ഇരുമുന്നണികളേടു സമദൂരവും ബിജെപിയോട് അകലവും പാലിച്ച് കെപിഎംഎസ് തൃശ്ശൂരില്‍ ശനിയാഴ്ച തുടങ്ങുന്ന പുന്നല ശ്രീകുമാർ വിഭാഗത്തിന്‍റെ നാലുനാളത്തെ സംസ്ഥാന സമ്മേളനം സംഘടനയുടെ രാഷ്ടീയ നിലപാട് വൃക്തമാക്കുമെന്നാണ് സൂചന. യു.ഡി.എഫ് പക്ഷമെന്നതു മാറ്റാനും ഇടതുമുന്നണിയാടുള്ള അകര്‍ച്ച കുറയ്‌ക്കനുമാണ് സമദൂര നിലപാട് എന്നാല്‍ സംഘടനയിലെ എതിര്‍ വിഭാഗത്തിനു നേത്യത്വം നല്‍ക്കുന്ന ടി വി ബാബു ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ആയതിനാല്‍ ബിജെപിയോട് അകലം പാലിക്കാനാണ് തീരുമാനം.
ഉദ്ഘാടനം ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സമാപനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടിയുമാണ് പ്രധാനമായും പങ്കെടുക്കുന്നത് നാലു ദിവസങ്ങളിലായി ഇരുമുന്നണിയിലുംപെട്ട ജനപ്രതിനിധികളും നോതാക്കളുമായി ഒരു ഡസ്നോളം പേര്‍ പങ്കെുക്കുന്നുണ്ട് എന്നാല്‍ ബിജെപി നേതാക്കളെ വിളിച്ചിട്ടില്ല.രൂപിവത്കരിച്ച കാലം മുതല്‍ നാലു ദശാബ്ദത്തോളം പ്രകടമായ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സംഘടനയാണ് കെപിഎംഎസ് ദീര്‍ഘകാലം പ്രസിഡന്‍ററും സെക്രട്ടറിമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെയും പി കെ രാഘവന്‍റെയും പാര്‍ട്ടിബന്ധത്തിലൂടെ കെപിഎംഎസിലും സിപിഎെ നിലാപാടിന് പ്രമുഖ്യം ഉണ്ടായിരുന്നു ,പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായതോടെയാണ് പ്രവര്‍ത്തന ശൈലിയിലും നയസമീപനങ്ങളിലും മാറ്റം വന്നത്.
ദളിത് വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് അനുസൃതമായ നിലപാടെന്ന നിലയിലേക്ക് തീരുമാനങ്ങള്‍ മാറ്റി.
2007 ല്‍ എറണാകുളത്തു സംഘടിപ്പിച്ച വിശാലസമ്മേളനത്തില്‍ യു.പി.എ അധ്യക്ഷ സോണിയാഗന്ധിയെ പങ്കെടുപ്പിച്ചു. 2009 ലെ പാര്‍ലമെന്‍റ് തിരെഞടുപ്പില്‍ ആദ്യമായി ഇടതുപക്ഷ വിരുദ്ധനിലപാട് സംഘടന സ്വീകരിച്ചു.
2010ല്‍ സംഘടന പിളര്‍ന്നപ്പോള്‍ ടി വി ബാബു വിഭാഗത്തെ ഇടതുപക്ഷം സഹായിക്കുന്നുവെന്ന ആക്ഷേപവും പുന്നലവിഭാഗം ഉയര്‍ത്തിയിരുന്നു. ഇതോടെ പുന്നല വിഭാഗം പൂര്‍ണ്ണമായും യു.ഡി.എഫ് പക്ഷത്താകുകയായിരുന്നു
കഴിഞ യു.ഡി.എഫ് സര്‍ക്കാര്‍ പത്തനാപുരത്ത് ആര്‍ട്ടസ് ആന്‍റ് സയന്‍സ് കോളേജ് കെപിഎംഎസിന് അനുവദിച്ചു. കോളേജിനായി ആറേക്കറും നല്‍കി,നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടനയുടെ ആവശ്യം അംഗീകരിച്ച് കോണ്‍ഗ്രസിന്‍റെ ജില്ലാ ഭാരവാഹികള്‍ കൂടിയായിരുന്ന കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാലക്കും സെക്രട്ടറിയേറ്റ് എ സനീഷ് കുമാറിനും സീറ്റ് നല്‍കിയത്,എന്നാല്‍ കോണ്‍ഗ്രസിനോടുള്ള അടുപ്പത്തിന്‍റെ പേരില്‍ ഇടതുമുന്നണി സര്‍ക്കാറിനെതിരായ സമീപനം വേണ്ടെന നിലപാടിലേക്കാണ് ഇപ്പോഴെത്തിയിരിക്കുന്നത്.