കൊച്ചി•കെപിഎംഎസ് സംസ്ഥാന സമ്മേളനം തുടങ്ങി.മുന്നോടിയായി കൂടംകുളം സമരഭൂമിയില്‍ നിന്നും പാതക ജാഥയും പാലിയത്തുനിന്നും ദീപശിഖാ പ്രയാണവും സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ സംഗമിച്ചു.വര്‍ക്കിങ് പ്രസിഡന്റ് പി.ജനാര്ദനന് പാതക ഉയര്‍ത്തി.
നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണു സമൂഹം കടന്നുപോകുന്നതെന്നു സംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രഫ. എം കെ സാനു പറഞു.അധഃസ്ഥിത വിഭാഗക്കാരുടെ ജീവിതം പ്രതിസന്ധികളിലൂടെയാണു നീങ്ങുന്നത്.അസഹിഷ്ണുതയ്ക്കു പകരം സമഭാവനയാണു പ്രാവര്‍ത്തികമാകേണ്ടത്.കെപിഎംഎസ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഈ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി കെ രാജന് അധ്യക്ഷനായി.ഇന്നു 10നു പ്രതിനിധി സമ്മേളനം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.നാലിനു മറൈന്‍ ഡ്രൈവില്‍ സംവരണ സെമിനാര്‍ യുജിസി മുന്‍ ചെയര്മാന് ഡോ.സുഖാദേയോ തൊറാട്ട് ഉദ്ഘാടനം ചെയ്യും വിവിധ ജില്ലകളില്‍ നിന്നും 940 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്
No comments:
Post a Comment