രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വികസനം നടപ്പാക്കുമ്പോള്‍ പട്ടികജാതിക്കാര്‍ക്ക് കാഴ്ചക്കാരാനേ കഴിയുന്നുള്ളൂവെന്ന് കെപിഎംഎസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍
കോര്‍പ്പറേറ്റുകളുടെ പദ്ധതികള്‍ക്ക് സര്‍ക്കാരുകളുടെ ആസ്തിയാണ് ഉപയോഗിക്കുന്നത് പക്ഷേ ഇവിടെ നമ്മുക്ക് ഒന്നും നേടാനാവത്ത സ്ഥിതിയാണ്. കാരണം അവരുടെ മാനദഢങ്ങളില്‍ പട്ടികജാതി ഉള്‍പ്പെടുന്നില്ല.മുമ്പുണ്ടായിരുന്നതിനേക്കാള്‍ സാമൂഹിക അന്തരം കൂട്ടുകയാണിത് അദ്ദേഹം പറഞു, തൃശ്ശൂരില്‍ കെപിഎംഎസ് 46-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി പ്രശ്നം പട്ടികജാതിക്കാരുടെ പൊതുവിഷയമാണ്. എന്നാല്‍ ഇതിനെ പാര്‍പ്പിടപ്രശ്നം മാത്രമാക്കി ചുരുക്കരുത് സാര്‍ക്കാറിന്‍റെ ലൈഫ് മിഷനിലൂടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കാമെന്നാണ് മുഖ്യമന്ത്രി പറയുന്നത് ഫ്ളാറ്റുകളിലേക്ക് ജീവിതം മാറുമ്പോള്‍ ആരോഗ്യം,വിദ്യാഭ്യാസം,വിനോദം,തുടങ്ങിയവയ്ക്ക് മെച്ചപ്പെട്ട സൗകര്യമുള്ള ടൗണ്‍ഷിപ്പുകളാണ് ആവശ്യം.നവകേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനു മുന്നില്‍ 1957ലെ പ്രശ്നങ്ങള്‍ 2017 ലും ഉണ്ടന്ന് ശ്രീകുമാര്‍ പറഞ്ഞു
മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ സംവരണത്തെ എതിര്‍ക്കുന്നവരുടെ കൈയ്യിലെ ആയുധം സ്വകാര്യവത്ക്കരണം ,പൊതുമേഖലയില്‍ മാത്രമായ സംവരണം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു
തൊഴില്‍ദാനത്തിനോ ദാരിദ്രാലഘുകരണത്തിനോ മാത്രമുള്ള പദ്ധതിയല്ല സംവരണം.
സാമൂഹികനീതിയും തുല്യതയും ഉറപ്പിക്കാനാണിത്.ചൊവ്വാഴ്ച സംഘടനയുടെ നയങ്ങളില്‍ തീരുമാനമാകുമെന്നും ശ്രീകുമാര്‍ പറഞു
പ്രസിഡന്‍റ് പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായി,ജനറല്‍ സെക്രട്ടറി പി കെ രാജന്‍,വര്‍ക്കിങ് പ്രസിഡന്‍റെ ടി എ വേണു,ഖജാന്‍ജി എല്‍ രമേശന്‍,അയ്യന്‍കാളി കള്‍ച്ചറല്‍ സെക്രട്ടറി വി ശ്രീധരന്‍,മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുജാ സതീഷ്,അ്കമാസ് പ്രിന്‍സിപ്പാള്‍ മൃദുല നായര്‍,ശാന്താ ഗോപാലന്‍,സാബു കാരിശ്ശേരി,ദേവരാജ് പറശ്ശാല തുടങ്ങിയവര്‍ പ്രസംഗിച്ചു