Search This Blog

Saturday, November 18, 2017

സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം • പുന്നല ശ്രീകുമാര്‍


കോട്ടയം :ഭരണഘടന ഉറപ്പുനല്‍കുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയണം എന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ദേവസ്വം ബോര്‍‍ഡ്.  റിക്രൂട്ട്മെന്‍റ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവരണ മാനദണ്ഡത്തില്‍ പിന്നോക്ക - പട്ടിക വിഭാഗങ്ങള്‍ക്ക് നേരിയ വര്‍ദ്ധനവു വരുത്തിയെങ്കിലും , സംവരണത്തിന്‍റെ അന്തസത്തയും അടിത്തറയും ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സാന്പത്തിക സംവരണ നിലപാട് ദുരൂഹവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്.

മുന്നോക്ക വിഭാഗങ്ങള്‍ കൈയ്യാളുന്ന ദേവസ്വം മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ അഹിന്ദുക്കള്‍ക്കു 18 ശതമാനം സംവരണം പ്രാതിനിത്യമില്ലാത്ത പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കി മാതൃക കാട്ടേണ്ടുന്ന ഘട്ടത്തിലാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണ അടിസ്ഥാനത്തില്‍ വീണ്ടും അവസരങ്ങള്‍ നല്‍കി അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഒരു ജനവിഭാഗത്തെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത് അവരുടെ സാന്പത്തികമായ പിന്നോക്കാവസ്ഥ കൊണ്ടായിരുന്നില്ല. അയിത്തത്തിന്‍രെ ദുരന്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ജാതി വിഭാഗങ്ങള്‍ക്ക് അവസര സമത്വ വും രാഷ്ട്രീയ തുല്യതയും ഉറപ്പുവരുത്തുന്ന പരിരക്ഷയും പരിഹാരവുമാണ് സംവരണം. അത് ഇല്ലാതാക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുവാന്‍ സംഘടന തയ്യാറാകും.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ളതുമായ സാമ്പത്തിക സംവരണ നിലപാട് ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമോണോ എന്നത് വ്യക്തമാക്കണം. രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടി പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാ പരിരക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ _പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്), അഡ്വ.എ.സനീഷ് കുമാര്‍(വൈസ്.പ്രസിഡന്‍റ്, കെ.പി.എം.എസ്.), അജിത് കല്ലറ (ജില്ലാ പ്രസിഡന്‍റ്, കെ.പി.എം.എസ്)







Friday, November 17, 2017

സംവരണം ഒരു കരാറാണ്; ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ അത് ലംഘിച്ചിരിക്കുന്നു • കെ. എം സലിംകുമാർ


ഇന്ത്യയിലെ സാമ്പത്തിക സംവരണവാദത്തിന്റെ ചരിത്രമെന്താണ്?
ഇന്ദിരാഗാന്ധിയുടെ കാലത്തൊക്കെ ജാതി സംവരണം വേണോ എന്ന സംശയം ഉണ്ടായിരുന്നു എന്നാൽ വി പി സിങ് അധികാരത്തിലിരിക്കുമ്പോഴാണ് 1989ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. ജാതി അതിന്റെ മാനദണ്ഡമായി എടുക്കാണം എന്ന നിർദ്ദേശമാണ് മുന്നോട്ടു വെച്ചത്. അതിനു മുമ്പും സാമ്പത്തിക സംവരണം എന്ന ആശയം നിലവിലുണ്ടായിരുന്നെങ്കിലും അപ്പോൾ മുതലാണ് ജാതിയുടെ അടിസ്ഥാനത്തിൽ പിന്നാക്കക്കാർക്ക് സംവരണം നൽകണമെന്ന ആശയം ഉയർന്നു വരുന്നത്.

പിന്നീട് എല്ലാവരും ഒരുമിച്ച് ഇതിനെ എതിർക്കാൻ തുടങ്ങി, സാമ്പത്തിക സംവരണം 10% നടപ്പാക്കുമെന്ന് വിപി സിങ്ങിന് തന്നെ പറയേണ്ടി വന്നു. അന്ന് മുഖ്യ പ്രതിപക്ഷമായിരുന്ന ബിജെപി, ഇടതുപക്ഷം (അന്ന് ഇടതുപക്ഷത്തിന്റെ നേതൃസ്ഥാനത്ത് ഇഎംഎസ് ആയിരുന്നു) തുടങ്ങിയവരെല്ലാം ഒരേ നിലപാടായിരുന്നു എടുത്തിരുന്നത്. നരസിംഹ റാവുവിനും എൽകെ അദ്വാനിക്കും ഇഎംസിനും സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന നിലപാടായിരുന്നു. അതിനു ഭരണഘടന ഭേദഗതി ചെയ്യണമെന്നൊരു വാദമുയർന്നു. പിന്നീട് ക്രീമിലെയർ വരുമ്പോഴേയ്ക്കും സാമ്പത്തിക സംവരണം തങ്ങളുടെ നയമായി നരസിംഹ റാവു കോടതിയിൽ പറയുകയുണ്ടായി. എന്നാൽ കോടതി അതംഗീകരിച്ചില്ല. അത് ഭരണഘടനാപരമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞൂ. പകരം ക്രീമിലെയർ നടപ്പാക്കി. അപ്പോൾ പിന്നീട് ഉയർന്നു വന്നൊരു പ്രധാന വാദഗതി ഭരണ ഘടന ഭേദഗതി ചെയ്യുക എന്നതായിരുന്നു. അതിനു സർക്കാർ തയ്യാറായിരുന്നില്ല. അതുപോലെ സുപ്രീം കോടതി സാമ്പത്തിക സംവരണത്തെ നിരാകരിക്കുകയും ചെയ്തു. അതിനു ശേഷം ഇത് അവരുടെ ഇടയിൽ ഇതൊരു തർക്കവിഷയമായി നിലനിൽക്കുകയാണ്. പിന്നീട് കോടതിയുടെ ഭാഗത്തുനിന്ന് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ട് ഭാഗികമായ പരാമർശങ്ങളും വരികയുണ്ടായി. ജാതി മാത്രമല്ല സംവരണത്തിന് മാനദണ്ഡമാക്കേണ്ടത്, പല മാനദണ്ഡങ്ങൾ ഉണ്ട് എന്ന നിരീക്ഷണമായിരുന്നു സുപ്രീം കോടതി മുന്നോട്ടു വച്ചിരുന്നത്.


പിണറായി സർക്കാർ ഇപ്പോൾ അത് കേരളത്തിൽ നടപ്പാക്കിയിരിക്കുകയാണ്...

2004- 2006 കാലഘട്ടത്തിൽ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാർ ഒരു സമവായം മുന്നോട്ടു വെക്കുകയും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 10% സംവരണം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് കേരളത്തിലുണ്ടായ ഒരനുഭവം. ഇപ്പോൾ പിണറായി വിജയൻ സർക്കാർ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ പട്ടികജാതി- വർഗ വിഭാഗങ്ങൾ അടക്കം സംവരണം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ സംവരണം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ആ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങളിൽ പെട്ട 10% ആളുകൾക്കും സംവരണം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ നമ്മളറിയേണ്ട ഒരു കാര്യം കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡ് സംവരണം കൊണ്ട് വരാനുള്ള ബില്ല് കൊണ്ട് വന്നെങ്കിലും അത് നടപ്പായിരുന്നില്ല.

എൻഎസ്എസ് അടക്കമുള്ള സംഘടനകളും യുഡിഎഫിലെ പലരും എതിരായിരുന്നു. ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നത് ഹിന്ദുക്കൾക്കെതിരാണെന്നു പറഞ്ഞു കൊണ്ട് ഹിന്ദു ഐക്യവേദിയും ആർഎസ്എസ്, കെപിഎംഎസ് ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് തിരുവനന്തപുരത്ത് മാർച്ച് സംഘടിപ്പിക്കുകയും ഗവർണറെ കണ്ടു നിവേദനം നൽകുകയും ചെയ്തു. അങ്ങനെയൊരു നടപടിയിൽ നിന്നാണ് അച്യുതാനന്ദൻ സർക്കാർ അതിൽനിന്നു പിന്മാറുന്നത്. അതേ നിലപാടിൽ മുന്നോട്ടു പോയിരുന്ന പിണറായി വിജയൻ പിന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകാൻ തീരുമാനിക്കുക മാത്രമല്ല മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു കോംപ്രമൈസ് ആണ്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഈ നടപടി ശക്തമായി സംവരണ വിഭാഗങ്ങൾ എതിർക്കേണ്ടതാണ്. സംവരണം എന്നത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക്‌ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശവും അധികാരമുമൊക്കെയാണ്, അതൊരു കരാറാണ്. അത് ഇടതു പക്ഷത്തിന്റെ നേതൃത്വത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് കേരളത്തിന് അപമാനമാണ്. ഇടതുപക്ഷ ബോധമുള്ളവർ ഈ അപമാനത്തിൽനിന്നു കേരളത്തെ രക്ഷിക്കാൻ തയ്യാറാവേണ്ടതാണ് സാമ്പത്തിക സംവരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയരേണ്ടതാണ്.

("ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് കേരളത്തിൽ ഇടതു പക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ ഇത്തരമൊരു നടപടി നടക്കുന്നത്."- ദളിത് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ എം സലിം കുമാറുമായി നാരദ ന്യൂസ് അഭിമുഖം )

പരമ്പരാഗത ആചാരം നിലനിര്‍ത്തണം -പുന്നല ശ്രീകുമാര്‍


തെള്ളിയൂര്‍ക്കാവ് • തെള്ളിയൂര്‍ക്കാവ്  വൃശ്ചികവാണിഭത്തിന്   ഭഗവതി ക്ഷേത്രവുമായി  ബന്ധപ്പെട്ട  പരമ്പാരഗത  ആചാരം എല്ലാവിധ തനിമയോടും  നിലനിര്‍ത്തണമെന്ന്  കേരള  പുലയര്‍  മഹാസഭ  സംസ്ഥാന  ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍  

ഭഗവതിക്ഷേത്ര ഗജമണ്ഡപത്തില്‍  കരുത്തോല  പന്തലില്‍   പാരമ്പര്യ  അവകാശികള്‍ ധാന്യം സമര്‍പ്പിച്ചും കോഴിയെ പറപ്പിച്ചുമാണു ചടങ്ങ്  ആരംഭിച്ചത്
ധാന്യസമര്‍പ്പണം ഭദ്രദീപം തെളിയിക്കലും  കേരള പുലയര്‍ മഹാസഭ  സംസ്ഥാന
ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍  നിര്‍വഹിച്ചു
ക്ഷേത്രപദേശക  സമിതി  പ്രസിഡന്‍റ്  ജി  അനില്‍ കുമാര്‍   അധ്യക്ഷത വഹിച്ചു, തിരുവല്ല  ദേവസ്വം അസിസ്റ്റന്‍് കമ്മീഷണര്‍  എസ്  ആര്‍ സിജില്‍,സബ്  ഗ്രൂപ്പ് ഓഫിസര്‍ എം ആര്‍ മുരളിധരവാര്യര്‍,എം ജി സുകുമാരന്‍,പി  കെ  കൃഷ്ണന്‍കുട്ടി  നായര്‍,മനോജ് കുമാരസ്വാമി,പി എ അനില്‍ കുമാര്‍,ആദര്‍ശ് എ കുറുപ്പ് എന്നിവര്‍  പ്രസംഗിച്ചു


























Thursday, November 16, 2017

എറണാകുളം ജില്ല ലയന സമ്മേളനം

 മിത്രങ്ങളെ,
കേരളത്തിന്‍റെ പൊതുമണ്ഡലങ്ങളില്‍  സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍  ഉൗര്‍ജ്ജസ്വലതയോടെ മുന്നേറിയ  സംഘടനകളില്‍  ഒന്നായി കെപിഎംഎസ്, സാമൂഹിക പരിവര്‍ത്തന പ്രകിയയ്ക്കുവേണ്ടി ദീര്‍ഘ സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും  നേത്യത്വം നല്‍കിയിട്ടുള്ള  പ്രസ്ഥാനം  സമീപകാലത്ത്  
ചില  പ്രതിസന്ധികളെ  അഭിമുഖീകരിക്കേണ്ടി വന്നു ,പ്രസ്ഥാനത്തെ  പ്രതിരോധിക്കാനുള്ള  ഗൂഢാലോചനകളുടെ  ഭാഗമായിരുന്നു അത്. ഇതിന്  നേത്യത്വം  നല്‍കിയവരുടെ  ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള  ത്വരയും പാര്‍ലമെന്‍ററി വ്യാമോഹവുമെല്ലാം  ജീര്‍ണ്ണതകളുടെ കൂടാരത്തിലേക്കാണ് 
 ഒരു  കൂട്ടം   ആളുകളെ കൊണ്ടു  ചെന്നെത്തിയത്  ഇത്തരം  വിരോധാഭാസങ്ങളെ വാഴ്ത്തുന്നതുകൊണ്ട് ഉണ്ടാകാവുന്ന അപകട  സാദ്ധ്യതകളെ സംബന്ധിച്ചുള്ള വൃക്തമായ അവബോധത്തിന്‍റെ അടിസ്ഥാനത്തില്‍ തെറ്റിധരിക്കപ്പെട്ട് നിരാശരായി നിന്ന സഭ സഹോദരങ്ങള്‍ ഇന്ന് മാതൃപ്രസ്ഥാനത്തിലേക്ക് നിരാശരായി നിന്ന സഭാ സഹോദരങ്ങള്‍ ഇന്ന്  മാതൃപ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തുകയാണ്

സംഘടനയുമായി ബന്ധപ്പെട്ട്  വഞ്ചിയൂര്‍ മുന്‍സിഫ്  കോടതിയില്‍  
 നടന്നുവന്ന വ്യവഹാരത്തിന്‍റെ അന്തിമവിധിയും,തൃശ്ശൂരില്‍  സംഘടിപ്പിച്ച 46-ാം സംസ്ഥാന  സമ്മേ
ളത്തിന്‍റെ ചരിത്രവിജയവും, സമൂഹത്തിന്‍റെ സ്വീകാര്യതയും, സര്‍ക്കാറിന്‍റെ പിന്‍ന്തുണയുമെല്ലാം  ഈ നീക്കത്തിന് കരുത്തുപകര്‍ന്നിട്ടുണ്ട്

സാധാരണക്കാരുടെ ജീവിതത്തില്‍  ഇടപെടാനാവശ്യമായ ചെറുതും  വലുതുമായ   സംഘടനകളുടെ എെക്യവും  യോജിപ്പും  ഈ  നൂറ്റാണ്ട്  കേരളത്തിലെ  പട്ടിക വിഭാഗങ്ങളുടെ  ഏറ്റവും വലിയ സംഘടിത  പ്രസ്ഥാനത്തിന് മുമ്പില്‍ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളാണ്

സാമൂഹ്യ  മുന്നേറ്റ  പ്രക്രിയയില്‍  വിജയഗാഥകള്‍  തീര്‍ത്ത   ഈ  നവോത്ഥാന പൈതൃക പ്രസ്ഥാനം,   ലയന  സമ്മേളനങ്ങളിലൂടെ തിരിച്ചെത്തുന്ന  സഭപ്രവര്‍ത്തകരെയും,വേറിട്ടുനിന്ന് പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര സംഘടനകളെയും പ്രവര്‍ത്തകരെയും  അംഗത്വം നല്‍കി പുതിയ ചരിത്രമെഴുതുകയാണ് ദേശരാഷ്ട്രത്തിന്‍റെ ജീര്‍ണ്ണത പേറുന്ന മാറ്റങ്ങളില്‍ ജാഗ്രത പുലര്‍ത്താനും, അടിച്ചേല്‍പ്പിക്കാന്‍  ശ്രമിക്കുന്ന ആധുനിക  അടിമത്വത്തിന്‍റെ അവസ്ഥകളെ തകര്‍ത്തെറിയാനും  പട്ടിക വിഭാഗങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അയ്യന്‍കാളി പോരാട്ടങ്ങളുടെ   ആവേശസ്മരണകളില്‍ നമ്മൂക്ക് ഒന്നിച്ച്   അണിനിരക്കാം







കെപിവൈഎം പ്രതിഷേധ മാര്‍ച്ച് നടത്തി


തിരുവനന്തപുരം•  കേരള പുലയര്‍ യൂത്ത്മൂവ്മെന്‍റ്  സംസ്ഥാന  കമ്മിറ്റി മന്ത്രി  മാത്യു ടി തോമസിന്‍റെ  വസതിയിലേക്ക്  മാര്‍ച്ച്  നടത്തി,കെപിഎംഎസ് സംസ്ഥാന  പ്രസിഡന്‍റ്   വി  ശ്രീധരന്‍  ഉദ്ഘാടനം ചെയ്യതു, സംഘടനയ്ക്കുള്ളിലെ  വിമത പ്രവര്‍ത്തനങ്ങള്‍ക്ക്   മന്ത്രി  കൂട്ടുനില്‍ക്കുന്നുവെന്ന്   ആരേപിച്ചായിരുന്നു  മാര്‍ച്ച്, മാനവീയം  വീഥിയില്‍  നിന്ന്  ആരംഭിച്ചത്,കെപിവൈഎം സംസ്ഥാന  പ്രസിഡന്‍റ്   അനില്‍ ബഞ്ചമന്‍പാറ   അധ്യക്ഷനായി,ജനറല്‍  സെക്രട്ടറി  സുഭാഷ് എസ് കല്ലട,അനില്‍  കാരിക്കോട്,മണികണഠന്‍,അനൂപ്,ബിജു,അരുണ്‍ ഗോപി  തുടങ്ങിയവര്‍  നേത്യത്വം  നല്‍കി










Wednesday, November 15, 2017

നിയമ വ്യവസ്ഥ മാനിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ -പുന്നല ശ്രീകുമാര്‍

പത്തനംതിട്ട • നിയമ വ്യവസ്ഥ മാനിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിൽ ചവറ്റുകുട്ടയിലാണെന്ന് കെ പി എം എസ്സ്  ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസിന്റെ തിരുവല്ല ഓഫീസിലേക്ക് കെ പി എം എസ്സ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടതി വിധിയെ മറികടന്നു കെ പി എം എസ്സ്  വിമതപക്ഷം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കരുതെന്ന് രേഖാമൂലം അറിയിച്ചിട്ടും , മന്ത്രി അത് അവഗണിച്ചു പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ നടത്തുന്ന നിയമലംഘനങ്ങൾ സമൂഹം ഗൗരവമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.രാവിലെ 11 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നിന്നും 5000 ലധികം വരുന്ന പ്രവർത്തകർ നഗരം ചുറ്റി നടത്തിയ പ്രതിഷേധപ്രകടനം  കോടതിയുടെ മുൻവശത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് രാജൻ തോട്ടപ്പുഴശേരി അധ്യക്ഷത വഹിക്കുകയും , ജില്ലാ സെക്രട്ടറി അജയ് കുമാർ മക്കപ്പുഴ സ്വാഗതം പറഞ്ഞു.സെക്രട്ടറിയേററ് അംഗം ടി. എസ്സ് .രജി കുമാർ , സുജ സതീഷ് , അനിൽ ബഞ്ചമിൻപാറ , റ്റി. കെ.ഭാസ്കരൻ  , എം.സി.രാജപ്പൻ , അനിൽ അമിക്കുളം  തുടങ്ങിയവർ പ്രകടനത്തിനെ നേതൃത്വം നല്കി.