മിത്രങ്ങളെ,
കേരളത്തിന്‍റെ പൊതുമണ്ഡലങ്ങളില്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഉൗര്‍ജ്ജസ്വലതയോടെ മുന്നേറിയ സംഘടനകളില്‍ ഒന്നായി കെപിഎംഎസ്, സാമൂഹിക പരിവര്‍ത്തന പ്രകിയയ്ക്കുവേണ്ടി ദീര്‍ഘ സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നേത്യത്വം നല്‍കിയിട്ടുള്ള പ്രസ്ഥാനം സമീപകാലത്ത്
ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു ,പ്രസ്ഥാനത്തെ പ്രതിരോധിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമായിരുന്നു അത്. ഇതിന് നേത്യത്വം നല്‍കിയവരുടെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ത്വരയും പാര്‍ലമെന്‍ററി വ്യാമോഹവുമെല്ലാം ജീര്‍ണ്ണതകളുടെ കൂടാരത്തിലേക്കാണ്
ഒരു കൂട്ടം ആളുകളെ കൊണ്ടു ചെന്നെത്തിയത് ഇത്തരം വിരോധാഭാസങ്ങളെ വാഴ്ത്തുന്നതുകൊണ്ട് ഉണ്ടാകാവുന്ന അപകട സാദ്ധ്യതകളെ സംബന്ധിച്ചുള്ള വൃക്തമായ അവബോധത്തിന്‍റെ അടിസ്ഥാനത്തില്‍ തെറ്റിധരിക്കപ്പെട്ട് നിരാശരായി നിന്ന സഭ സഹോദരങ്ങള്‍ ഇന്ന് മാതൃപ്രസ്ഥാനത്തിലേക്ക് നിരാശരായി നിന്ന സഭാ സഹോദരങ്ങള്‍ ഇന്ന് മാതൃപ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തുകയാണ്
സംഘടനയുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ മുന്‍സിഫ് കോടതിയില്‍
നടന്നുവന്ന വ്യവഹാരത്തിന്‍റെ അന്തിമവിധിയും,തൃശ്ശൂരില്‍ സംഘടിപ്പിച്ച 46-ാം സംസ്ഥാന സമ്മേ
ളത്തിന്‍റെ ചരിത്രവിജയവും, സമൂഹത്തിന്‍റെ സ്വീകാര്യതയും, സര്‍ക്കാറിന്‍റെ പിന്‍ന്തുണയുമെല്ലാം ഈ നീക്കത്തിന് കരുത്തുപകര്‍ന്നിട്ടുണ്ട്
സാധാരണക്കാരുടെ ജീവിതത്തില്‍ ഇടപെടാനാവശ്യമായ ചെറുതും വലുതുമായ സംഘടനകളുടെ എെക്യവും യോജിപ്പും ഈ നൂറ്റാണ്ട് കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനത്തിന് മുമ്പില്‍ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളാണ്
സാമൂഹ്യ മുന്നേറ്റ പ്രക്രിയയില്‍ വിജയഗാഥകള്‍ തീര്‍ത്ത ഈ നവോത്ഥാന പൈതൃക പ്രസ്ഥാനം, ലയന സമ്മേളനങ്ങളിലൂടെ തിരിച്ചെത്തുന്ന സഭപ്രവര്‍ത്തകരെയും,വേറിട്ടുനിന്ന് പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര സംഘടനകളെയും പ്രവര്‍ത്തകരെയും അംഗത്വം നല്‍കി പുതിയ ചരിത്രമെഴുതുകയാണ് ദേശരാഷ്ട്രത്തിന്‍റെ ജീര്‍ണ്ണത പേറുന്ന മാറ്റങ്ങളില്‍ ജാഗ്രത പുലര്‍ത്താനും, അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആധുനിക അടിമത്വത്തിന്‍റെ അവസ്ഥകളെ തകര്‍ത്തെറിയാനും പട്ടിക വിഭാഗങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അയ്യന്‍കാളി പോരാട്ടങ്ങളുടെ ആവേശസ്മരണകളില്‍ നമ്മൂക്ക് ഒന്നിച്ച് അണിനിരക്കാം
No comments:
Post a Comment