവും  സംസ്കാരിക സമ്മേളനവും എം ജി  സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ ഉദ്ഘാടനം ഉദ്ഘാടനം  ചെയ്യതു.കെപിഎംഎസ് സംസ്ഥാന  വര്‍ക്കിങ് പ്രസിഡന്‍റ് പി ജനാര്‍ദനന്‍ കെപിഎംഎഫ് സംസ്ഥാന  ജനാറല്‍ സെക്രട്ടറി സുജ സതീഷിനു പാതക  കൈമാറി  എം ആര്‍ രാജന്‍ അധ്യക്ഷത വഹിച്ചു.പി കെ രാജന്‍,അജിത്ത് കല്ലറ,എന്‍ അനില്‍ ബിശ്വാസ്,എ സനീഷ് കുമാര്‍,സി ആര്‍ വിനോദ് കുമാര്‍,എന്‍ കെ രാജു,കെ പി  റോയി,എ കെ ഷിബു,കെ കെ സന്തോഷ്,ഡോ ടി വി സുരേഷ് കുമാര്‍ ,കാട്ടൂര്‍ മോഹന്‍,സുര ബാല,ശശിധരന്‍,ലൈല ചന്ദ്രന്‍,ലതിക സജീവ്,ശശി അക്കരപ്പാടം,ഉല്ലല മധു എന്നിവര്‍ പ്രസംഗിച്ചു.

Tuesday, March 29, 2016

കെപിഎംഎസ് 45-മത് സംസ്ഥാന സമ്മേളനം

പ്രിയ സുഹൃത്തേ,
കേരള പുലയര്‍  മഹാസഭ   45-മത് സംസ്ഥാന   സമ്മേളനം  ഏപ്രില്‍   2,3  തീയതികളില്‍  കേരളത്തിലെ  ഹൈടെക് നഗരമായ എറണാകുളത്ത് ചേരുകയാണ്.മാധ്യമ കൂട്ടായ്മ സംവരണ  സെമിനാര്‍ ,ചരിത്ര   കയ്യൊപ്പു ചാര്‍ത്തിയ വിപ്ലവ ഭൂമികളില്‍  നിന്നുമുള്ള 3 ജാഥകള്‍ എന്നിവ രണ്ടുനാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമാവുകയാണ്.വൈക്കം സത്യാഗ്രഹഭൂമിയില്‍  നിന്നും  പാതകജാഥയും  പാലിയും  സമരഭൂമിയില്‍  നിന്നും  ദീപശീഖ ജാഥയും  ഇരിങ്ങാലക്കുട കുട്ടന്‍കുള വിപ്ലവഭൂമിയില്‍  നിന്ന്  കൊടിമരജാഥയും സമ്മേളനത്തില്‍ അണിചേരുകയാണ്.  ഈ  മൂന്ന് ജാഥകള്‍  എറണാകുളത്ത് സംഗമിക്കുമ്പോള്‍  മഹാസഭയുടെ 45-)o മത് സംസ്ഥാന സമ്മേളനത്തിന്‍റെ  തിരി തെളിയുകയായി.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം  ക്ഷേത്രത്തിന്‍റെ  ഭാഗമായ 'കുട്ടന്‍കുളം' പൊതുകുളങ്ങളും പൊതുവഴികളും പൊതു ഇടങ്ങളും നിക്ഷേധിക്കപ്പെട്ട  ഒരു ജനതയുടെ സ്വാതന്ത്ര അഭിവാഞ്ജയുടെ വിപ്ലവമായിരുന്നു ഇരിങ്ങാലക്കുട കുട്ടന്‍കുളം മണ്ണില്‍  സൃഷ്ടിക്കപ്പെട്ടത്,തമസ്കരിക്കപ്പെട്ട  ഈ  ചരിത്രത്തെ   നാളെകളുടെ പോരാട്ടങ്ങള്‍ക്ക്  ഊര്‍ജമാക്കുവാനും  സാമൂഹിക രംഗത്ത് ഈ  വിപ്ലവത്തെ പ്രതിഷ്ഠിക്കുവാനുമാണ് കെപിഎംഎസ്  പരിശ്രമിക്കുന്നത്.

ജീര്‍ണ്ണിച്ച ഒരു സംസ്കാരത്തെ പുനരാനയിക്കാനും ഭരണഘടന പരിരക്ഷയായ സംവരണത്തെ ഇല്ലയ്മ ചെയ്യുവാനുള്ള  ശ്രമങ്ങള്‍  ഊര്‍ജ്ജിതമാകുമ്പോള്‍  മതേതരത്വ,ജനാധിപത്യ സാമുദായിക ശക്തികളുടെ കൂട്ടായ്മ അനിവാര്യമായിരിക്കുന്നു.
കെപിഎംഎസ്  ന്‍റെ  45-)o  മത് സംസ്ഥാന  സമ്മേളനം  ഈ  മതേതരത്വ  ജനാധിപത്യ സാമുദായിക  കൂട്ടായ്മയുടെ  വേദിയാവുകയാണ് ഇതിനു  മുന്നോടിയായി. മഹാസഭയുടെ  സംസ്ഥാന വൈസ് പ്രസിഡന്‍റ്  ശ്രീ ബാബു കുന്നശ്ശേരി നയിക്കുന്ന കൊടിമര ജാഥയാണ് മാര്‍ച്ച് 31-)o തീയതി  വൈകീട്ട്   3.30ന് കുട്ടന്‍കുളത്തിന്‍റെ വിപ്ലവമണ്ണില്‍നിന്നും ആരംഭിക്കുകയാണ്.ജാഥയുടെ  ഭാഗമായി ആയിരങ്ങള്‍  പങ്കെടുക്കുന്ന വിപ്ലവസ്മരണകളുണര്‍ത്തുന്ന ഘോഷയാത്രയും.രാഷ്ടീയ,സാമുദായിക,സംസ്കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുകയാണ്.പ്രൗഢഗംഭീരമായ ഘോഷയാത്രയുടെയും  സംസ്കാരിക സമ്മേളനത്തിന്‍റെയും  വിജയത്തിന് മതേതരത്വ ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍  മനസില്‍  സൂക്ഷിക്കുന്ന നല്ലവരായ ഓരോരുത്തരുടെയുംസാന്നിദ്ധ്യ സഹായ  സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു‍.






Monday, March 28, 2016

‪ കെപിഎംഎസ് 45-)o സംസ്ഥാന സമ്മേളനം വിളംബര ജാഥ വിവിധ യൂണിയന്‍ നല്കിയ സ്വീകരണത്തില്‍ നിന്നും









കെപിഎംഎസ് സംസ്ഥാന സമ്മേളനം ഏപ്രില്‍ ഒന്നു മുതല്‍



കെച്ചി•കെപിഎംഎസ് സംസ്ഥാന സമ്മേളനം ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ എറണാകുളം ടൗണ്‍ ഹാളില്‍ നടത്തും.കൊടിമര പാതക,ദീപശിഖാ ജാഥകള്‍ ഒന്നിനു വൈകിട്ടു നാലിനു സമ്മേളന നഗരിയിലെത്തും.
4.30 വര്‍ക്കിങ് പ്രസിഡന്‍റ് പി ജനാര്‍ദനന്‍ പാതക ഉയര്‍ത്തും അഞ്ചിനു സംസ്കാരിക സമ്മേളനം പ്രഫ എ കെ സാനു ഉദ്ഘാടനം ചെയ്യും.മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കും.
പ്രതിനിധി സമ്മേളനം രണ്ടിനു രാവിലെ 10നു രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും പ്രസിഡന്‍റ് പി കെ രാജന്‍ അധ്യക്ഷത വഹിക്കും വൈകിട്ടു നാലിനു മറൈന്‍ ഡ്രൈവില്‍ സെമിനാര്‍ ' സംവരണ പ്രതീക്ഷയും പ്രതിസന്ധികളും' യുജിസി മുന്‍ ചെയര്‍മാന്‍ ഡോ. സുഖാദെയോ തൊറാട്ട് ഉദ്ഘാടനം ചെയ്യും,മൂന്നിനു രാവിലെ 11നു ടൗണ്‍ ഹാളില്‍ സെമിനാര്‍ 'മാധ്യമലോകം മാറുന്ന കാഴ്ചപ്പാടുകള്‍ ' മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്രഭാന്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും
സംഘടനാ സമ്മേളത്തില്‍ പി കെ രാജന്‍ അധ്യക്ഷത വഹിക്കും.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സമ്മേളനത്തിനു ശേഷം പ്രഖ്യാപിക്കുമെന്നു പുന്നല ശ്രീകുമാര്‍ പറഞ്ഞു.