Search This Blog

Saturday, March 23, 2019

നവോത്ഥാന മൂല്യങ്ങളുയര്‍ത്തി നവകേരളത്തിലേയ്ക്ക്


മിത്രങ്ങളെ
കെപിഎംഎസ് 48-ാം സംസ്ഥാന സമ്മേളനം 2019 മഹാസഭ മാര്‍ച്ച് 29 മുതല്‍ 01 വരെ തിരുവനന്തപുരത്ത് ചേരുകയാണ്

സമൂഹത്തില്‍ ഇനിയും അവശേഷിക്കുന്ന 
യാഥാസ്ഥിതികത്വത്തിന്‍റെ 
ആധിപത്യ രൂപങ്ങള്‍ക്കെതിരെയുള്ള 
സംവാദവും സമരവും തുടരുമ്പോള്‍.. 
ബഹുജന ശക്തിയുടെ ലക്ഷ്യപ്രയോഗങ്ങളില്‍ ഉള്‍ക്കാഴ്ച തേടുന്ന 
അര്‍ത്ഥപൂര്‍ണ്ണമായ അന്വേഷണമാണ്  ഈ സംഗമം

ഭൂതകാല യാഥാര്‍ഥ്യങ്ങളുടെ പ്രതികാര നീതിയായ സംവരണം സംരക്ഷിക്കാനും,
സാമൂഹ്യ പരിഷ്കരണത്തിന്‍റെ 
ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള ബൗദ്ധിക ഏകീകരണത്തിന്‍റെയും
പ്രയോഗത്തിന്‍റെയും സാദ്ധ്യതകള്‍ തേടുന്ന ചരിത്രസമ്മേളനത്തിന്‍റെ വിജയത്തിനായി ഏവരുടെയും 
സഹായ  സഹകരണം സവിനയം അഭ്യര്‍ത്ഥിക്കുന്നു

■ നോട്ടീസ്



■ ദീപശിഖ ജാഥ

■പതാക ജാഥ

■കൊടിമര ജാഥ




■ state conference logo




പുന്നല ശ്രീകുമാര്‍









കെപിഎംഎസ് ആലപ്പുഴ ജില്ലാ സമ്മേളനം





Sunday, March 17, 2019

സാമൂഹിക പരിഷ്കരണ രംഗത്ത് ശക്തമായ നിലപാട് തുടരും • പുന്നല ശ്രീകുമാര്‍


തൃപ്പൂണിത്തുറ: സാമൂഹിക പരിഷ്കരണ പ്രക്രിയയിൽ ശക്തമായ നിലപാട് തുടരുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. എറണാകുളം ജില്ലാ സമ്മേളനം തൃപ്പൂണിത്തുറ എൻ എം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങൾ ആണ് ആചാരങ്ങൾ സൃഷ്ടിക്കുന്നത്, പരിഷ്കൃത സമൂഹം കാലോചിതമായി മാറേണ്ടതുണ്ട്, ഇൗ മാറ്റത്തിന് വേണ്ടിയുള്ള ആശയ സമരങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കെകെ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് വി ശ്രീധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെപിഎംഎസ് നേതാക്കളായ ആലംകോട് സുരേന്ദ്രൻ, രമേശ് മണി, പിവി ബാബു, ടി എ വേണു, കെ വിദ്യാധരൻ, എൻ കെ രമേശൻ,  എംകെ വേണു ഗോപാൽ, ടി വി ശശി, കെ സി ശിവൻ, കെപിഎ സോമസുന്ദരൻ, ടി കെ രാജഗോപാൽ, കെഎം സുരേഷ്, പ്രശോഭ് ഞാവേലിൽ, പികെ ബിജു, സുനന്ദ രാജൻ, ശശികല രാമൻകുട്ടി, സികെ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലാ ഭാരവാഹികളായി എൻ കെ രമേശൻ പ്രസിഡന്റ്, ടി കെ രാജഗോപാൽ സെക്രട്ടറി, കെ കെ സന്തോഷ് ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു ...



 




ചിതങ്ങള്‍ കടപ്പാട് കെപിഎംഎസ് മീഡിയ



കേരള പുലയര്‍ മഹാസഭ പത്തനംതിട്ട ജില്ലാ സമ്മേളനം






കെപിഎംഎസ് കൊല്ലം ജില്ലാ സമ്മേളനം









പട്ടയ വിതരണത്തിലെ സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം • കെപിഎംഎസ്



അടിമാലി: ജില്ലയിലെ പട്ടയ വിതരണത്തിൽ പട്ടിക വിഭാഗങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ പറഞ്ഞു. കെ.പി.എം.എസ് ഇടുക്കി ജില്ല സമ്മേളനം അടിമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                  ജില്ലയിൽ ഹെക്ടർ കണക്കിന് ഭൂമിക്ക് സർക്കാർ പട്ടയ വിതരണം നടത്തിയപ്പോൾ 50 - പരം വർഷം പഴക്കമുള്ള പട്ടികജാതി സങ്കേതങ്ങളിൽ താമസിക്കുന്ന 4 സെന്റ് മുതൽ ഒരു ഏക്കർ വരെയുള്ള ഭൂമികൾക്ക് പട്ടയം നൽകുന്ന കാര്യത്തിൻ വലിയ അവഗണനയാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു കൃഷണൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി മോഹനൻ കത്തിപ്പാറ കണക്കും അവതരിപ്പിച്ചു.
                      കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ, സെക്രട്ടറിയേറ്റംഗങ്ങളായ ഓമന വിജയകുമാർ, രമേശ് മണി, സംസ്ഥാന കമ്മറ്റിയംഗങ്ങായ കെ.കെ.രാജൻ, ശിവൻ കോഴിക്കമാലി, നേതാക്കളായ കെ.എ. പൊന്നപ്പൻ, കെ.കെ.സന്തോഷ്, അർ.കെ.സിദ്ധാർത്ഥൻ, എൻ.കെ.പ്രദീപ്, ടി.കെ.സുകുമാരൻ, സിന്ധുജയ് മോൻ, സുനിൽ മലയിൽ, തുടങ്ങിയവർ സംസാരിച്ചു.



ഫോട്ടോ കടപ്പാട്-
കെപിഎംഎസ്  മീഡിയ